Panchayat:Repo18/vol2-page1528

From Panchayatwiki
Revision as of 12:07, 5 January 2018 by Sajeev (talk | contribs) (' സന്നദ്ധ പ്രവർത്തകയായി കുടുംബശ്രീ അംഗത്വമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സന്നദ്ധ പ്രവർത്തകയായി കുടുംബശ്രീ അംഗത്വമുള്ള യോഗ്യയായ ഒരു വ്യക്തിയെ നിയോഗിക്കാവുന്ന താണ്. പ്രസ്തുത വ്യക്തി 'സേവാഗ്രാം ഫെസിലിറ്റേറ്റർ' ആയി പ്രവർത്തിക്കുകയും ആഴ്ചയിൽ അഞ്ചു ദിവസം (വൈകുന്നേരം 3 മുതൽ 7 വരെ) ഗ്രാമകേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടതുമാണ്. “ഗ്രാമ കേന്ദ്രം ഫെസിലിറ്റേറ്റർ' എ.ഡി.എസ്സിന്റെ സഹായത്തോടെ ഗ്രാമ സഭാ പ്രവർത്തനങ്ങളും വാർഡ് വികസന സമിതി പ്രവർത്തനങ്ങളും സുഗമമാക്കുകയും പഞ്ചായത്തുകളുടെ നികുതി പിരിവ് തുടങ്ങിയ ചുമതലകളിൽ സഹാ യിക്കേണ്ടതുമാണ്. കുടുംബശ്രീ അംഗത്വമോ അവരുടെ കുടുംബാംഗമോ ആയ എസ്.എസ്.എൽ.സിയും ഡി.സി.എ.യും യോഗ്യതയുള്ള 18-നും 45-നും മദ്ധ്യേ പ്രായമുള്ള 3 പേരെങ്കിലും കുടുംബശ്രീ സി.ഡി കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ച് പ്രസ്തുത ചുമതല ഏൽപ്പിക്കാവുന്നതുമാണ്. ഈ നിയമനത്തിൽ ആശാവർക്കർക്ക് മുൻഗണന നൽകാവുന്നതാണ്. പ്രസ്തുത വ്യക്തിക്ക് ഓണറേറിയമായി പ്രതിമാസം 1000/ - (ആയിരം) രൂപ ഗ്രാമ കേന്ദ്രത്തിന് വകയിരുത്തുന്ന തുകയിൽ നിന്ന് നൽകാവുന്നതാണ്. കൂടാതെ ഡിമാന്റ് നോട്ടീസ് വിതരണം ചെയ്യുന്നതിന് ഒരു നോട്ടീസ് 5 രൂപ നിരക്കിൽ നൽകാവുന്നതും മറ്റ് സേവന ങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരു പൊതു നിരക്ക് നിശ്ചയിച്ച് ആയതിന്റെ 75% ഫെസിലിറ്റേറ്റർക്ക് നൽകുകയും 25% നിലവിലുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സേവന സാമഗ്രികളുടെ മെയിന്റനൻസ് തുക യിനത്തിൽ വാർഡ് വികസന സമിതിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കക്കേണ്ടതുമാണ്. ആയതിന് വാർഡ് മെമ്പറും, 25-06-2014-ലെ സ.ഉ. (എം.എസ്.) നം. 112/2014/തസ്വഭവ നമ്പർ ഉത്തരവിലെ ഖണ്ഡിക 4(1) പ്രകാരം നിയോഗിക്കുന്ന ഉദ്യോഗസ്ഥനും അടങ്ങുന്ന ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിക്കേണ്ടതുമാണ്. വാർഡ് വികസന സമിതിയുടെ പരിപൂർണ്ണ മേൽനോട്ടത്തിൽ ഫെസിലിറ്റേറ്റർ പ്രവർത്തിക്കേണ്ടതാണ്. ഈ ഫെസിലിറ്റേറ്ററുടെ നിയമനം കരാർ അടിസ്ഥാനത്തിൽ 3 വർഷ കാലാവധിയിൽ ആയിരിക്കും. പുനർ നിയ മനം ഒഴിവാക്കേണ്ടതാണ്. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് സി.ഡി.എസ് ചെയർപേഴ്സണും വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേർന്ന് സബ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. ഫെസിലിറ്റേറ്ററുടെ ചുമതലകൾ:

1. വാർഡ് തല വികസന സമിതി രൂപീകരണത്തിൽ സഹായിക്കുക. ഇതിലേക്കായി ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും അയൽക്കൂട്ടങ്ങൾ/റസിഡൻസ് അസോസിയേഷനുകൾ രൂപീകരിക്കുകയും, അവ യുടെ ഒരു പ്രതിനിധിയെ വീതം ചേർത്ത് വാർഡ് വികസന സമിതി രൂപവൽക്കരിക്കുവാൻ സഹായിക്കു കയും ചെയ്യുക. ഫെസിലിറ്റേറ്ററുടെ അംഗീകാര തീയതി മുതൽ മൂന്നു മാസത്തിനകം വാർഡ് വികസന സമിതി രൂപീകൃതമാകേണ്ടതാണ്.
2. വാർഡ് മെമ്പറുടെ പ്രതിനിധി എന്ന നിലയിൽ അയൽക്കൂട്ടങ്ങളുടെ യോഗത്തിൽ പങ്കെടു ക്കുകയും അവയുടെ പ്രവർത്തന റിപ്പോർട്ടുകൾ ശേഖരിക്കുകയും ഗ്രാമസഭാ തീരുമാനങ്ങൾ റിപ്പോർട്ട ചെയ്യുകയും ചെയ്യുക. 

3. വാർഡ് തലത്തിൽ വാർഡ് മെമ്പന്റെ സഹായിക്കുന്നതിന് ഗ്രാമകേന്ദ്രത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുക. വാർഡ് വികസന സമിതിയുടെ യോഗങ്ങളുടെ മിനിട്ട്സ് തയ്യാറാക്കി വാർഡ് മെമ്പർ വഴി ബന്ധപ്പെട്ട സ്ഥാനങ്ങളിലേക്ക് നൽകുക.

4, ഗ്രാമപഞ്ചായത്തിൽ നിന്നും നൽകേണ്ട സേവനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കുകയും, രസീതു നൽകുകയും, നൽകപ്പെടുന്ന സേവനങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക.

5. പഞ്ചായത്ത് ജനസേവന കേന്ദ്രത്തിന്റെ ഒരു ബ്രാഞ്ച് ആയി പ്രവർത്തിക്കുക. പ്രോപ്പർട്ടി ടാക്സ്, കറന്റ് ചാർജ്, ടെലഫോൺ ചാർജ് എന്നിവ ഓൺലൈനായി സ്വീകരിച്ച് യഥാസമയം ക്രമപ്രകാരം രസീ തുകൾ ജനങ്ങൾക്ക് നൽകുക. ഓൺലൈനായി നൽകാവുന്ന മറ്റ് സേവനങ്ങളും ജനങ്ങൾക്ക് എത്തിക്കുക. 6, വാർഡ് ഗ്രാമസഭയുടെയും വാർഡിലെ വികസന പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ പൂർത്തീ കരിക്കുക. 7, ഗ്രാമസഭ, ബാലസഭ,സ്ത്രീസഭ, വിഭിന്നശേഷിയുള്ളവരുടെ സഭ തുടങ്ങിയവയ്ക്ക് ജനങ്ങളെ പങ്കെടുപ്പിക്കുക.

8. വാർഡ് തലത്തിൽ സേവനങ്ങൾക്ക് അർഹരായവരുടെ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചത് ഗ്രാമകേന്ദ്ര ത്തിൽ സൂക്ഷിക്കുകയും അതുപ്രകാരം ലഭിച്ച ആനുകൂല്യങ്ങൾ ചിട്ടപ്പെടുത്തി രേഖപ്പെടുത്തുകയും ചെയ്യുക. 

9, ഗ്രാമകേന്ദ്രം വാർത്താബോർഡിൽ അതതു സമയത്തുള്ള അറിയിപ്പുകളും പൊതു തീരുമാനങ്ങളും പതിക്കുക. 10. ഗ്രാമകേന്ദ്രം നടത്തിപ്പിൽ ചെയർമാനെയും കൺവീനറെയും സഹായിക്കുക. 11. അയൽ സഭാ നിർവ്വാഹക സമിതി യോഗങ്ങൾ അതതു ഇടവേളകളിൽ നടക്കുന്നു എന്നുറപ്പു വരു ത്തക. 12. പഞ്ചായത്ത് പുറപ്പെടുവിക്കുന്ന നോട്ടീസുകളുടെ വിതരണം നടത്തുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ