Panchayat:Repo18/vol1-page0522
=== കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും ===
9.
സാക്ഷ്യപത്രം നൽകൽ
- കാള, പശു, പോത്ത്, എരുമ എന്നീ മൃഗങ്ങളെ സംബന്ധിച്ച് 8-ാം ചട്ടപ്രകാരമുള്ള സാക്ഷ്യപത്രം നൽകുന്നതിന് മുമ്പായി അങ്ങനെയുള്ള മൃഗം - (i) പത്തുവയസ്സിനു മുകളിൽ (പ്രായമുള്ളതോ അല്ലെങ്കിൽ പ്രത്യുൽപ്പാദനത്തിനോ) പണിയെ ടുക്കുന്നതിനോ കഴിവില്ലാത്തതും; അല്ലെങ്കിൽ (ii) ശാരീരികവൈകല്യം മൂലമോ മറ്റു പരിക്കുകൾ മൂലമോ സ്ഥിരമായി പണിയെടുക്കുന്നതിനോ പ്രത്യുൽപ്പാദനത്തിനോ ശേഷിയില്ലാത്തതും, ആണെന്നു പരിശോധനാധികാരി ബോദ്ധ്യപ്പെടേണ്ടതാണ്
10. രോഗമുള്ളതോ, ചത്തതോ ചാകാറായതോ ആയ മൃഗങ്ങളെ നശിപ്പിക്കേണ്ടതാണെന്ന്.
പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഉള്ളതോ, ചത്തതോ, ചാകാറായതോ ആയ മൃഗങ്ങളെ കശാ പ്പുശാലയിൽ കൊണ്ടുവരികയാണെങ്കിൽ പരിശോധനാ അധികാരിയോ പ്രസിഡന്റോ, പഞ്ചായത്ത് അധികാരപ്പെടുത്തിയ വ്യക്തിയോ അവ പിടിച്ചെടുത്ത് തനിക്ക് യുക്തമെന്ന് തോന്നുന്ന രീതിയിൽ നശിപ്പിച്ചു മറവു ചെയ്യേണ്ടതാണ്. എന്നാൽ ഏതെങ്കിലും അപകടത്തിൽപ്പെട്ട ചാകാറായതോ സ്ഥിര മായി പണിയെടുക്കാൻ ശേഷിയില്ലാത്തതോ ആയ മൃഗങ്ങളെ 8-ാം ചട്ടപ്രകാരമുള്ള സാക്ഷ്യപത്രം ലഭിച്ചശേഷം കശാപ്പുശാലയിൽ കൊണ്ടുവരാവുന്നതും കശാപ്പു ചെയ്യാവുന്നതുമാണ്. 11. കശാപ്പുശാലയിൽ മാംസം വിൽക്കാൻ പാടില്ലെന്ന്- കശാപ്പുശാലയിലോ കശാപ്പുശാല യുടെ സമീപത്തോ മാംസം വിൽക്കാൻ ആരെയും അനുവദിക്കാൻ പാടില്ല. എന്നാൽ ഭക്ഷ്യയോഗ്യ മല്ലാത്ത മൃഗഭാഗങ്ങൾ, തോല്, കൊമ്പ് മുതലായവ വാങ്ങുന്നതിലേക്കായി കശാപ്പുശാലയിൽ പ്രവേശിക്കാൻ സെക്രട്ടറിയിൽ നിന്നോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ആളിൽ നിന്നോ അനുമതി ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയുള്ള സാധനങ്ങൾ വിൽക്കപ്പെടാവുന്നതാണ്. ഇങ്ങനെ വിൽക്കുന്നത് രാവിലെ 6 മുതൽ 11 വരെയും ഉച്ചയ്ക്കു ശേഷം 3 മുതൽ 6 വരെയുമുള്ള സമയത്തായിരിക്കണം. അങ്ങനെയുള്ള സമയത്തിനുള്ളിൽ വിൽപ്പന നടന്നില്ലെങ്കിൽ അവ ഉടമസ്ഥൻ തന്നെ മാറ്റേണ്ടതാണ്. അപ്രകാരം മാറ്റിയില്ലെങ്കിൽ സെക്രട്ടറി ചുമതലപ്പെടുത്തിയ ഏതെങ്കിലും ആൾക്ക് അത് പിടിച്ചെ ടുത്ത് തനിക്ക് യുക്തമെന്നു തോന്നുന്ന രീതിയിൽ നശിപ്പിച്ച് മറവു ചെയ്യാവുന്നതാണ്. ഈ ആവശ്യ ത്തിലേക്ക് ചെലവാകുന്ന തുക ഉടമസ്ഥൻ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചാ യത്തിനുള്ള നികുതി കുടിശ്ശിക എന്ന പോലെ ഈടാക്കാവുന്നതുമാണ്. 12. മാംസം കടകളിലേക്ക് കൊണ്ടുപോകൽ- മൃഗങ്ങളെ കശാപ്പു ചെയ്തതു കഴിഞ്ഞാൽ മാംസം കഴിവതും വേഗം ഇറച്ചിക്കടകളിലേക്ക് കൊണ്ടുപോകേണ്ടതാണ്. പൊടി പടലങ്ങളോ ഈച്ചകളോ പറ്റാത്ത വിധവും മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്ത വിധവും മൂടിയിട്ടുവേണം മാംസം കൊണ്ടു പോകേണ്ടത്. 13. ആന്തരികാവയവങ്ങൾ, ഭക്ഷണയോഗ്യമല്ലാത്ത മാംസം എന്നിവയുടെ പരിശോധന.- ആന്തരികാവയവങ്ങൾ, ഭക്ഷണ യോഗ്യമല്ലാത്ത മാംസം എന്നിവ പൊതിഞ്ചോ അടപ്പുള്ള വണ്ടി കളിലോ കൂടകളിലോ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള ഉദ്യോ ഗസ്ഥൻ പ്രസ്തുത വണ്ടികളും കുടകളും ദിവസവും പരിശോധിക്കേണ്ടതും അവ ഈ ആവശ്യത്തിന് യോജിച്ചതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. എല്ലുകൾ സൂക്ഷിക്കുന്നതിന് നീക്കിവച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ അവ സംഭരിക്കാൻ പാടുള്ളൂ. 14. കശാപ്പിനായി കൊണ്ടുവരുന്ന മൃഗങ്ങൾ വൃത്തിയുള്ളവ ആയിരിക്കണം.- മൃഗങ്ങളെ കശാപ്പിനായി കൊണ്ടുവരുന്ന ആൾ അതിന് മുമ്പായി അവയെ ശുചിയാക്കേണ്ടതും അവ പര സ്പരം ഉപദ്രവിക്കാതിരിക്കാൻ അവയെ കയറുകൊണ്ട് കെട്ടി ഒരു സൂക്ഷിപ്പുകാരന്റെ ചുമതല യിൽ സൂക്ഷിക്കേണ്ടതും കശാപ്പു ചെയ്യുന്നതിന് മുമ്പ് അവയ്ക്ക് 12 മണിക്കുർ വിശ്രമവും വെള്ളവും നൽകേണ്ടതുമാണ്. വിവിധതരം മൃഗങ്ങളെ അപ്രകാരം 12 മണിക്കൂർ കെട്ടിയിടാനും
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |