Panchayat:Repo18/vol1-page0740

From Panchayatwiki
Revision as of 07:51, 4 January 2018 by Sandeep (talk | contribs) ('എന്നാൽ പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പെർമിറ്റ് ഉടമയ്ക്ക് 7 ദിവസത്തെ നോട്ടീസും വിശദീ കരണത്തിന് മതിയായ അവസരം അനുവദിക്കേണ്ടതും ആ വിശദീകരണം സെക്രട്ടറി യഥാവിധി പരിഗണിക്കേണ്ടതുമാണ്. കുറിപ്പ വിശദമായ നഗരാസൂത്രണ പദ്ധതിപ്രകാരം മുനിസിപ്പൽ പ്രദേശങ്ങളെ മേഖലകളാക്കാതിരിക്കൽ - കെട്ടിട പെർമിറ്റ് നിഷേധത്തിന്റെ നൈതീകത - പ്രായോഗികമായിട്ടില്ലാത്ത നഗരാസൂത്രണ പദ്ധതികളുടെ പേരിൽ കെട്ടിട പെർമിറ്റ് മുനിസിപ്പാലിറ്റി അധികാരികൾക്ക് നിഷേധിക്കാനാവില്ല. അത്തരം നിഷേധം ഭരണഘടനയിലെ ആർട്ടി ക്കിൾ 300A-യുടെ കീഴിലുള്ള വസ്തുവിലുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാകും. Nasar P.K. V, Malappuram Municipality 2009 (3) KHC35: 2009 (3) KLT 92: 2009 (2) KLJ584: ILR 2009 (3) Ker.520. അദ്ധ്യായം 3 അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി 19. നിർമ്മാണ വേളയിലെ പണിയിലെ വ്യതിയാനവും നിർമ്മാണത്തിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരവും.- (1) ഒരു അപേക്ഷ കൻ ഏതെങ്കിലും കെട്ടിടത്തിന്റെ പണിയിൽ മാറ്റം വരുത്തുവാനോ അല്ലെങ്കിൽ നിർമ്മാണമോ പുനർനിർമ്മാണമോ നടത്താനോ അല്ലെങ്കിൽ ഭൂമിയുടെ വികസനമോ അല്ലെങ്കിൽ പുനർ വികസനമോ പണിയോ നടത്തുന്ന വേളയിൽ അംഗീകൃത പ്ലാനിലോ നിർമ്മാണ വിവരണങ്ങളിലോ വ്യതിയാനം വരുത്തിക്കൊണ്ട് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾ വ്യതിയാനം കാണി ക്കുന്ന പരിഷ്ക്കരിച്ച പ്ലാനുകളും ഡ്രോയിംഗുകളും സമർപ്പിക്കേണ്ടതും, പരിഷ്ക്കരിച്ച പെർമിറ്റ നേടേണ്ടതുമാണ്. എന്നാൽ, ലേഔട്ടുകളുടെ കാര്യത്തിൽ പ്ലോട്ടിലേക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ സ്ഥാനം മാറ്റുന്നതും, കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട മുറികളുടെ, കോണിപ്പടികളുടെ, ലിഫ്റ്റുകളുടെ, ജനാലകളുടെ, വാതിലുകളുടെയും സ്ഥാനം, വലുപ്പം എന്നിവ മാറ്റുന്നത് പോലുള്ള ലഘുവ്യതിയാ നങ്ങൾ, ഈ ചട്ടങ്ങൾക്ക് വിരുദ്ധമാകാത്ത പക്ഷം, പെർമിറ്റ് ആവശ്യമില്ല എന്നുമാത്രമല്ല, മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയിൽ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ പൂർത്തീകരണ പ്ലാനിൽ ഉൾപ്പെടുത്തി പൂർത്തീകരണ സാക്ഷ്യപത്രത്തിനൊപ്പം സമർപ്പിക്കേ ണ്ടതാണ്. (2) ഒരു നിർമ്മാണം (a) അംഗീകൃത പ്ലാനുകൾക്കും നിർമ്മാണവിവരണങ്ങൾക്കും അനുസൃതമല്ലാത്തതാ ണെന്നും; (b) ആക്റ്റിനെയോ ഈ ചട്ടങ്ങളെയോ അല്ലെങ്കിൽ അവയ്ക്ക് കീഴിൽ പുറപ്പെടുവിച്ച ബൈലോയിലോ പ്രഖ്യാപനങ്ങളിലേയോ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ടുള്ളതാണെന്നും; സെക്രട്ടറിയുടെ ശ്രദ്ധയിൽ വരുമ്പോൾ ആർക്ക് വേണ്ടിയാണോ ആ നിർമ്മാണം നട ക്കുന്നത് ആ വ്യക്തിക്ക് നോട്ടീസ് മുഖേന അതിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ (i) ലംഘിക്കപ്പെട്ട വ്യവസ്ഥകൾക്കോ, പ്രത്യേക വിവരണങ്ങൾക്കോ, അംഗീകൃത പ്ലാനു കൾക്കോ അനുസൃതമാക്കുകയെന്ന ഉദ്ദേശത്തോടെ നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്ന രൂപഭേദം വരു ത്തുകയോ അല്ലെങ്കിൽ; (ii) അപ്രകാരമുള്ള നിർമ്മാണ മാറ്റങ്ങൾ എന്തുകൊണ്ട് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ വരുത്തുവാൻ സാധിക്കാത്തതിന്റെ കാരണം കാണിക്കുവാനും ആവശ്യ പ്പെടാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ