Panchayat:Repo18/vol2-page1527

From Panchayatwiki
Revision as of 12:03, 5 January 2018 by Sajeev (talk | contribs) (' സൂചന ഒന്നിലെ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന ഒന്നിലെ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കുടും ബ്രശീ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി സഹകരണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടർ സൂചന രണ്ടിലെ കത്ത് പ്രകാരം ലഭ്യമാക്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൂചന മൂന്നു പ്രകാരം അംഗീകരിച്ചുനടപടി ക്രമത്തിന്റെ ഭാഗമായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

        ഹെൽപ്പ് ഡെസ്ക് - നിലവിലുള്ള ഫ്രണ്ട് ഓഫീസ് സംവിധാനത്തിൽ പഞ്ചായത്ത് ജീവനക്കാർ റൊട്ടേ ഷൻ അടിസ്ഥാനത്തിൽ സേവനം അനുഷ്ഠിച്ചുവരുന്ന സാഹചര്യത്തിലും ജീവനക്കാരുടെ അപര്യാപ്തത മൂലവും ഫ്രണ്ട് ഓഫീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും പഞ്ചായത്തുകളുടെ ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തെ സഹായിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പി ക്കുന്നത് അഭികാമ്യമാണെന്നു വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീ സിനെ സഹായിക്കാൻ ഒരു ഹെൽപ്പ് ഡെസ്ക് കൂടി കുടുംബശ്രീ മുഖേന പ്രവർത്തിപ്പിക്കാവുന്നതാണ്. പഞ്ചായത്തിലെ വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള അറിവുകൾ നൽകുകയും വിവിധ ഫോറങ്ങൾ പൂരിപ്പിക്കുവാനുള്ള സഹായം നൽകുകയും ചെയ്യുന്നതിനു പുറമേ ഫോട്ടോസ്റ്റാറ്റ്, ഇന്റർനെറ്റ്, ഡിറ്റിപി, ഫാക്സ്, സ്റ്റാമ്പുകളുടെ വില്പന ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്ന പക്ഷം ലഘുഭക്ഷണ സൗക ര്യവും ക്രമീകരിക്കാവുന്നതും എന്നാൽ ആയതു ഹെൽപ്സ് ഡെസ്ക്, ഫ്രണ്ട് ഓഫീസ് എന്നിവയുടെ പ്രവർത്ത നത്തിന് തടസ്സം വരാതെയും അഭംഗി ഉണ്ടാക്കാതെയും ആയിരിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തിലെ വിവിധ സമിതി യോഗങ്ങൾക്ക് ലഘുഭക്ഷണം, ഊണ് എന്നിവ നൽകുന്നതിനുള്ള കരാറും പ്രസ്തുത യൂണിറ്റിന് നൽകേണ്ടതാണ്. ഒരു യൂണിറ്റിന്റെ പ്രവർത്തനം സംബന്ധിച്ച ഒരു എഗ്രിമെന്റ് പഞ്ചായത്തും കുടുംബശ്രീ യൂണിറ്റും ഉണ്ടാക്കേണ്ടതാണ്. ഒരു യൂണിറ്റിന്റെ പ്രവർത്തനം അഞ്ചു വർഷം കൂടുമ്പോൾ പുനഃപരിശോധി ക്കാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. നൽകേണ്ട സേവനങ്ങളുടെ പ്രതിഫലനിരക്ക് സംസ്ഥാനതലത്തിൽ സർക്കാർ നിശ്ചയിച്ചു നൽകുന്നതാണ്. ആയത് ഉപയോക്താക്കളിൽ നിന്ന് ഈടാ ക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് അപേക്ഷയോടൊപ്പം നൽകേണ്ട ചെക്ക് ലിസ്റ്റ് സംബന്ധിച്ച വിശദാംശങ്ങളും മതിയായ പരിശീലനവും കില നൽകേണ്ടതാണ്. 
   ഹെൽപ്പ് ഡെസ്ക് തുടങ്ങാൻ ആവശ്യമായ സ്ഥല സൗകര്യങ്ങൾ/ഇലക്സ്ട്രിസിറ്റി/ശുദ്ധജലം എന്നിവ അതത് പഞ്ചായത്തുകൾ നൽകേണ്ടതും പരിശീലനം, ഉപകരണങ്ങളുടെ ചെലവ് എന്നിവ കുടുംബശ്രീ വഹിക്കേണ്ടതുമാണ്.
  അഞ്ചുപേർ അടങ്ങുന്ന അതതു പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെയായിരിക്കും ഇതിലേക്കായി ചുമതലപ്പെടുത്തേണ്ടത്. ഇവർക്ക് ആവശ്യമായ പരിശീലനം കിലയിൽ നടത്തുന്നതാണ്. കുടുംബശ്രീ അഞ്ചു പേർ അടങ്ങുന്ന ഒരു മൈക്രോ സംരംഭം സ്ഥാപിക്കുകയും ഇവരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബാങ്ക് വായ്ക്കപ് സംഘടിപ്പിച്ച് നൽകുകയും ചെയ്യുന്നതാണ്. നിയമാനുസൃതമായ സബ്സിഡിയും ഇതി നായി കുടുംബശ്രീ നൽകുന്നതാണ്. പ്രസ്തുത യൂണിറ്റിന് പഞ്ചായത്ത് ജനസേവന കേന്ദ്രം എന്ന പേര് നൽകാവുന്നതും, വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നത് ഒരിടത്തുതന്നെ ലഭ്യ മാക്കാവുന്നതാണ്. (ഉദാഹരണം ആർ.റ്റി.ഒ വഴിയുള്ള സർവ്വീസുകൾ, പാസ്പോർട്ട് അപേക്ഷകൾ തുട ങ്ങിയവ) കൂടാതെ കറന്റ് ചാർജ്, ടെലിഫോൺ ചാർജ് എന്നിവ അടയ്ക്കുന്നതും ഈ കേന്ദ്രങ്ങൾ വഴി നടത്താവുന്നതാണ്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടേയും പദ്ധതി രൂപീകരണമുൾപ്പെടെയുള്ള വിവിധ നടപടികളുടെയും ഡോക്കുമെന്റേഷനും നിശ്ചിത പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പിന് ഏറ്റെടുത്ത് നടത്താവുന്നതാണ്. 
    ഓരോ പഞ്ചായത്തിലും നിശ്ചിത യോഗ്യതയുള്ള പതിനെട്ടിനും നാല്പത്തിയഞ്ചിനും മദ്ധ്യേ പ്രായ മുള്ള അഞ്ചു കുടുംബശ്രീ പ്രവർത്തകർ (എല്ലാവരും എസ്.എസ്.എൽ.സി യോഗ്യതയുള്ളവരും അതിൽ മൂന്നുപേർ പ്ലസ്ടുവും ഡിസിഎയും മലയാളം ടൈപ്പിംഗ് പരിചയവും ഉള്ളവർ ആയിരിക്കണം.) അടങ്ങുന്ന ഒന്നിലധികം (കുറഞ്ഞത് മൂന്ന്) ഗ്രൂപ്പുകളെ കുടുംബശ്രീ സി.ഡി.എസ് ഭൂരിപക്ഷാഭിപ്രായപ്രകാരം തെര ഞെടുക്കുകയും ഈ ഗ്രൂപ്പുകളെ പഞ്ചായത്തുകളിലേക്ക് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. പഞാ യത്ത് കമ്മിറ്റി യോഗം കൂടി പ്രസ്തുത ഗ്രൂപ്പുകളുടെ അഭിമുഖ പരിശോധന നടത്തി യോഗ്യരായ ഒരു ഗ്രൂപ്പിനെ ഐകകണ്ഠേന തിരഞ്ഞെടുത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം എല്പിക്കാവുന്നതാണ്. ഇത്തരം ഹെൽപ്പ് ഡെസ്ക്കൾക്ക് ഒരു ഏകീകൃത രൂപകല്പന കുടുംബശ്രീ നൽകുന്നതായിരിക്കും.    
      ഗ്രാമകേന്ദ്രം/സേവാകേന്ദ്രം; ഗ്രാമസഭ/വാർഡ് സഭകളുടെ ആസ്ഥാനം എന്ന നിലയിൽ ഗ്രാമസഭ കളുടെ സംഘാടനത്തിനും വാർഡിൽ നടക്കുന്ന ഭരണ വികസനക്ഷേമ-സേവന-സാംസ്കാരിക-സാമൂഹ്യ പ്രവർത്തനങ്ങൾ കൂട്ടായി ചർച്ച ചെയ്യുന്നതിനും വിലയിരുത്തുന്നതിനും അവ നടപ്പാക്കുന്നതിൽ വാർഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയുള്ള വികേന്ദ്രീകൃത ഭരണ സേവന കേന്ദ്രമാണ് 'ഗ്രാമ കേന്ദ്രം/സേവാഗ്രാം'. പ്രസ്തുത ഗ്രാമ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുവാൻ കുടുംബശ്രീ എഡി എസ്സുകളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ വാർഡ് സംബന്ധിക്കുന്ന പ്രധാന സ്ഥിതിവിവരങ്ങൾ, ഭൂപടങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുവാനും വാർഡ് തല വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണ ഭോക്താക്കളുടെ ലിസ്റ്റുകൾ തയ്യാറാക്കി സൂക്ഷിക്കുവാനും വാർഡ് വികസന സമിതി ചുതലപ്പെടുത്തുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ