Panchayat:Repo18/vol2-page1539
സൂചന - വികേന്ദ്രീകൃതാസുത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതിയുടെ 4-3-2015-ലെ 23, 3,20 എന്നീ നമ്പർ തീരുമാനങ്ങൾ.
സൂചനയിലെ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാന പ്രകാരം ഭവന നിർമ്മാണ ധനസഹായ ത്തിന് ഗ്രാമസഭ തെരഞ്ഞെടുത്തിട്ടുള്ള വ്യക്തികൾക്ക് അവർക്ക് ഭൂമിയുടെ കൈവശാവകാശ രേഖയുള്ള പക്ഷം ആനുകൂല്യങ്ങൾ നൽകാവുന്നതാണ് എന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് - 2015-16 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണം നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിഎ) വകുപ്പ്, നം. 9245/ഡി.എ.1/15/തസ്വഭവ, Typm, തീയതി 18-04-2015) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - 2015-16 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണം നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്. സൂചന - സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 16-4-15 തീയതിയിലെ 2,3, 2.6, 27 എന്നീ നമ്പർ തീരുമാനങ്ങൾ.
വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 16-4-15-ലെ യോഗത്തിലെ സൂചനയിൽ പരാമർശിച്ചിട്ടുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1, 2014-15 വാർഷിക പദ്ധതിയിലെ ക്യാരി ഓവറായി മാറ്റിയ തുകയുടെ പദ്ധതികൾ 2015 സെപ്തം ബർ 30-നകം പൂർത്തീകരിക്കേണ്ടതാണ്.
2, 2015-16 പദ്ധതി രൂപീകരണം ഡിപിസി അംഗീകാരം ഉൾപ്പെടെ 2015 മെയ് 15-നകം പൂർത്തീകരി ക്കേണ്ടതാണ്. ഇതനുസരിച്ച് ഏപ്രിൽ 25, മെയ്ക്ക് 10, മെയ്ക്ക് 25 എന്നീ തീയതികൾക്ക് മുമ്പായി ഡിപിസി കൂടേണ്ടതാണ്. മേയ് 31-ന് ശേഷം ജിപിസി പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടതില്ല.
3, 2015-16-ലെ പ്രോജക്ടടുകളിൽ ഭേദഗതി വരുത്തേണ്ടതുണ്ടെങ്കിൽ 2015 ഡിസംബർ 31-നകം ആയത് പൂർത്തീകരിക്കേണ്ടതാണ്. ഗ്രാമസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രോജക്ടുകളിൽ മാറ്റം വരുത്തുവാൻ പാടുള്ളൂ. നീര വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 9244/ഡി.എ.1/15/തസ്വഭവ. Tvpm, തീയതി 18-04-2015) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - നീര വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച്. സൂചന - 1) ബഹു. കൃഷി വകുപ്പ് മന്ത്രിയുടെ കത്തിനോടൊപ്പം ലഭിച്ച നാളികേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ 26-3-15-ലെ KSCDC/RO/Govt/100/2015 നമ്പർ കത്ത്. 2) സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതിയുടെ 16-4-15 തീയതിയിലെ 34 നമ്പർ തീരുമാനം.
സൂചന (2)-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനപ്രകാരം നാളികേര വികസന കോർപ്പറേഷന്റെ നീര വിതരണത്തിന് നീരയുടെ ലഭ്യതയ്ക്കനുസരിച്ച വെന്റിംഗ് മെഷീൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിന് നാളികേര വികസന കോർപ്പറേഷന് അനുവാദം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നു.
മാലിന്യ വിമുക്ത കേരളം-മഴക്കാല പൂർവ്വ ശുചിത്വ ക്യാമ്പയിൻ 2015 മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നം. 178649/ഡി.സി.1/15/തസ്വഭവ, Typm, തീയതി 23-04-2015
വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - മാലിന്യ വിമുക്ത കേരളം - മഴക്കാല പൂർവ്വ ശുചിത്വ ക്യാമ്പയിൻ 2015 മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്, മൺസൂൺ കാലത്ത് കേരളത്തിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്ക് പ്രതിരോധ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ആരോഗ്യവകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് പ്രാദേശി കമായി സുരക്ഷിത മാലിന്യ പരിപാലനത്തിലുടെ പരിസരശുചിത്വം ഉറപ്പാക്കണം. കൊതുകിന്റെ ഉറവിട ങ്ങളായ ഓടകൾ, തോടുകൾ, കുളങ്ങൾ, വീടും പരിസരവും, പൊതുസ്ഥലങ്ങൾ തുടങ്ങിയവ വ്യത്തി യായി പരിപാലിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുമുണ്ട്. ഇതിനായി എല്ലാ വാർഡു
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |