Panchayat:Repo18/vol2-page1530
സൂചന - 1) ധനകാര്യ (പെൻഷൻ-ബി) വകുപ്പിന്റെ 02/11/2011-ലെ 77/2011/ധന നമ്പർ സർക്കുലർ,
2) ധനകാര്യ (പെൻഷൻ-ബി) വകുപ്പിന്റെ 21/6/14-ലെ 64/14/ധന നമ്പർ സർക്കുലർ,
3) ധനകാര്യ (പെൻഷൻ-ബി) വകുപ്പിന്റെ 08/10/2014-ലെ 90/2014/ധന നമ്പർ സർക്കുലർ. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ/വകുപ്പിൽ നിർവ്വഹണോദ്യോഗസ്ഥരായി സേവനം അനു ഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാർ റിട്ടയർ ചെയ്തതു പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആഡിറ്റിൽ കണ്ടെത്തുന്ന ധനനഷ്ടങ്ങൾ ഈടാക്കപ്പെടാതെ പോകുന്നതു സംബ ന്ധിച്ച അപാകതകൾ പരിഹരിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ നൽകുന്നു. 1) തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ/വകുപ്പിൽ നിർവ്വഹണ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പുകളിലെ ജീവനക്കാർ മുതലായവർ സേവനം അനുഷ്ഠിച്ച സ്ഥാപനത്തിൽ നിന്നും ട്രാൻസ്ഫർ/റിട്ടയർ ചെയ്ത് പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും LC/NLC വാങ്ങേണ്ടതാണ്. LC/NLC-യ്ക്ക് ജീവനക്കാരൻ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട സ്ഥാപന മേധാവി ആയത് ഒരു മാസത്തിനകം ജീവനക്കാരന് നൽകേണ്ടതാണ്. ഇക്കാര്യത്തിൽ 30 ദിവസം അപ്പീൽ കാലാവധിയായി നൽകാവുന്നതാണ്. പ്രസ്തുത കാലാവധിയ്ക്കകം മറുപടി സ്ഥാപന മേധാവി നൽകുന്നി ല്ലെങ്കിൽ സ്ഥാപന മേധാവിയായിരിക്കും ബന്ധപ്പെട്ട ബാദ്ധ്യതയ്ക്കുത്തരവാദി. 2) ജീവനക്കാർ ട്രാൻസ്ഫർ ആകുമ്പോൾ CTC-യുടെ (Charge Transfer Certificate) ഒരു പകർപ്പ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിയ്ക്ക് കൊടുത്തിരിയ്ക്കക്കേണ്ടതാണ്. അതുപോലെ പുതു തായി ചുമതല ഏൽക്കുന്ന ജീവനക്കാരന്റെ CTC-യും സ്ഥാപന മേധാവിക്ക് കൊടുക്കേണ്ടതാണ്. 3) ഓരോ സ്ഥാപനത്തിന്റെയും ആഡിറ്റ് റിപ്പോർട്ട സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെ ടുത്താൻ നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനു വേണ്ട സജ്ജീകരണം ഇൻഫർമേഷൻ കേരള മിഷൻ നൽകേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനം/ഉദ്യോഗസ്ഥൻ എന്ന തലത്തിൽ ബാദ്ധ്യതയുടെ വിവരം സേർച്ചു വഴി കണ്ടെത്താനുള്ള ക്രമീകരണം വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. അതതു വകുപ്പു കൾ പെൻഷൻ ബെനിഫിറ്റുകൾ നൽകുമ്പോൾ പ്രസ്തുത വെബ്സൈറ്റ് പരിശോധിച്ച് നൽകുന്ന ആളിന്റെ ബാദ്ധ്യത ഉറപ്പു വരുത്തേണ്ടതാണ്.
4) ഇതര വകുപ്പിലെ ജീവനക്കാർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും LC/ NLC അനുവദിക്കുമ്പോൾ ആയതിന്റെ പകർപ്പ് ടി ഉദ്യോഗസ്ഥന് LC/NLC അനുവദിക്കേണ്ട മാതൃവകു പ്പിന്റെ മേലധികാരിക്കു കൂടി നൽകേണ്ടതാണ്.
5) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു മാസ്റ്റർ ഇൻക്യൂബൻസി രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത ഇൻക്യൂബൻസി രജിസ്റ്ററിൽ എല്ലാ നിർവ്വഹണോദ്യോഗസ്ഥരുടെയും പ്രസ്തുത ആഫീസിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. നിർവ്വഹണോദ്യോഗസ്ഥന്മാരുടെ വ്യക്തിപരമായതും ഔദ്യോഗികപരമായതുമായ അടിസ്ഥാന വിവരങ്ങളും പ്രസ്തുത രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തല വന്മാർ ടി മാസ്റ്റർ ഇൻക്യൂബൻസി രജിസ്റ്ററിന്റെ കസ്റ്റോഡിയൻ ആയിരിക്കണം. പ്രസ്തുത രജിസ്റ്റർ ആറു മാസത്തിലൊരിക്കൽ സാക്ഷ്യപ്പെടുത്തി മേലൊപ്പ് വയ്ക്കാനും പരിശോധിക്കാനും മേലധികാരിയെ പഞ്ചാ യത്ത് ഡയറക്ടർ/നഗരകാര്യ ഡയറക്ടർ ചുമതലപ്പെടുത്തേണ്ടതാണ്.
6) നിർവ്വഹണ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ച കാലയളവിലെ ആഡിറ്റ് കഴിഞ്ഞിട്ടില്ലാത്ത പക്ഷം സൂചന 2-ലെ സർക്കുലറിൽ നിഷ്ക്കർഷിക്കുന്ന പ്രകാരം സമ്മതപത്രം സമർപ്പിക്കുന്നതിന്റെ അടിസ്ഥാന ത്തിൽ LC/NLC നൽകാവുന്നതാണ്. ഭാവിയിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധ പ്പെട്ട് ആഡിറ്റ് സംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന ബാദ്ധ്യതകൾ ടിയാൻ തീർത്തുകൊള്ളാമെന്ന് ബോണ്ടിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്.
7) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിർവ്വഹണോദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാർ സേവനം അനുഷ്ഠിച്ച സ്ഥാപനങ്ങളിൽ നിന്നും റിട്ടയർ ചെയ്തതു പോകുന്ന തിന് 6 മാസം മുമ്പ് നിർവ്വഹണോദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളെ വിവരം അറിയിക്കേണ്ടതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആഡിറ്റ് പരാമർശ ങ്ങൾ തിട്ടപ്പെടുത്തി മാതൃവകുപ്പിനെ അറിയിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്. 8) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിർവ്വഹണോദ്യോഗസ്ഥൻമാരുൾപ്പെ ടെയുള്ള ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ LC/NLC കൂടി നിർബന്ധമായും ടിയാളുടെ മാതൃവകുപ്പ് വാങ്ങി പരി ശോധിക്കേണ്ടതും തിട്ടപ്പെടുത്തിയ ബാദ്ധ്യതകൾ ടിയാളിൽ നിന്ന് ഈടാക്കുന്നതിന് ബന്ധപ്പെട്ട മാതൃ വകുപ്പിലെ Pension Sanctioning Authority നടപടി സ്വീകരിക്കേണ്ടതാണ്. ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധക മാണ്. ഈ സർക്കുലറിന് ധനകാര്യ വകുപ്പിന്റെ 18/07/2014-ലെ ധനകാര്യ (WW) വകുപ്പിന്റെ 57479/ വൈ.വി1/14/ധന അനൗദ്യോഗിക കുറിപ്പ് പ്രകാരവും WW1/109/2014/Fin dated 4/11/2014 പ്രകാരവും അംഗീകാരമുണ്ട്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |