Panchayat:Repo18/vol2-page0755

From Panchayatwiki
Revision as of 04:28, 6 January 2018 by Dinesh (talk | contribs) ('GOVERNAMENT ORDERS 755 ഒരു സമിതി പരാമർശം രണ്ടിലെ തീരുമാന പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 755

ഒരു സമിതി പരാമർശം രണ്ടിലെ തീരുമാന പ്രകാരം രൂപീകരിച്ച് ഉത്തരവാകുന്നു. വായ്ക്കപകളുടെ വിനിയോഗം, തിരിച്ചടവ് തുടങ്ങിയ കാര്യങ്ങൾ മോണിറ്റർ ചെയ്യുന്നതിലേക്കായി എല്ലാവർഷവും ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ യോഗം ചേരേണ്ടതും സംസ്ഥാനതലത്തിൽ വായ്ക്ക്പാ വിനിയോഗം, തിരിച്ചടവ് എന്നിവ സംബന്ധിച്ച സമഗ്രമായ അർദ്ധ സാമ്പത്തിക വാർഷിക റിപ്പോർട്ട് അതായത് ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ളതും, ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ളതും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ (മുനിസിപ്പൽ കോർപ്പറേഷനുകളെ നഗര കാര്യഡയറക്ടറും - ജില്ലാ പഞ്ചായത്തുകളുടേത് പഞ്ചായത്ത് ഡയറക്ടറും) ഇതോടൊപ്പമുള്ള ഫോം ഒന്നിൽ ശേഖരിച്ച സംസ്ഥാനതലത്തിൽ ഫോം രണ്ടിൽ സമാഹൃതമാക്കി മേൽ സൂചിത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സംസ്ഥാനതല വായ്ക്ക്പാ നിരീക്ഷണ സമിതിയുടെ നഗരകാര്യ ഡയറക്ടർ വിളിച്ചു ചേർക്കുന്ന യോഗത്തിൽ ചർച്ച ചെയ്ത് ആവശ്യമായ അഭിപ്രായ നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ടായി സെക്ര ട്ടറി, ധനകാര്യ (ജി.എം.സി) വകുപ്പിനും, സെക്രട്ടറി, തദ്ദേശസ്വയംഭരണ (എ.സി) വകുപ്പിനും, ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കും എല്ലാ വർഷവും ഏപ്രിൽ 30, നവംബർ 30 തീയതിക്കകം നൽകേണ്ടതാണ്.


ജനന-മരണ-വിവാഹ രജിസ്ട്രേഷൻ-മുൻകാല രേഖകളുടെ കമ്പ്യട്ടർവൽക്കരണം - നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 304/2012/തസ്വഭവ TVPM, dl.30-01-12)

(Kindly seepage no. 472 for the Government Order)


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഗ്രാമീണ റോഡ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിനുള്ള അനുമതി ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം. 334/2012/തസ്വഭവ TVPM, dt.02-02-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യിൽ ഗ്രാമീണ റോഡ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സ.ഉ.(കൈ) നമ്പർ 287/2006/തസ്വഭവ തീയതി 16-12-2006.

2. കേന്ദ്ര സർക്കാരിന്റെ 18-10-2011-ലെ ജെ. 11060/1/2011 എം.ജി.എൻ.ആർ.ഇ.ജി.എ.-1 നമ്പർ സർക്കുലർ,

3. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ 17-09-11-ലെ കത്ത്.

4. എൻ.ആർ.ഇ.ജി.എസ്.മിഷൻ ഡയറക്ടറുടെ 16-12-2011-ലെ 26915/ എൻ.ആർ.ഇ.ജി.സെൽ 2/11/ സി.ആർ.ഡി. നമ്പർ കത്ത്.

ഉത്തരവ്

പരാമർശം (1) ഉത്തരവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ആകെ പ്രവൃത്തികളുടെ 10% തുക മാത്രമേ റോഡ് പണികൾക്കായി ചെലവഴിക്കാൻ കഴിയുകയുള്ളൂ എന്ന് നിർദ്ദേശിച്ചിരുന്നു. പദ്ധതിയിൻകീഴിൽ റോഡ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് പരാമർശം 2-ലെ സർക്കുലർ മുഖേന കേന്ദ്രസർക്കാർ വ്യവസ്ഥകൾ നിഷ്കർഷിച്ചിട്ടുണ്ട്. എല്ലാ ഗ്രാമീണ റോഡുകളും തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി ഗതാഗതയോഗ്യമാക്കുന്നതിന് അനുമതി നൽകണമെന്ന് പരാമർശം (3) പ്രകാരം മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചിരിക്കുന്നു. ആകെ പ്രവൃത്തികളുടെ 10% തുക മാത്രമേ റോഡ് നിർമ്മാണത്തിനായി ചെലവഴിക്കാനാവൂ എന്ന സർക്കാർ ഉത്തരവിനും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിലെ നിബന്ധനകൾക്കും വിധേയമായി ഗ്രാമീണ റോഡ് നിർമ്മാണത്തിന് അനുമതി നൽകാമെന്ന് പരാമർശം (4) പ്രകാരം എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ റിപ്പോർട്ട ചെയ്തിട്ടുണ്ട്. മുകളിൽ 2-ാമതായി പരാമർശിച്ചിട്ടുള്ള സർക്കുലറിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ ചുവടെപ്പറയുന്നു.

ഗ്രാമീണ മേഖലയെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏത് കാലാവസ്ഥയിലും അനുയോജ്യമായ രണ്ട് തരം റോഡുകൾ ഏറ്റെടുക്കാവുന്നതാണ്.

(1) ഒരു ഗ്രാമത്തെ മറ്റൊരു ഗ്രാമവുമായി ബന്ധിപ്പിക്കുകയോ ഒരു പ്രധാന റോഡുമായി ബന്ധിപ്പിക്കുകയോ ചെയ്യുന്ന തരം റോഡുകൾ

(2) ഒരു ഗ്രാമത്തിലെ ആവാസ കേന്ദ്രത്തിലൂടെയുള്ള റോഡുകൾ (ഉൾ റോഡുകൾ) ആദ്യ ഇനം റോഡുകളിൽ പി.എം.ജി.എസ്.വൈ. പദ്ധതിയിൻകീഴിൽ ഉൾപ്പെട്ട റോഡുകളുടെ, കലുങ്കുകളും അഴുക്കുചാലുകളും ഉൾപ്പെടെയുള്ള യാതൊരു പ്രവൃത്തിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ