Panchayat:Repo18/vol1-page0241

From Panchayatwiki
Revision as of 14:03, 5 January 2018 by Amalraj (talk | contribs) ('(5) പഞ്ചായത്ത്, ഒരു വർഷത്തിനിടയ്ക്ക് അതിന്റെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) പഞ്ചായത്ത്, ഒരു വർഷത്തിനിടയ്ക്ക് അതിന്റെ വരവിനേയോ, അത് ഏറ്റെടുത്തിട്ടുള്ള വിവിധ സർവ്വീസുകൾക്കുള്ള ചെലവിനേയോ സംബന്ധിച്ച് ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള എസ്റ്റി മേറ്റിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് കാണുന്നുവെങ്കിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അനുപൂരകമോ പുതുക്കിയതോ ആയ ഒരു ബഡ്ജറ്റ് തയ്യാറാക്കി, അനുവാദത്തിനുവേണ്ടി പഞ്ചായത്തിന്റെ മുൻപാകെ വയ്ക്കക്കേണ്ടതാകുന്നു.

(6) അനിവാര്യമായ ഒരു അടിയന്തിര സാഹചര്യത്തിലൊഴികെ ചെലവ് ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുള്ളതായ ബഡ്ജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു തുകയും പഞ്ചായത്തോ അഥവാ പഞ്ചായത്തിനുവേണ്ടിയോ ചെലവാക്കാൻ പാടില്ലാത്തതാകുന്നു.

(7) ബഡ്ജറ്റ് പാസ്സാക്കി കഴിഞ്ഞാലുടനെ അതിന്റെ പകർപ്പുകൾ സർക്കാരിനും ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻമാർക്കും ആഡിറ്റർമാർക്കും നൽകേണ്ടതും അങ്ങനെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർ ഓരോ ജില്ലയിലും പഞ്ചായത്തുകളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ ഒരു സമാഹ്യത സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്.

എന്നാൽ, ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവ പാസാക്കിയ ബഡ്ജറ്റിന്റെ പകർപ്പുകൾ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിനും ജില്ലാ ആസൂത്രണ കമ്മിറ്റിക്കും നൽകേണ്ടതാണ്.

(8) ഒരു പഞ്ചായത്ത്, ബഡ്ജറ്റിൽ വകയിരുത്തിയതിൽ കവിഞ്ഞ എന്തെങ്കിലും ചെലവ് വരുത്തിവയ്ക്കുകയോ ഏപ്രിൽ ഒന്നാം തീയതിക്കു മുൻപ് ആ വർഷത്തേക്കുള്ള ബഡ്ജറ്റ് പാസ്സാക്കാത്തപക്ഷം അന്നുമുതൽ, എന്തെങ്കിലും ചെലവ് വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.

215. അക്കൗണ്ടുകളും ആഡിറ്റും.-(1) പഞ്ചായത്ത്, അക്കൗണ്ട് പുസ്തകങ്ങളും അതിന്റെ അക്കൗണ്ടിനെ സംബന്ധിച്ച മറ്റു പുസ്തകങ്ങളും വച്ചുപോരേണ്ടതും നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുകളുടെ ഒരു വാർഷിക സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്.

(2) ഏതൊരു പഞ്ചായത്തിന്റെയും വരവുചെലവു കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള ഫാറത്തിൽ ഓരോ സാമ്പത്തിക വർഷത്തേക്കും വച്ചുപോരേണ്ടതാണ്.

(3) ലോക്കൽ ഫണ്ട് അക്കൗണ്ടുകളുടെ എക്സ്സാമിനറും അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന വരും പഞ്ചായത്തിന്റെ ആഡിറ്റർമാർ ആയിരിക്കുന്നതാണ്.

(4) ആഡിറ്റർമാർ പഞ്ചായത്തിന്റെ കണക്കുകളുടെ തുടർച്ചയായ ആഡിറ്റ് നടത്തേണ്ടതും ഒരു വർഷത്തേയോ അതിനേക്കാൾ കുറഞ്ഞ ഏതെങ്കിലും കാലയളവിലേയോ അഥവാ ഏതെങ്കിലും കൈമാറ്റത്തിന്റെയോ അഥവാ ഒരു പരമ്പര കൈമാറ്റങ്ങളുടെയോ ആഡിറ്റ് പൂർത്തിയാക്കിയശേഷം ഒരു റിപ്പോർട്ട് ബന്ധപ്പെട്ട പഞ്ചായത്തിനും അതിന്റെ പകർപ്പുകൾ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും അയച്ചുകൊടുക്കേണ്ടതാണ്.

(5) (4)-ാം ഉപവകുപ്പിൻകീഴിലുള്ള റിപ്പോർട്ടിൽ ക്രമവിരുദ്ധമായോ നിയമവിരുദ്ധമായോ ഉചിതമല്ലാതെയോ ചെലവാക്കിയതോ അഥവാ പഞ്ചായത്തിന് കിട്ടേണ്ടതായ പണമോ മറ്റ് വസ്തുവക കളോ ഈടാക്കുന്നതിൽ വന്നിട്ടുള്ള വീഴ്ചയോ അല്ലെങ്കിൽ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരുടെയോ അധികാരികളുടെയോ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും നഷ്ടമോ പണത്തിന്റെയോ മറ്റു വസ്തുവകകളുടെയോ പാഴ്ചചെലവോ റിപ്പോർട്ടിൽ പ്രത്യേകം പറയേണ്ടതാണ്.

(6) പഞ്ചായത്തിന്റെ അക്കൗണ്ടുകളെ സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റ് ഏതെങ്കിലും സംഗതിയും കൂടി ആഡിറ്റർമാർ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ