Panchayat:Repo18/vol2-page1535
സ്വീകരിക്കേണ്ടതാണ്. നിലവിലുള്ള അനധികൃതനിർമ്മാണങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുള്ള പരിഷ്കരിച്ച പ്രഫോർമയിൽ 25.04.2015-ന് മുൻപായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്ക് ലഭ്യമാക്കേണ്ടതാണ്. ക്രോഡീകരിച്ചു പട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ ക്ടർ/റീജിയണൽ ജോയിന്റ് ഡയറക്ടർമാർ 10.05:2015-ന് മുൻപായി സർക്കാരിൽ ലഭ്യമാക്കേണ്ടതുമാണ്. തപാലുകൾ കൈമാറുന്നതിലെ അപാകതകൾ / കാലതാമസം - സംബന്ധിച്ച് (തദ്ദേശ സ്വയംഭരണ (എബി) വകുപ്പ്, നം. 67132/എബി1/14/തസ്വഭവ, Typm, തീയതി 21/02/2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തപാലുകൾ കൈമാറുന്നതിലെ അപാകതകൾ / കാല താമസം - സംബന്ധിച്ച്
ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചേംബറിൽ വച്ച് നട ത്തിയ ചർച്ചയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ വരുന്ന തപാലുകൾ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിൽ ചെന്നെത്താത്തതു മൂലം പ്രസ്തുത തപാലിന്മേൽ നടപടി സ്വീകരിക്കാൻ കാല താമസം വരുന്നതായി നിരീക്ഷണം നടത്തിയിട്ടുണ്ട്. ആയതിനാൽ ടി വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ സെക്ഷനുകളും ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. 1) ഒരു സെക്ഷനിൽ ലഭിക്കുന്ന തപാലിൽ (ഓഫീസ് സെക്ഷനിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും വകുപ്പുകളിൽ നിന്നും കൈമാറി വരുന്നതോ ആയ തപാലിൽ) പ്രതിപാദിക്കുന്ന വിഷയം ആ വകുപ്പുമായി ബന്ധപ്പെട്ടതല്ലെങ്കിൽ വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്ക് തപാൽ അടിയന്തിരമായി കൈമാറേണ്ടതാണ്. 2) ഒന്നിലധികം സെക്ഷനുമായി ബന്ധപ്പെട്ട തപാൽ തപാലിൽ പ്രതിപാദിക്കുന്ന കൂടുതൽ വസ്തുത കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്ക് കൈമാറേണ്ടതാണ്. 3) തപാലുകൾ കൈമാറുമ്പോൾ പ്രസ്തുത തപാൽ കൈമാറുന്നതിന്റെ വ്യക്തമായ കാരണവും ബന്ധപ്പെട്ട കുറിപ്പിൽ വ്യക്തമാക്കേണ്ടതാണ്. 4) സെക്രട്ടറിയേറ്റ് ആഫീസ് മാന്വലിലെ ചട്ടങ്ങൾക്കനുസൃതമായി തന്നെ തപാലുകൾ കൈമാറേണ്ടതാണ്.
പെർഫോമൻസ് ഓഡിറ്റ് കെ.എൽ.ജി.എസ്.ഡി.പി.-പെർഫോമൻസ് ഗ്രാന്റ് നൽകുന്നതിനുള്ള യോഗ്യതാ നിർണ്ണയത്തിനുള്ള വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിയ പെർഫോമൻസ് ഓഡിറ്റ് ടീമംഗങ്ങൾക്ക് യാത്രപ്പടി നൽകുന്നതു സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എ.എ) വകുപ്പ്, നം. 53764/എ.എ.1/14/തസ്വഭവ, Typm, തീയതി 09-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പെർഫോമൻസ് ഓഡിറ്റ് കെ.എൽ.ജി.എസ്.ഡി.പി.-പെർ ഫോമൻസ് ഗ്രാന്റ് നൽകുന്നതിനുള്ള യോഗ്യതാ നിർണ്ണയത്തിനുള്ള വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിയ പെർഫോമൻസ് ഓഡിറ്റ് ടീമംഗങ്ങൾക്ക് യാത്രപ്പടി നൽകുന്നതു സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
കേരളാ ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ടിന്റെ ഭാഗമായുള്ള 2014-15 വർഷത്തെ പെർഫോമൻസ് ഗ്രാന്റിനുള്ള ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും യോഗ്യത നിർണ്ണ യിക്കുന്നതിനു വേണ്ടി വാർഷിക പ്രവർത്തന വിലയിരുത്തൽ പെർഫോമൻസ് ഓഡിറ്റ് ടീമുകൾ മുഖാ ന്തിരം നടത്തുകയുണ്ടായി. വാർഷിക പ്രവർത്തന വിലയിരുത്തലുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തന ങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കുള്ള യാത്രപ്പടി നല്കുന്നതു സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിയ പെർഫോമൻസ് ഒറഡിറ്റ് ടീമുകളുടെ യാത്രപ്പടി കെ.എൽ.ജി.എസ്.ഡി.പി.യുടെ ഫണ്ടിൽ നിന്നും നൽകേണ്ടതാണ്. 2, ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ യാത്രാബത്ത സംബന്ധിച്ച ചെലവുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ വഹിക്കേണ്ടതാണ്. 3. പെർഫോമൻസ് ഓഡിറ്റ് ടീമംഗങ്ങൾക്ക് നിശ്ചിത ഫോമിൽ തയ്യാറാക്കിയ ടി.എ ബില്ലുകൾ, യൂണിറ്റ തലത്തിലോ, ജില്ലാ തലത്തിലോ ക്രോഡീകരിച്ച കെ.എൽ.ജി.എസ്.ഡി.പി ഡയറക്ടർക്ക് അയച്ചുകൊടു ക്കേണ്ടതാണ്. എല്ലാ ഉദ്യോഗസ്ഥരും ടി.എ ബില്ലിൽ തങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ ശാഖയുടെ പേര്, ഐ.എഫ്.എസ്.സി കോഡ് എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |