Panchayat:Repo18/vol2-page0753

From Panchayatwiki
Revision as of 04:16, 6 January 2018 by Dinesh (talk | contribs) (753)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 753

6.7. കൂലി വിതരണം

6.7.1 സേവാകേന്ദ്രങ്ങളുടെ നിർമ്മാണം എം.ജി.എൻ.ആർ.ഇ.ജി.എയിൽ വിഭാവന ചെയ്തിട്ടുള്ള നിർവ്വഹണ രീതിയായതിനാൽ അവിദഗ്ദദ്ധ കായിക തൊഴിലിനായി തൊഴിൽ കാർഡ് ഉടമകളെ ഉപയോഗിക്കേണ്ടതും അവരുടെ കൂലി മസ്റ്റർറോളിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ വഴി 7 മുതൽ 14 ദിവസത്തിനുള്ളിൽ നൽകേണ്ടതുമാണ്.

6.7.2 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്ന വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികൾക്ക് വേതനം നൽകുന്ന രീതി സേവാകേന്ദ്രങ്ങളുടെ നിർമ്മാണത്തിലും അവലംബിക്കേണ്ടതാണ്. വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികൾക്കുള്ള കുലി ബാങ്ക് മുഖാന്തിരം നൽകേണ്ടതും അത്യാവശ്യഘട്ടങ്ങളിൽ ഓരോ ദിവസത്തെയും കൂലി ചെക്ക് പേയ്മെന്റിലൂടെ തൊഴിലാളികൾക്ക് നൽകാവുന്നതാണ്.

6.8 സാധന സാമഗ്രികൾ വാങ്ങൽ

6.8.1 പാര 6.3.5-ൽ ജില്ലാകളക്ടർ ഓരോ ബ്ലോക്കിലേക്കും നിശ്ചയിച്ചിട്ടുള്ള സാധനസാമഗ്രികളുടെ ഇനത്തിന്റെയും വിലയുടെയും അടിസ്ഥാനത്തിൽ അവ ഓരോന്നും വാങ്ങുന്നതിന് താഴെ പറ യുന്ന രീതികൾ അവലംബിക്കാവുന്നതാണ്.


1. നേരിട്ടുള്ള വാങ്ങൽ 5000 രൂപ വരെ

2. ക്വട്ടേഷൻ 20000 രൂപ വരെ

3. മത്സരാധിഷ്ഠിത ദർഘാസ് 20000 രൂപയ്ക്ക് മുകളിൽ

6.8.2 സേവാകേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അളവിലും ഗുണത്തിലുമുള്ള സാധനങ്ങളാണ് വാങ്ങിക്കുന്നതെന്നും ഒരു കാരണവശാലും സാധനസാമഗ്രികൾ ഉപയോഗിച്ചതിനുശേഷം മിച്ചും വരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്.

6.9 മേറ്റുകളുടെ നിയോഗവും ഉത്തരവാദിത്വവും

6.9.1 സേവാകേന്ദ്രാ നിർമ്മാണത്തിൽ സൈറ്റ് മാനേജറായ അക്രഡിറ്റഡ് എഞ്ചിനീയറിനെ സഹായിക്കുന്നതിനായി മേറ്റിനെ എം.ജി.എൻ.ആർ.ഇ.ജി.എസ് നിർവ്വഹണത്തിൽ അനുശാസിക്കും പ്രകാരം നിയോഗിക്കാവുന്നതാണ്.

6.10 സാധനസാമഗ്രികൾ സൈറ്റിൽ ഏറ്റു വാങ്ങൽ സംഭരണ വിനിയോഗ മാനേജ്മെന്റ്

6.10.1 സാധന സാമഗ്രികൾ സൈറ്റിൽ ഏറ്റുവാങ്ങേണ്ടത് സൈറ്റ് മാനേജരായ അക്രഡിറ്റഡ് എഞ്ചിനീയറാണ്. സാധന സാമഗ്രികൾ സൈറ്റിൽ എത്തിക്കുന്ന വാഹനത്തിന്റെ നമ്പരും മോഡലും പ്രത്യേകം നോട്ട് ചെയ്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം എഞ്ചിനീയർക്കാണ്. സ്ഥലത്ത് ഇറക്കുന്ന സാധനസാമഗ്രികൾ സെക്രട്ടറിയുടെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള ടെക്സനിക്കൽ സ്പെസിഫിക്കേഷൻ, അളവ് എന്നിവ പാലിച്ചിട്ടുണ്ട് എന്ന് അക്രഡിറ്റഡ് എഞ്ചിനീയർ (സൈറ്റ് മാനേജർ) പരിശോധിച്ചു ബോദ്ധ്യപ്പെടേണ്ടതും അല്ലാത്ത പക്ഷം സാധനസാമഗ്രികൾ രേഖാമൂലം നിരസിക്കേണ്ടതുമാണ്.

6.10.2 അക്രഡിറ്റഡ് എഞ്ചിനീയർ (സൈറ്റ് മാനേജർ) ഓരോ ഘട്ടത്തിലും സാധന സാമഗ്രികൾ ഏറ്റുവാങ്ങേണ്ടതാണ്. സൈറ്റിൽ എത്തിക്കുന്ന സാധനസാമഗ്രികൾ സുരക്ഷിതമായും കേടുകൂടാതെയുമായിട്ടാണ് സൂക്ഷിച്ചിട്ടുള്ളത് എന്നുള്ളതിന്റെ ഉത്തരവാദിത്വം ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. സാധനസാമഗ്രികൾ ഏറ്റുവാങ്ങി അതിനുള്ള രസീത് അക്രഡിറ്റഡ് എഞ്ചിനീയർ (സൈറ്റ മാനേജർ) ഒപ്പിട്ട് ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ മേൽ ഒപ്പോടുകൂടി ഗ്രാമ/ബോക്കപഞ്ചായത്തിൽ സൂക്ഷിക്കേണ്ടതും സെക്രട്ടറിയുടെ ദൈനംദിന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

6.10.3 കൈപ്പറ്റുന്ന സാധനസാമഗ്രികൾ കേടു കൂടാതെയും ഭദ്രമായും സൂക്ഷിക്കണമെന്ന് തോന്നുന്ന പക്ഷം അനുയോജ്യമായ റൂമുകൾ വാടകയ്ക്ക് എടുക്കാവുന്നതും ആയതിന്റെ വാടക പ്രവൃത്തിയുടെ സാധനഘടകത്തിൽ നിന്നും കണ്ടെത്താവുന്നതുമാണ്. ഇപ്രകാരം ആവശ്യമായി വരുന്ന വാടകകളുടെ നിരക്ക് സാധന സാമഗ്രികളുടെ വാങ്ങൽ, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തീരുമാനിക്കാവുന്നതാണ്.

6.10.4 ഒരു പ്രവൃത്തിക്കായി സജ്ജമാക്കിയിട്ടുള്ള സാധനസാമഗ്രികൾ പ്രസ്തുത പ്രവൃത്തിയി ലേക്ക് വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ചുമതല പ്രവൃത്തിയിൽ നിശ്ചയിച്ചിട്ടുള്ള മെയ്ക്കറ്റിൽ നിക്ഷിപ്തരാണ്.സാധനസാമഗ്രികൾ എസ്റ്റിമേറ്റിൽ അനുശാസിച്ചിട്ടുള്ള രീതിയിലും തോതിലും പ്രവൃത്തിയിൽ വിനിയോഗിക്കുന്നുണ്ടെന്ന് അക്രഡിറ്റഡ് എഞ്ചിനീയർ (സൈറ്റ് മാനേജർ) ഉറപ്പാക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ