Panchayat:Repo18/vol1-page0585

From Panchayatwiki
Revision as of 04:00, 6 January 2018 by Sajithomas (talk | contribs) (' 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ     രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 841/97.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 188-ഉം, 215-ഉം വകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും (2)-ാം ഉപവകുപ്പ് (XXXVI)-ാം ഖണ്ഡവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പരി ശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ എന്ന പേർ പറയാം. (2) ഇവ 1997 ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ട താണ്. 2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (i) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാ കുന്നു; (ii) 'ആഡിറ്റർ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 215-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ആഡിറ്റർ എന്നും; 'ആഡിറ്റ' എന്നാൽ ആഡിറ്റർ പ്രസ്തുത വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ആഡിറ്റ് എന്നും അർത്ഥമാകുന്നു (iii) ‘ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ' എന്നാൽ, 1994-ലെ കേരള ലോക്കൽ ഫണ്ട് ആഡിറ്റ് ആക്റ്റ് (1994-ലെ 14) 3-ാം വകുപ്പിൻകീഴിൽ സർക്കാർ നിയമിച്ച ലോക്കൽ ഫണ്ട് ആഡിറ്റ ഡയറക്ടർ എന്നർത്ഥമാകുന്നു; (iv) ‘വിശദമായ വാർഷിക ആഡിറ്റ് എന്നാൽ ഒരു പഞ്ചായത്തിലെ ഒരു സാമ്പത്തിക വർഷ ത്തിലെ അഥവാ ഒരു സാമ്പത്തിക വർഷത്തിൽ കൂടുതൽ വരുന്ന കാലയളവിലെ മുഴുവൻ പണമിട പാടുകളുടെയും കണക്കുകളുടെയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആഡിറ്റ എന്നർത്ഥമാകുന്നു; (v) 'പരിശോധന’ എന്നാൽ 188-ാം വകുപ്പുപ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോ ഗസ്ഥൻ നടത്തുന്ന പരിശോധന എന്നർത്ഥമാകുന്നതും, അതിൽ സർക്കാർ ഇതിലേക്കായി അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ കീഴിൽ ഏർപ്പെടുത്തിയ സംവിധാ നമോ നടത്തുന്ന പെർഫോമൻസ് ആഡിറ്റ് ഉൾപ്പെടുന്നതുമാകുന്നു; (v) പെർഫോമൻസ് ആഡിറ്റ് എന്നാൽ ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ വികസന പരവും ജനക്ഷേമപരവും ആയ ചുമതലകളും ആ പഞ്ചായത്തിനെ ഭരമേൽപിച്ച സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങളും, നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനു സ്യതമായി കാര്യക്ഷമമായും ഫലപ്രദമായും നിർവ്വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും പാകപ്പിഴകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ യഥാസമയം അതിന് നിർദ്ദേശങ്ങൾ നൽകുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഭരണനിർവ്വഹണ പരിശോധന എന്ന് അർത്ഥ മാകുന്നതും, അതിൽ ഒരു പഞ്ചായത്തിലെ അഥവാ പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ