Panchayat:Repo18/vol1-page0145
പാത്രമാവുകയോ പാത്രമാക്കപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ പ്രേരിപ്പി ക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതുമായ ഏതെങ്കിലും ആൾ ഈ ഖണ്ഡത്തിന്റെ അർത്ഥ വ്യാപ്തി ക്കുള്ളിൽ അങ്ങനെയുള്ള സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ സമ്മതിദായകന്റേയോ തിരഞ്ഞെടു പ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഇടപെടുന്നതായി കരുതപ്പെടുന്നതാണ്.
(ബി) ഒരു പൊതുനയത്തിന്റെ പ്രഖ്യാപനമോ അല്ലെങ്കിൽ ഒരു പൊതു നടപടി എടുക്കാ മെന്ന വാഗ്ദാനമോ അല്ലെങ്കിൽ തിരഞ്ഞെടുപ്പവകാശത്തിൽ ഇടപെടാനുള്ള ഉദ്ദേശം കൂടാതെയുള്ള നിയമപരമായ അവകാശത്തിന്റെ വെറും പ്രയോഗമോ ഇടപെടലായി ഈ ഖണ്ഡത്തിന്റെ അർത്ഥ പരിധിക്കുള്ളിൽ വരുന്നതായി കരുതുന്നതല്ല.
(3) ഒരു സ്ഥാനാർത്ഥിയോ, അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും ആളിന്റെ മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കാരണമാക്കി അയാൾക്ക് വോട്ടു ചെയ്യുവാനോ വോട്ടു ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനോ അഭ്യർത്ഥിക്കുന്നത്, അല്ലെങ്കിൽ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യതകൾ പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ മതപരമായ ചിഹ്നം ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ദേശീയ പതാകയോ ദേശീയ പ്രതീകമോ പോലുള്ള ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ചെയ്യുന്നത് എന്നാൽ, ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെ ങ്കിലും ചട്ടപ്രകാരം ഒരു സ്ഥാനാർത്ഥിക്കായി നീക്കിവയ്ക്കുന്ന യാതൊരു ചിഹ്നവും മതപരമായ ചിഹ്നമോ ദേശീയ ചിഹ്നമോ ആയി കരുതുന്നതല്ല.
(4) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ആ സ്ഥാനാർത്ഥി യുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിര ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ വേണ്ടി, മതമോ വംശമോ ജാതിയോ സമുദാ യമോ ഭാഷയോ കണക്കാക്കി ഭാരത പൗരൻമാരുടെ വ്യത്യസ്തവർഗ്ഗങ്ങൾ തമ്മിൽ ശത്രുത്വപരമായ വികാരങ്ങളോ വെറുപ്പോ പുലർത്തുകയോ, പുലർത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്.
(5) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വഭാവമോ പെരുമാറ്റമോ സംബന്ധിച്ചോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വമോ സ്ഥാനാർത്ഥിത്വം പിൻവലിക്കലോ സംബന്ധിച്ചോ വ്യാജമായതും, വ്യാജമാണെന്ന് താൻ വിശ്വസിക്കുകയോ സത്യമാണെന്ന് താൻ വിശ്വസിക്കാതിരിക്കു കയോ ചെയ്യുന്നതുമായ ഏതെങ്കിലും വസ്തുതാ പ്രസ്താവന, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെ ടുപ്പിന്റെ സാദ്ധ്യതയ്ക്ക് ദൂഷ്യം വരുത്താൻ ന്യായമായി കണക്കാക്കപ്പെട്ടിരിക്കെ, പ്രസിദ്ധപ്പെടുത്തുന്നത് .
(6) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലുമാളോ 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നോ (സ്ഥാനാർത്ഥിതന്നെയോ, അയാളുടെ കുടുംബാംഗങ്ങളോ അയാളുടെ ഏജന്റോ അല്ലാത്ത) ഏതെ ങ്കിലും സമ്മതിദായകനെ സൗജന്യമായി കൊണ്ടുപോകുന്നതിനുവേണ്ടി ഏതെങ്കിലും വാഹനമോ ജലയാനമോ പണം കൊടുത്തോ അല്ലാതെയോ വാടകയ്ക്കെടുക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നത്. എന്നാൽ, ഒരു സമ്മതിദായകനോ അല്ലെങ്കിൽ പല സമ്മതിദായകരോ തങ്ങളുടെ കൂട്ടായുള്ള ചിലവിൻമേൽ തന്നെയോ തങ്ങളേയോ അങ്ങനെയുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലേക്കും അവിടെനിന്നും അല്ലെങ്കിൽ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കും അവിടെനിന്നും കൊണ്ടു