Panchayat:Repo18/vol1-page0815
അഗ്നിശമനം സാധ്യമാക്കുന്ന വിധത്തിൽ വാഹന പാർക്കിംങ്ങുകൾ ഒഴിവാക്കി വ്യക്തമായ വാഹന സഞ്ചാര യോഗ്യമായ ഒരു തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്. ഈ സ്ഥലം മേൽക്കുരയുടെയോ കോർണിസിന്റെയോ 75 സെന്റിമീറ്റർ വീതി കവിയാത്ത തള്ളലുകളോ തുടങ്ങിയ വയിൽ നിന്നും ഒഴിവാക്കി നിലനിർത്തേണ്ടതുമാണ്.) (2) 6xxx) (3) ഒരു ഉടമയുടെയോ അല്ലെങ്കിൽ ചേർന്നു കിടക്കുന്ന ഭൂമികളുടെ വ്യത്യസ്ത ഉടമകളു ടെയോ ഒരുമിച്ച ഒരു കൂട്ടം കെട്ടിടങ്ങൾ ഏതെങ്കിലും പ്ലോട്ടിൽ നിർമ്മിക്കുന്ന സംഗതിയിൽ നിയമാനുസൃതം നിർബന്ധമുള്ള മുൻവശം, പിൻഭാഗം, വശങ്ങൾ തുടങ്ങിയവ കണക്കാക്കിയതിന് ശേഷം അവശേഷിക്കുന്ന പ്ലോട്ടിന്റെ അതിർത്തിയിൽ നിന്നുള്ള ഭൂപ്രദേശം കെട്ടിടനിർമ്മാണ പ്രദേശമായി പരിഗണിക്കാവുന്നതും തറവിസ്തീർണ്ണാനുപാതം പരിധി, പ്രവേശനം, വെളിച്ചം, വായു എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകൾക്ക് വിധേയമായി അവിടെ കെട്ടിടം നിർമ്മിക്കാവുന്നതുമാണ്. മുഴുവൻ പ്ലോട്ടിനും വേണ്ടി ഈ പ്രദേശത്തിനുള്ളിൽ വ്യത്യസ്ത ബ്ലോക്കുകൾ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 5 മീറ്ററായിരിക്കേണ്ടതാണ്. (4) അഗ്നിശമന വാഹനങ്ങൾക്ക് പരിസരത്തേക്ക് പ്രവേശിക്കാൻ പര്യാപ്തതമായതും തടസ ങ്ങളില്ലാത്തതുമായ വഴി പ്രധാന പ്രവേശനത്തിൽ സജ്ജീകരിക്കേണ്ടതാണ്. അത്തരം പ്രവേശന ത്തിന്റെ വീതി അത് '[5 മീറ്ററിൽ) കുറയാൻ പാടില്ലാത്തതും അല്ലെങ്കിൽ ഈ ചട്ടങ്ങളിൽ മറ്റെവിടെയെങ്കിലും നിശ്ചയിച്ചിരിക്കുന്ന സംഗതിയിൽ അതിൽ ഏതാണോ വലുത് അതായിരിക്കുന്നതാണ്. ഒരു കമാനം അല്ലെങ്കിൽ മേൽക്കൂരയുള്ള ഗേറ്റാണ് നിർമ്മിക്കുന്നതെങ്കിൽ അതിന് 5 മീറ്ററിൽ കുറയാത്ത വ്യക്തമായ ഒരു ഹെഡറും ഉണ്ടായിരിക്കണം. 113. പാർപ്പിട അപ്പാർട്ടുമെന്റുകൾക്ക് വേണ്ടിയുള്ള ലിഫ്റ്റ്- 16-ൽ കൂടുതൽ പാർപ്പിട യൂണിറ്റുകളുള്ള ഓരോ ഉയർന്ന അപ്പാർട്ടുമെന്റ് കെട്ടിടങ്ങൾക്കും ഒരു സേച്ചർ വഹിക്കാൻ ശേഷിയുള്ള ഒരു ലിഫ്റ്റ് എങ്കിലും ചുരുങ്ങിയതുണ്ടായിരിക്കണം. 114. ടെറസ് നിലയുടെ അരമതിലുകൾ- ടെറസ് നിലയിലേക്ക് പ്രവേശനം സജ്ജീകരിച്ചിരിക്കുന്നിടത്ത് ടെറസ് നിലകളുടെ അഗ്രങ്ങളിൽ 1.20 സെന്റീമീറ്ററിൽ കുറയാത്ത ഉയരത്തിൽ ദൃഢമായ വസ്തുക്കൾ കൊണ്ടുള്ള അരമതിലുകൾ സ്ഥാപിക്കേണ്ടതാണ്. 115. ഘടനാപരമായ രൂപകല്പന.- ഏതെങ്കിലും ഉയരം കൂടിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് അല്ലെങ്കിൽ പുനർനിർമ്മാണത്തിന് അല്ലെങ്കിൽ കുട്ടിച്ചേർക്കലിന് അല്ലെങ്കിൽ മാറ്റം വരുത്തലിന് വേണ്ടിയുള്ള അപേക്ഷക്കൊപ്പം ഭൂകമ്പ പ്രഭാവത്തെ സംബന്ധിച്ച കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികളോട് കൂടിയ ഇൻഡ്യൻ ദേശീയ കെട്ടിട നിർമ്മാണ സംഹിതയിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ഘടനാപരമായ രൂപകല്പനയുടെ ഒരു സെറ്റ് ഡ്രോയിങ്ങുകൾ ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഒരു എൻജിനീയർ, അല്ലെങ്കിൽ സ്ട്രക്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിന്റെ തലവൻ തയ്യാറാക്കുകയും നൽകുകയും ചെയ്ത ഘടനാപരമായ ഉറപ്പു സംബന്ധിച്ച സാക്ഷ്യപത്രവും ഉണ്ടായിരിക്കണം. (2) കെട്ടിടത്തിന്റെ അല്ലെങ്കിൽ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതിനുശേഷം, യഥാക്രമം അനുബന്ധം E-യും അനുബന്ധം F-ഉം പ്രകാരമുള്ള പൂർത്തീകരണ സർട്ടിഫിക്കറ്റിനോ ടൊപ്പം, സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഈ ചട്ടങ്ങൾ പ്രകാരം രജി സ്റ്റർ ചെയ്ത ഒരു എൻജിനീയർ, അല്ലെങ്കിൽ സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെയോ ബന്ധപ്പെട്ട ഏതെങ്കിലും സർക്കാർ വകുപ്പി ലെയോ വകുപ്പ് തലവൻ, നല്കുന്ന ഒരു നിർമ്മാണത്തിന്റെ സുരക്ഷാ/കെട്ടിടത്തിന്റെ ദൃഢതാ സർട്ടിഫിക്കറ്റ് അപേക്ഷകൻ സെക്രട്ടറിക്ക് നൽകേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |