Panchayat:Repo18/vol1-page1041
(b) "അപ്പലേറ്റ അതോറിറ്റി" എന്നാൽ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അങ്ങനെ നിയമിച്ച ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(c) "കോടതി" എന്നാൽ, കേരള ഹൈക്കോടതിക്കുകീഴിലുള്ള ഒരു കോടതി എന്നർത്ഥമാകുകയും അതിൽ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യണലുകൾ ഉൾപ്പെടുകയും ചെയ്യുന്നു;
(d) "പബ്ലിക് ഇൻഫർമേഷൻ ഓഫീസർ" എന്നാൽ, കീഴ്ചക്കോടതിയുടെയോ ട്രൈബ്യൂ ണലിന്റെയോ ആദ്ധ്യക്ഷ്യം വഹിക്കുന്ന ഉദ്യോഗസ്ഥൻ അങ്ങനെ വിജ്ഞാപനം ചെയ്തിട്ടുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസറെന്നും, "അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ" എന്നാൽ, പ്രസ്തുത ഉദ്യോഗസ്ഥൻ അങ്ങനെ വിജ്ഞാപനം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെന്നും അർത്ഥമാകുന്നു:)
(e) "ഫോറം" എന്നാൽ, ഈ ചട്ടങ്ങൾക്ക് അനുബന്ധമായി വരുന്ന ഫോറം എന്നർത്ഥമാകുന്നു;
(f) "ഹൈക്കോടതി" എന്നാൽ, കേരള ഹൈക്കോടതി എന്നർത്ഥമാകുന്നു;
(g) "ഉദ്യോഗസ്ഥൻ" എന്നാൽ, ആവശ്യപ്പെടുന്ന വിവരമോ റിക്കാർഡുകളോ കസ്റ്റഡിയിലുള്ള, കോടതിയിലെയോ ട്രൈബ്യൂണലിലെയോ ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(h) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ, നിർവചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അതേ അർത്ഥം തന്നെയായിരിക്കും.
4. കോടതിയുടെ ഭരണത്തോടും നടത്തിപ്പിനോടും ബന്ധപ്പെട്ട വിവരം കോടതികളുടെ നോട്ടീസ് ബോർഡിൽ /ഹൈക്കോടതിയുടെ/സർക്കാരിന്റെ വെബ്സൈറ്റിൽ പൊതുജനങ്ങൾക്കായി കഴിയുന്നിടത്തോളം ലഭ്യമാക്കാൻ കോടതിയിൽ ആദ്ധ്യക്ഷ്യം വഹിക്കുന്ന ഉദ്യോഗസ്ഥൻ എല്ലാ ശ്രമവും നടത്തേണ്ടതാണ്.
5. വിവരം തേടുന്നതിനുള്ള അപേക്ഷ. - ആക്ടുപ്രകാരം വിവരം തേടുന്ന ഏതൊരാളും, സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിർണ്ണയിച്ചപ്രകാരം ആവ ശ്യമായ ഫീസ് അടച്ചുകൊണ്ട്, പബ്ലിക ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ ഫോറം 'A'യിൽ ഒരു അപേക്ഷ നല്കേണ്ടതാണ്.
6. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയ്ക്ക് നമ്പർ നൽകേണ്ടതാണ്. നിർണ്ണയിച്ചി രിക്കുന്ന ഫീസ് നൽകിയതിനുള്ള തെളിവ് അപേക്ഷയോടൊപ്പമുണ്ടെങ്കിൽ, ഫോറം 'B' യിൽ അത് വെളിപ്പെടുത്തേണ്ടതാണ്. അത്തരം തെളിവ് കൂടെ വയ്ക്കാതെയുള്ള അപേക്ഷ നിരസിക്കേണ്ടതും ഫോറം 'C' യിലുള്ളതുപോലെ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
7. അനുബന്ധം-Iൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു രജിസ്റ്റർ കാത്തുസൂക്ഷിക്കേണ്ടതാണ്.
8. ആവശ്യപ്പെട്ട വിവരം നേടിയെന്നും ആക്റ്റിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ കൊടുത്തെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉറപ്പാക്കേണ്ടതാണ്.
9. ആവശ്യപ്പെട്ട വിവരമടങ്ങുന്ന വസ്തുവിന്റെയോ ഫയലിന്റെയോ ചുമതലയുള്ള കോടതിയുടെ/ട്രൈബ്യൂണലിന്റെ ഓരോ ഉദ്യോഗസ്ഥനും കാലതാമസമില്ലാതെ ശരിയായും കൃത്യമായും പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരം നൽകേണ്ടതാണ്. വിവരം നൽകുന്ന ഉദ്യോഗസ്ഥൻ അതിന്റെ കൃത്യതയ്ക്കും സത്യതയ്ക്കും ഉത്തരവാദിയാണ്.
10. വിവരം, രണ്ടോ അതിലധികമോ ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലോ കസ്റ്റഡിയിലോ ആണെങ്കിൽ, അവരുടെ പൊതുവായ മേലുദ്യോഗസ്ഥൻ വിവരം നൽകേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |