Panchayat:Repo18/vol2-page0756
756 GOVERNAMENT ORDERS
തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ ഏറ്റെടുക്കരുത്. ഒരു ഗ്രാമത്തിനുള്ളിലുള്ള റോഡുകളുടെ നിർമ്മാണ ത്തിന് താഴെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെടണം.
(i) കല്ലോ ഇഷ്ടികയോ റോഡ് നിർമ്മാണത്തിനുപയോഗിക്കണം.
(ii) കല്ലോ ഇഷ്ടികയോ സമീപപ്രദേശങ്ങളിൽ നിന്ന് ലഭ്യമാകാതെ വരുമ്പോൾ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററിൽ നിന്നും എൻ.എ.സി. (Non Availability Certificate) സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം സിമന്റ് കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കാവുന്നതാണ്. എന്നാൽ സിമന്റ് കോൺക്രീറ്റ് ഇന്റർ ലോക്കിംഗ് ടൈൽസ് ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധയിൽ ഏറ്റെടുക്കാനാവില്ല.
(iii) ഇത്തരത്തിലുള്ള റോഡുകൾ ഏറ്റെടുക്കുമ്പോൾ ആയതിന്റെ വീതി 2.5 മീറ്ററിൽ അധികരിക്കാൻ പാടില്ല.
(iv) ഗ്രാമീണ ആവാസ മേഖലയിൽ ഇത്തരം ഉൾറോഡുകളോടൊപ്പം അഴുക്കുചാൽ നിർമ്മാണവും ഏറ്റെടുക്കാവുന്നതാണ്.
(v) റോഡ് നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കുമ്പോൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകൾക്ക് മുൻഗണന നൽകേണ്ടതാണ്.
(vi) റോഡ് നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കുമ്പോൾ, ആകെ തൊഴിൽ : സാധനസാമഗ്രി അനുപാതം ജില്ലാതലത്തിൽ 60:40 എന്നതിൽ അധികരിക്കാൻ പാടില്ല.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആകെ പ്രവൃത്തികളുടെ 10% തുക മാത്രമേ റോഡ് നിർമ്മാണത്തിനായി ചെലവഴിക്കാൻ കഴിയുകയുള്ളൂ എന്ന മേൽ പരാമർശം (1) സർക്കാർ ഉത്തരവിനും മുൻ ഖണ്ഡികയിൽ വിവരിച്ചിട്ടുള്ളതും മേൽ പരാമർശം (2) സർക്കുലറിൽ നിഷ്കർഷിച്ചിട്ടുള്ളതുമായ വ്യവസ്ഥകൾക്കും വിധേയമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ റോഡ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ അനുമതി നൽകി ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ പദ്ധതികളുടെ നിർവ്വഹണ അവലോകന സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാർഗ്ഗരേഖ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സ.ഉ.(എം.എസ്) നം. 23/2012/തസ്വഭവ TVPM, dt.04-02-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ പദ്ധതികളുടെ നിർവ്വഹണ അവലോകന സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാർഗ്ഗരേഖ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. 11-07-2002-ലെ സ.ഉ. (എം.എസ്.) 27/2002/ പ്ലാനിംഗ് നമ്പർ ഉത്തരവ്
2. തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ് സ.ഉ. 28/09 തീയതി. 13-02-2009
3. 2011-2012 വാർഷിക പദ്ധതികളെ സംബന്ധിച്ച ചീഫ് സെക്രട്ടറി 16-01-12-ൽ നടത്തിയ പ്രത്യേക അവലോകനം
ഉത്തരവ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിർവ്വഹണ പുരോഗതി അവലോകന സംവിധാനം കാര്യക്ഷമവും ശക്തവുമാക്കി പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി ഒരു മാർഗ്ഗരേഖ രണ്ടാം പരാമർശ ഉത്തരവ് മുഖേന പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഏതാനും ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂർണ്ണരൂപത്തിൽ ചുവടെ ചേർക്കുന്നു.
(2) (i) പദ്ധതി-പദ്ധതിയേതര പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം എല്ലാ മാസവും ആറാമത് പ്രവൃത്തി ദിവസം ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ/ചെയർമാന്റെ/മേയറുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർക്കണം. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് തദ്ദേശ ഭരണ സ്ഥാപനത്തിൽ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ/തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതല നൽകിയിട്ടുള്ള ഉദ്യോഗസ്ഥൻ നിർബന്ധമായും ആ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. മുൻ മാസം വരെയുള്ള നിർവ്വഹണ പുരോഗതിയും ചെലവു കണക്കുകളും നിർവ്വഹണ ഉദ്യോഗസ്ഥർ നിശ്ചിത ഫോർമാറ്റിൽ പ്രസ്തുത യോഗത്തിൽ രേഖാമൂലം റിപ്പോർട്ടു ചെയ്യേണ്ടതാണ്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥൻ അത് തദ്ദേശഭരണ സ്ഥാപനതലത്തിൽ ക്രോഡീകരിക്കണം. ക്രോഡീകരിച്ച കണക്കുകൾ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ട്രഷറി കണക്കുകളുമായി ഒത്തുനോക്കി (Reconcile) ക്രമീകരിക്കേണ്ടതാണ്. സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ചെലവുകണക്കുകൾ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള/ചുമതല നൽകിയിട്ടുള്ള ഉദ്യോഗസ്ഥർ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |