Panchayat:Repo18/vol2-page0748
748 GOVERNAMENT ORDERS
ഉത്തരവ്
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളെയും പഞ്ചായത്തു വകുപ്പിന്റെ വിവിധ ഓഫീസുകളെയും ബന്ധിപ്പിച്ചുകൊണ്ട് ബി.എസ്.എൻ.എൽ. മുഖേന സി.യു.ജി. (ക്ലോസ്ഡ് യൂസർ ഗ്രൂപ്പ്) സംവിധാനം ഏർപ്പെടു ത്തുന്നതിന് പരാമർശം (1)-ലെ ഉത്തരവു പ്രകാരം സർക്കാർ അനുമതി നൽകിയിരുന്നു. സി.യു.ജി. സംവി ധാനം കൂടുതൽ കാര്യക്ഷമതയ്ക്കും ഭരണ വേഗതയ്ക്കും സഹായകരമാകുമെന്നതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരെക്കുടി നിലവിലുള്ള സി.യു.ജി.യിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, എല്ലാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരെക്കൂടി ബി.എസ്.എൻ.എൽ മുഖേന ഏർപ്പെടു ത്തിയിട്ടുള്ള സി.യു.ജി. സംവിധാനത്തിൽ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി ഉൾപ്പെടുത്തു ന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
(i) ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്ലാൻ 199-ലും ഗ്രാമപഞ്ചായത്ത് വൈസ്ത്രപ്രസിഡന്റിനെ പ്ലാൻ 149-ലും ഉൾപ്പെടുത്തേണ്ടതാണ്.
(ii) ഇതിനായി ചെലവു വരുന്ന തുക ബന്ധപ്പെട്ട പഞ്ചായത്ത് ഫണ്ടിൽ നിന്നും വഹിക്കേണ്ടതാണ്.
(iii) പ്രതിമാസ തുകയിൽ അധികമായി വരുന്ന ചെലവ് നിർബന്ധമായും ബന്ധപ്പെട്ട വ്യക്തികൾ തന്നെ വഹിക്കേണ്ടതാണ്.
(iv) മൊബൈൽ ഫോൺ ഹാൻഡ് സെറ്റുകൾ അതാത് വ്യക്തികൾ തന്നെ വാങ്ങേണ്ടതാണ്. ഇതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്നോ സർക്കാരിൽ നിന്നോ തുക വിനിയോഗിക്കാൻ പാടില്ല.
(v) സി.യു.ജി. സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി അധിക തുക അനുവദിക്കുന്നതല്ല.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ബ്ലോക്ക്ഗ്രാമപഞ്ചായത്തു തലങ്ങളിൽ ഭാരത് നിർമ്മാൺ രാജീവ്ഗാന്ധി സേവാ കേന്ദ്ര നിർമ്മാണം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 291/2012/തസ്വഭവ TVPM, dt. 25-01-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-ബ്ലോക്ക്-ഗ്രാമപഞ്ചായത്തു തലങ്ങളിൽ ഭാരത നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്ര നിർമ്മാണംമാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 1. കേന്ദ്രസർക്കാരിന്റെ 11-11-2009-ലെ എസ്.ഒ. 2877(ഇ) നമ്പർ വിജ്ഞാപനം.
2. ഗ്രാമവികസന കമ്മീഷണറുടെ 30-12-2012-ലെ 30314/ എൻ.ആർ.ഇ.ജി.സെൽ 4/11/സി.ആർ.ഡി.നമ്പർ കത്ത്.
ഉത്തരവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബ്ലോക്ക്-ഗ്രാമപഞ്ചായത്തു തലങ്ങളിൽ ഭാരത് നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്ര ങ്ങൾ നിർമ്മിക്കുന്നതിന് പരാമർശം (1) പ്രകാരം കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും സേവാ കേന്ദ്രത്തിന്റെ സ്ത്രടക്സ്ചറൽ വിശദാംശങ്ങൾ, ഡിസൈൻ, പ്ലാൻ, എലിവേഷൻ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയ ഭാരത സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാന്വലിന് അധികമായി സംസ്ഥാനത്ത് സേവാകേന്ദ്രം നിർമ്മിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങുന്ന മാന്വൽ പുറപ്പെടുവിക്കണമെന്ന് പരാമർശം (2) പ്രകാരം ഗ്രാമവികസന കമ്മീഷണർ അഭിപ്രായപ്പെട്ടിരിക്കുന്നു.
സർക്കാർ ഇക്കാര്യം പരിശോധിക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യുടെ പ്രവർത്തം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ ഭാരത് നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് അനുബന്ധമായി ചേർത്തിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവാകുന്നു.
ഭാരത് നിർമ്മാൺ രാജീവ്ഗാന്ധി സേവാ കേന്ദ്ര നിർമ്മാണം മാർഗ്ഗ നിർദ്ദേശങ്ങൾ
1. ആമുഖം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാ ക്കുന്നതിനായി ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 11-11-2009-ലെ എസ്.ഒ. 2877 (ഇ) വിജ്ഞാപന പ്രകാരം കേന്ദ്ര ഗവൺമെന്റ് അനുമതി