Panchayat:Repo18/vol2-page0803

From Panchayatwiki
Revision as of 12:11, 5 January 2018 by Prajeesh (talk | contribs) ('ഉത്തരവ് 2012-13-ലെ ബഡ്ജറ്റ് പ്രസംഗത്തിലും കേരള സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉത്തരവ് 2012-13-ലെ ബഡ്ജറ്റ് പ്രസംഗത്തിലും കേരള സർക്കാരിന്റെ ഒരുവർഷ കർമ്മപരിപാടിയിലും ബസ്ഷെൽട്ടറുകൾ, ജലവിതരണം, പൊതുകക്കുസുകൾ, നഗര ശുചീകരണം എന്നിവയ്ക്കക്കായി നാല് 'സിയാൽ മോഡൽ' പ്രത്യേക കമ്പനികൾ തുടങ്ങുമെന്നും അതിന് ആവശ്യമുള്ള മൂലധനമായ 40 കോടി രൂപയിൽ 10 കോടി രൂപ സർക്കാരിന്റെ 26% മൂലധന പങ്കാളിത്തത്തിനായി വകയിരുത്തുകയും ചെയ്തിരുന്നു.

(2) കേരള സംസ്ഥാനത്തെ ഏറിവരുന്ന ബഹുനില കെട്ടിടങ്ങളുടെയും പാർപ്പിട ഓഫീസ് സമുച്ചയ ങ്ങളുടെയും മാലിന്യ ശേഖരണം, സംസ്കരെണം എന്നിവ തദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പ ത്തികമായി താങ്ങാവുന്നതിലേറെയാണ്. ഈ സാഹചര്യം മുൻനിർത്തി സിയാൽ മോഡലിൽ പൊതു മേഖലയിൽ ഒരു മാലിന്യശേഖരണ, സംസ്കരെണ കമ്പനി തുടങ്ങാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു.

(3) മേൽ സാഹചര്യത്തിൽ കേരളത്തിലെ മാലിന്യ സംസ്കരെണത്തിനായി "സിയാൽ' മോഡലിൽ “കേരള വേസ്റ്റ് മാനേജ്മെന്റ് കമ്പനി' എന്ന നാമധേയത്തിൽ ഒരു കമ്പനി രൂപീകരിക്കുന്നതിന് അനുമതി നൽകിയും പ്രസ്തുത കമ്പനിയിൽ കേരള ഗവർണറുടെ പ്രതിനിധിയായി തദ്ദേശസ്വയംഭരണ പ്രിൻസി പ്പൽ സെക്രട്ടറി, സർക്കാർ പ്രതിനിധിയായി നഗരകാര്യ ഡയറക്ടർ എന്നിവരെ ആദ്യകമ്പനി വരിക്കാരായും ഡയറക്ടർമാരായും നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(കൈ) നം. 284/2012/തസ്വഭവTVPM, dt. 03-11-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസാധനസാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) സ.ഉ (സാധാ)നം. 2873/2011/തസ്വഭവ, തീയതി 06-12-2011

(2) സ.ഉ (കൈ)നം. 93/2012/തസ്വഭവ, തീയതി, 31-03-2012

(3) എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടറുടെ 23-08-2012-ലെ 30314/E.G.S4/12/ സി.ആർ.ഡി. നമ്പർ കത്ത്

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളിൽ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് പരാമർശം (1) പ്രകാരം ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി തയ്യാറാക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് പരാമർശം (2) പ്രകാരം അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തിരുന്നു. ടി ഉത്തരവിൽ ചുവടെ ചേർക്കുന്ന ഭേദഗതികൾ കൂടി ഉൾക്കൊള്ളിക്കണമെന്ന് പരാമർശം (3) പ്രകാരം മിഷൻ ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നു.

(1) ഒരു ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ അവയുടെ പ്രൊക്യുർമെന്റ് കമ്മിറ്റിയിലൂടെ സാധന സാമഗ്രികളുടെ വിലയും വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ കൂലിയും നിർണ്ണയിക്കുന്നു. വിലയും കൂലിയും നിർണ്ണയിക്കുന്നതിന് പ്രോക്യുർമെന്റ് കമ്മിറ്റിയ്ക്ക് ആവശ്യമായ സഹായം പഞ്ചായത്തിൽ ഈ ആവശ്യത്തിനായി രൂപീകരിച്ചിട്ടുള്ള സബ്കമ്മിറ്റികൾ നൽകേണ്ടതാണ്. ഇപ്രകാരം ഓരോ പഞ്ചായത്തും നിർദ്ദേശിക്കുന്ന സാധന സാമഗ്രികളുടെ വിലയും വിദഗ്ധ/അർദ്ധ വിദഗ്ധതൊഴിലാളികളുടെ കൂലിയും ബ്ലോക്ക് തലത്തിൽ അതിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകൾക്കും ബാധകമായ പൊതുനിരക്ക് ക്രോഡീകരിച്ച് നിർണ്ണയിക്കേണ്ടതാണ്. ബ്ലോക്ക് തലത്തിലെ വില /കൂലി നിർണ്ണയം ഫലപ്രദമാക്കുന്നതിന് ബ്ലോക്ക് തലത്തിൽ ചുവടെ സൂചിപ്പിക്കുന്ന പ്രകാരമുള്ള ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

(എ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ചെയർപേഴ്സസൺ)

(ബി) ബ്ലോക്ക് പ്രോഗ്രാം ഓഫീസർ (കൺവീനർ)

(സി) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അംഗം)

(ഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തദ്ദേശസ്വയംഭരണ വകുപ്പ്) (അംഗം)

(ഇ.) കൃഷി അസിസ്റ്റന്റ് ഡയറക്ടർ (അംഗം)

(എഫ്) ജോയിന്റ് ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസർ (ആർ.ഇ) (അംഗം)

(ജി) അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ (പി.ഡബ്ല്യ.ഡി ബിൽഡിംഗ്സ്/റോഡ്സ്) (അംഗം)

(എച്ച്) അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ (മൈനർ/മേജർ ഇറിഗേഷൻ) (അംഗം)

(ഐ) താലൂക്ക് മണ്ണ് സംരക്ഷണ ഓഫീസർ (അംഗം)


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ