Panchayat:Repo18/vol1-page0701
2010-ലെ കേരള പഞ്ചായത്ത് രാജ (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കുവേണ്ടി യുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ എസ്. ആർ. ഒ. നമ്പർ 598/2010 - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 173 എ വകുപ്പിനോട് 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, 2003 ആഗസ്റ്റ്, 27-ാം തീയതിയിലെ സ.ഉ. (പി) നമ്പർ 259/2003/തസ്വഭവ എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 2003 ആഗസ്റ്റ് 29-ാം തീയതിയിലെ 1655-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 837/2003 ആയി പ്രസിദ്ധപ്പെടുത്തിയതുമായ 2003-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപന ങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ട്, താഴെപ്പറയുന്ന ചട്ട ങ്ങൾ ഉണ്ടാക്കുന്നു. അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2010-ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ എന്ന് പേർ Ο ΙO OO)OO. (1) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- (i) "ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; (ii) "മാനേജിംഗ് കമ്മിറ്റി’ എന്നാൽ ഒരു പൊതുജനാരോഗ്യ സ്ഥാപനത്തിനു വേണ്ടി 3-ാം ചട്ടപ്രകാരം രൂപീകരിച്ച ഒരു കമ്മിറ്റി എന്നർത്ഥമാകുന്നു; (iii) "പഞ്ചായത്ത്' എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം രൂപീ കരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത എന്നർത്ഥമാകുന്നു; (iv) "പൊതുജനാരോഗ്യ സ്ഥാപനം’ എന്നാൽ ആക്റ്റിലെ മൂന്നും നാലും അഞ്ചും പട്ടി ക്കൾ പ്രകാരം, യഥാക്രമം ഗ്രാമപഞ്ചായത്തിനും, ബ്ലോക്ക് പഞ്ചായത്തിനും, ജില്ലാ പഞ്ചായ ത്തിനും നൽകപ്പെട്ട ചുമതലകൾ നിറവേറ്റുന്നതിനായി 166-ാം വകുപ്പ് (6)-ഉം (7)-ഉം ഉപവകുപ്പു കൾ പ്രകാരമോ 172-ാം വകുപ്പ് (5)-ഉം. (6)-ഉം ഉപവകുപ്പുകൾ പ്രകാരമോ 173-ാം വകുപ്പ് (5)-ഉം (6)-ഉം ഉപവകുപ്പുകൾ പ്രകാരമോ സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്തതു കിട്ടിയതാന അതത് പഞ്ചായത്തിന് ഭരണ ചുമതലയുള്ളതുമായ, ഏതെങ്കിലും അംഗീകൃത ചികിത്സാസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്ന ഡിസ്കേപൻസറി, പ്രാഥമികാരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപ്രതി, ജില്ലാ ആശുപ്രതി അഥവാ മറ്റേതെങ്കിലും പ്രത്യേക തരത്തിലുള്ള ഒരു ആശുപ്രതി എന്നർത്ഥമാകുന്നു; (v) "വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |