Panchayat:Repo18/vol1-page0705

From Panchayatwiki
Revision as of 12:05, 5 January 2018 by Gangadharan (talk | contribs) ('(iii) പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച് പഞ്ചവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(iii) പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച് പഞ്ചവത്സര-വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തിന് സമർപ്പിക്കുക; (iv) മാനേജിംഗ് കമ്മിറ്റിയിൽ നിക്ഷിപ്തമായ ചുമതലകളുടെ നിർവ്വഹണത്തിന് ആവശ്യ മായ ഫണ്ട് സ്വരൂപിക്കുകയും ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം അതിൽ നിന്ന് തുക ചെലവിടുകയും ചെയ്യുക; (V), പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ വിലയി രുത്തി പഞ്ചായത്തിനും ജില്ലാ മെഡിക്കൽ ആഫീസർക്കും റിപ്പോർട്ട് നൽകുക: (v) പൊതുജനാരോഗ്യസ്ഥാപനത്തെ സംബന്ധിച്ച പൗരാവകാശ രേഖ പാലിക്കപ്പെടു ന്നുണ്ടോ എന്ന് വിലയിരുത്തുകയും ഇക്കാര്യത്തിൽ പഞ്ചായത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ആവശ്യമെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 272 എ വകുപ്പ് പ്രകാരമുള്ള പൗരാവകാശ രേഖ പുതുക്കി തയ്യാറാക്കുന്നതിന് പഞ്ചായത്തിന് ശുപാർശ നൽകുകയും ചെയ്യുക. (2) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ മാനേജിംഗ് കമ്മിറ്റി താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്. അതായത്:- (i) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ രോഗികളും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക; (ii) അതത് തലത്തിലുള്ള പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവ ശ്യമായി വരുന്ന ഉപകരണങ്ങൾ, സാധന സാമഗ്രികൾ, ഫർണിച്ചർ, മരുന്നുകൾ, ചികിത്സാ സംബ ന്ധമായി ആവശ്യമുള്ള മറ്റ് വസ്തതുക്കൾ എന്നിവ വിലയ്ക്ക് വാങ്ങിയോ, സംഭാവനയായി സ്വീക രിച്ചോ, മറ്റ് വിധത്തിലോ ലഭ്യമാക്കുക; (iii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഉന്നയിക്കപ്പെടുന്ന ആവ ലാതികൾ പരിശോധിക്കുകയും അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക; (iv) പൊതുജനാരോഗ്യസ്ഥാപനവുമായി ബന്ധപ്പെട്ട ഫീൽഡ് തല ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക; (v) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും തട യാൻ ജാഗ്രത പാലിക്കുക; (vi) സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക; (vii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് പൊതു ജന സഹകരണം പ്രോത്സാഹിപ്പിക്കുക; (viii) മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾ, ഫീൽഡ്തല ആരോഗ്യ പ്രവർത്തന ങ്ങൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ, രോഗനിർണ്ണയ ചികിത്സാ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക; (x) ആശുപ്രതി മാലിന്യങ്ങളും മറ്റ് ബയോ-മെഡിക്കൽ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സഹായം നൽകുക: (x) ആവശ്യമെങ്കിൽ, പൊതുജനാരോഗ്യസ്ഥാപനത്തോടനുബന്ധിച്ച ക്യാന്റീൻ, ന്യായറില മെഡിക്കൽസ്റ്റോർ, ലബോറട്ടറി, പാൽബുത്ത്, ടെലിഫോൺ ബുത്ത് തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കുകയോ നേരിട്ട് നടത്തുകയോ ചെയ്യുക; (xi) രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി അധിക സൗകര്യങ്ങൾ ലഭ്യമാക്കുക; (xii) പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച കാലാകാലങ്ങ ളിൽ സാമൂഹ്യ, ആഡിറ്റ് നടത്തുന്നതിന് ഏർപ്പാടാക്കുക. 5. anocombeglooñ കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം.- (1) മാനേജിംഗ് കമ്മിറ്റി നിലവിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ