Panchayat:Repo18/vol2-page0747
GOVERNMENT ORDERS 747
പരാമർശം (3) പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിവരാവകാശ നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക താഴെയുള്ള വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഫീസിളവ് ലഭിക്കുന്നതിന് അപേക്ഷകൻ ദാരിദ്ര്യ രേഖയ്ക്ക് താഴെ യുള്ള കുടുംബത്തിലെ ഗൃഹനാഥൻ/നാഥ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും അപേക്ഷകൻ പ്രസ്തുത കുടുംബാഗമായിരുന്നാൽ മതിയെന്നും ഇതിനായി നൽകുന്ന സാക്ഷ്യപത്രത്തിൽ ഗൃഹനാഥൻ/ഗ്യഹനാഥയുമായുള്ള ബന്ധംകൂടി രേഖപ്പെടുത്തി സാക്ഷ്യപത്രം നൽകുവാൻ അതാത് സ്ഥലത്തെ ബ്ലോക്ക പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിക്കൊണ്ടും സർക്കാർ ഉത്തരവാകുന്നു.
ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണം - പുതുക്കിയ സ്പെസിഫിക്കേഷൻ പ്രകാരം കമ്പ്യൂട്ടർ വാങ്ങുന്നതിന്റെ അനുമതി സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 159/2012/തസ്വഭവ TVPM, dt.16-01-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണം - പുതുക്കിയ സ്പെസിഫിക്കേഷൻ പ്രകാരം കമ്പ്യൂട്ടർ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.
പരാമർശം:- 1. സ.ഉ (പി) നം 26/2005/ഐ.റ്റി.ഡി തീയതി : 24-12-2005.
2. സ.ഉ (സാധാ) നം. 1509/2011/തസ്വഭവ തീയതി : 24-06-2011.
3. സ.ഉ (സാധാ) നം 1972/2011/തസ്വഭവ തീയതി : 22-08-2011.
4. പഞ്ചായത്ത് ഡയറക്ടറുടെ 28-10-2011-ലെ ജെ 5-31248/2011 നമ്പർ കത്ത്.
5, ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 11-11-2011-ലെ ഐ.കെ.എം./ഇസിഡി/35/2011 നമ്പർ കത്ത്.
ഉത്തരവ്
‘സാംഖ്യ' സോഫ്റ്റ് വെയർ ഉപയോഗിച്ച് അക്രൂവൽ അടിസ്ഥാനത്തിലുള്ള ഡബിൾ എൻട്രി സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ സ്പെസിഫിക്കേഷനിലുള്ള 9 വരെ എണ്ണം കമ്പ്യൂട്ടറുകൾ ഡി.ജി.എസ്. ആന്റ് ഡി റേറ്റ് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാങ്ങുന്നതിന് പരാമർശം (3)-ലെ ഉത്തരവു പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു.
(2) ഗ്രാമപഞ്ചായത്തുകളിൽ വിപുലമായ ഇ-ഗവേണൻസ് പരിപാടികൾ നടപ്പിലാക്കുവാൻ നില വിലുള്ള സ്പെസിഫിക്കേഷൻ മാറ്റി ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിക്കുന്ന സ്പെസിഫിക്കേഷൻ പ്രകാരമുള്ള കാര്യക്ഷമത കൂടിയ കമ്പ്യൂട്ടറുകൾ പൊതു ടെണ്ടറിലൂടെ വില നിർണ്ണയിച്ച് വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകണമെന്ന് പരാമർശം (4), (5) പ്രകാരം പഞ്ചായത്തു ഡയറക്ടറും ഇൻഫർമേഷൻ കേരളമിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറും ശുപാർശ ചെയ്തിട്ടുണ്ട്.
3. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചശേഷം താഴെ പറയുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.
(i) ജില്ലാ തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ അപഗ്രേഡ് ചെയ്യാവുന്നവയും എക്സ്ചേഞ്ചു ചെയ്യാവുന്നവയുമായ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതിന് ഒരു 'ഹാർഡ് വെയർ ക്ലിനിക്സ് നടത്തുന്നതിനും അതിൽ നിന്നും അപഗ്രേഡ് ചെയ്യാവുന്നവ അപഗ്രേഡ് ചെയ്യുന്നതിനും അപഗ്രേഡ് ചെയ്യാൻ സാധിക്കാത്തവ പരാമർശം (1)-ലെ ഉത്തരവിലെ വ്യവസ്ഥകൾക്കു വിധേയമായി എക്സ്ചേഞ്ച് ചെയ്യുന്നതിനും അനുമതി നൽകുന്നു.
(ii) ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചു നൽകുന്ന സ്പെസിഫിക്കേഷനും, എണ്ണവും ആമ്പൽ മെയിന്റനൻസ് കോൺട്രാക്ട് വ്യവസ്ഥകളും അനുസരിച്ച് പൊതു ടെണ്ടറിലൂടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പരാമർശം (3)-ലെ ഉത്തരവിലെ വ്യവസ്ഥകൾക്കു വിധേയമായി വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകുന്നു.
സി.യു.ജി. സംവിധാനം - ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 16/2012/തസ്വഭവ TVPM, dl.23-01-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സി.യു.ജി. സംവിധാനം-ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളെ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.
പരാമർശം:- 1. സ.ഉ (കൈ) നം. 149/2011/തസ്വഭവ തീയതി : 22-07-2011.
2. പഞ്ചായത്ത് ഡയറക്ടറുടെ 14-11-2011-ലെ ജി 3-37505/2010 നമ്പർ കത്ത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |