Panchayat:Repo18/vol1-page0700
(5) ഓംബുഡ്സ്മാന്റെ അന്വേഷണത്തിൽ, ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തുന്നപക്ഷം പ്രസ്തുത ലംഘനത്തിന്റെ ഗുരു ലഘുത്വം കണക്കിലെടുത്ത്, ആയിരം രൂപ വരെ ആകാവുന്ന തുക പിഴയായി ചുമത്തുവാൻ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ ഓംബുഡ്സ്മാന് ശുപാർശ ചെയ്യാവുന്നതാണ്. (6) ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ മേൽ പിഴ ചുമത്തുവാൻ ഓംബുഡ്സ്മാൻ ശുപാർശ നൽകിയിട്ടുള്ള സംഗതിയിൽ, പെരുമാറ്റച്ചട്ടം ലംഘിച്ച തായി കാണപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്, അപ്രകാര മുള്ള പിഴ ചുമത്താതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ അത് ബോധിപ്പിക്കുവാൻ സർക്കാർ ഒരവസരം നൽകേണ്ടതും അതനുസരിച്ച് ലഭിക്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് കാണുന്ന പക്ഷം ഓംബുഡ്സ്മാൻ ശുപാർശ ചെയ്ത പ്രകാരമുള്ളതോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാ വുന്നതോ ആയ തുക പിഴയായി, അതത് സംഗതിപോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥന്റെ മേൽ ചുമത്താവുന്നതും പ്രസ്തുത തുക പഞ്ചായത്ത് ഫണ്ടിലേക്ക് നൽകുവാൻ ഉത്തരവാകാവുന്നതുമാണ്. തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ കാര്യത്തിൽ അപ്ര കാരം ഉത്തരവായ തുക ഫണ്ടിലേക്ക് നൽകാത്തപക്ഷം അത് പഞ്ചായത്തിന് തെരഞ്ഞെടുക്കപ്പെട്ട അധികാരി നൽകേണ്ട ഒരു കുടിശ്ശികയായി പരിഗണിക്കേണ്ടതാണ്. (7) ഈ ചട്ടങ്ങളിൽ പരാമർശിക്കുന്ന ഏതെങ്കിലുമൊരു പെരുമാറ്റച്ചട്ടം ഒരു ഉദ്യോഗസ്ഥൻ ലംഘിച്ചതായുള്ള ഒരു പരാതി പരിശോധിച്ച്, ആവശ്യമെന്ന് കണ്ടാൽ പിഴയ്ക്ക് പകരം ആ ഉദ്യോഗ സ്ഥനെതിരെ, അതത് സംഗതിപോലെ, 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥന്മാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങളിലെയോ, 1960-ലെ കേരള സിവിൽ സർവ്വീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) ചട്ടങ്ങളിലെയോ ബന്ധപ്പെട്ട വ്യവസ്ഥകളനുസരിച്ച ശിക്ഷണ നടപടി സ്വീകരിക്കാൻ ഓംബുഡ്സ്മാന് ശുപാർശ ചെയ്യാവുന്നതും അതനുസരിച്ച് സർക്കാർ മേൽനടപടി സ്വീകരിക്കേണ്ടതുമാണ്. (8) (2)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, ഒരു ഉദ്യോഗസ്ഥൻ ഈ ചട്ടങ്ങ ളിൽ പരാമർശിക്കുന്ന ഒരു പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും, അതത് സംഗതി പോലെ, ഉദ്യോഗസ്ഥന്റെ മേലധികാരിക്ക് അഥവാ നിയമനാധികാരിക്ക് അഥവാ സർക്കാരിന് പരിഗ ണിക്കാവുന്നതും (7)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന പ്രസക്ത ചട്ടങ്ങളനുസരിച്ച നടപടി സ്വീക രിക്കാവുന്നതുമാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഒരു പരാതി ഓംബുഡ്സ്മാൻ മുമ്പാകെ പരിഗണനയിലിരിക്കുന്ന സംഗതിയിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ഈ ഉപചട്ടപ്ര കാരം നടപടി സ്വീകരിക്കുവാൻ പാടുള്ളതല്ല. വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 185 എ വകുപ്പ് പ്രകാരം, പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കു ന്നതിലേക്കായി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധി ക്കുന്ന ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുവാൻ സർക്കാരിന് അധികാരം നൽകുന്നു. കൂടാതെ, ആക്റ്റ് പ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങ ളുടെ ലംഘനത്തിന് ആയിരം രൂപ വരെ ആകാവുന്ന തുക പിഴയായി ചുമത്തുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുവാൻ 255-ാം വകുപ്പ് സർക്കാരിന് അധികാരം നൽകുന്നതനുസരിച്ച്, പെരുമാറ്റച്ചട്ടം കർശനമായി പാലിക്കപ്പെടുവാൻ പിഴശിക്ഷ ഏർപ്പെടുത്തേണ്ടതാണെന്നും സർക്കാർ കരുതുന്നു. പ്രസ്തുത അധികാരങ്ങൾ വിനിയോഗിച്ച ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു. മേൽപ്പറഞ്ഞു ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |