Panchayat:Repo18/vol1-page0816
116. സൈറ്റ് മേൽനോട്ടം.- നിർമ്മാണം തുടങ്ങുന്നതുമുതൽ പൂർത്തിയാകുന്നതുവരെ ഈ ചട്ടങ്ങളിലെ അദ്ധ്യായം XXIII-ലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്തത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതായി കൽപിക്കുന്നതും അനുബന്ധം-L പ്രകാരം പണികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പ്രാപ്തനുമായ ഒരാളെ മുഴുവൻ സമയ മേൽനോട്ടക്കാരനായി ഉടമസ്ഥൻ സൈറ്റിൽ നിയമിക്കേണ്ട താണ്. അങ്ങനെയുള്ള ആൾക്ക് സമാന സ്വഭാവമുള്ള മേൽനോട്ടജോലികളിൽ ചുരുങ്ങിയത് 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടായിരിക്കേണ്ടതുമാണ്. എന്നാൽ, അത്തരം മേൽനോട്ടക്കാരുടെ അഭാവത്തിൽ സൈറ്റിൽ യാതൊരു പ്രവർത്തനവും നടത്താവുന്നതല്ല. (2) ഉടമസ്ഥൻ നിയമിക്കുന്ന മേൽനോട്ടക്കാരന്റെ/മേൽനോട്ടക്കാരിയുടെ നിയമന തീയതി, ഫോട്ടോ തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ രേഖ, മേൽനോട്ടക്കാരൻ നിയമനം സ്വീകരിച്ചതിന്റെ യഥാക്രമം ഒപ്പിട്ടിരിക്കുന്ന കോപ്പി തുടങ്ങിയ വിശദാംശങ്ങൾ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. ഉടമസ്ഥൻ അങ്ങനെയുള്ള മേൽനോട്ടക്കാരനെ മാറ്റി പകരം വേറെ ആളെ നിയമിക്കുന്ന പക്ഷം മുകളിൽ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളോടും കൂടി കാലതാമസമില്ലാതെ ആ മേൽ നോട്ടക്കാരനെ സംബന്ധിച്ച് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം: എന്നാൽ, ഏതെങ്കിലും വ്യക്തി/വ്യക്തികൾ അല്ലെങ്കിൽ ഏജൻസി/ഏജൻസികൾ, വികസനം നടത്തുന്ന ആൾ എന്നിവർ വഴിയായി ആണ് നിർമ്മാണം നടത്തുന്നതെങ്കിൽ ഈ ചട്ടങ്ങൾ പ്രകാരം മേൽനോട്ടക്കാരനെ നിയമിക്കുന്നതിനുള്ള ബാധ്യത അങ്ങനെയുള്ള വ്യക്തി/വ്യക്തികൾ അല്ലെങ്കിൽ ഏജൻസി/ഏജൻസികൾക്ക് ആയിരിക്കുന്നതാണ്. (3) മേൽനോട്ടക്കാരൻ:- (i) നിർമ്മാണം നടപ്പാക്കുന്നത് അംഗീകൃത പ്ലാൻ, ഇനം തിരിച്ചുള്ള വിവരണം, ഘടനാപര മായ രൂപകൽപന എന്നിവയ്ക്കനുസരിച്ചാണെന്ന് ഉറപ്പാക്കേണ്ടതാണ്. (i) കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളുടെ നിർമ്മാണത്തിന്റെ അല്ലെങ്കിൽ പുനർനിർമ്മാണ ത്തിന്റെ അല്ലെങ്കിൽ കൂട്ടിച്ചേർക്കലിന്റെ അല്ലെങ്കിൽ അറ്റകുറ്റപ്പണിയുടെ അല്ലെങ്കിൽ പൊളിച്ചു കളയലിന്റെ അല്ലെങ്കിൽ നീക്കം ചെയ്യലിന്റെ എല്ലാ ഘട്ടങ്ങളിലും ജോലിയുടെ ഏത് മേഖലയിലു മുള്ള അപായകരമായ അനന്തരഫലങ്ങളിൽ നിന്ന് ജോലിക്കാരുടെയും പൊതുജനത്തിന്റെയും ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി പര്യാപ്തമായ എല്ലാ സുരക്ഷാ മുൻകരുതലുകൾ ഓരോ തലത്തിലും എടുക്കേണ്ടതാണ്. (iii) നിർമ്മാണം നടക്കുമ്പോൾ സമീപപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി കൈക്കൊ ണ്ടിട്ടുള്ള സുരക്ഷാ ജോലികൾ മതിയായതും, സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ക്രമത്തിലും ആണ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. (iv) നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിർമ്മാണത്തിന്റെയും നിർമ്മാണത്തിന് ഉപയോ ഗിക്കുന്ന വസ്തുക്കളുടെയും ഗുണനിലവാരം ആ ജോലികൾക്ക് ആവശ്യമായ നിബന്ധനകൾ പ്രകാര മുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. (v) നിർമ്മാണ മാലിന്യങ്ങൾ, പാഴ്സവസ്തുക്കൾ അല്ലെങ്കിൽ മറ്റു വസ്തുക്കൾ എന്നിവ സുരക്ഷിതമായും, വൃത്തിയായും കൈയ്യൊഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 117. പെർമിറ്റ് മുതലായവയുടെ വിശദവിവരങ്ങൾ പ്രദർശിപ്പിക്കുന്നത്.- (1) ഉടമ സ്ഥൻ നിർമ്മാണ കാലാവധിയിലുടനീളം കെട്ടിട പെർമിറ്റിന്റെ വിശദാംശങ്ങൾ സൈറ്റിന്റെ പ്രവേശ നത്തിനടുത്ത് 100 സെ.മീ. x 75 സെ.മീറ്റർ എന്ന വലുപ്പത്തിൽ കുറയാതെയുള്ള ബോർഡിൽ പ്രദർശി പ്പിക്കേണ്ടതാണ്. കെട്ടിട പെർമിറ്റിന്റെ തീയതിയും, നമ്പറും, ഉടമയുടെയും വികസിപ്പിക്കുന്നയാളി ന്റെയും പേരും, ഫോൺനമ്പറും, കെട്ടിടത്തിന്റെ കൈവശാവകാശ ഗണം, നിലകളുടെ എണ്ണം, പരിധി, തറവിസ്തീർണ്ണാനുപാതം, പാർക്കിങ്ങിനായുള്ള നീക്കിയിട്ടിരിക്കുന്ന സ്ഥലം, ചതുരശ്രമീറ്ററിൽ ഓരോ നിലയുടേയും ഉപയോഗം എന്നിവ പ്രദർശിപ്പിക്കുന്ന വിശദാംശങ്ങൾ അതിൽ ഉൾപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |