Panchayat:Repo18/vol2-page0802

From Panchayatwiki
Revision as of 11:55, 5 January 2018 by Prajeesh (talk | contribs) ('2012 ഗാന്ധിജയന്തി ദിനത്തിലാരംഭിക്കുന്ന ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2012 ഗാന്ധിജയന്തി ദിനത്തിലാരംഭിക്കുന്ന ശുചിത്വ കേരളം പദ്ധതിയിലൂടെ 2013 ഗാന്ധിജയന്തിക്കു മുമ്പായി ശുചിത്വ മേഖലയിൽ ആശാവഹമായ പദ്ധതികൾ നടപ്പിലാക്കി പുതിയൊരു കേരള സമൂഹസൃഷ്ടി സാധ്യമാക്കാൻ കഴിയും.

ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം ദീർഘിപ്പിക്കൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തിയ മാർഗ്ഗരേഖ പരിഷ്ക്കരിച്ചതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ) നം. 2876/12/തസ്വഭവ TVPM, dt. 16-10-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം ദീർഘിപ്പിക്കൽ-ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തിയ മാർഗ്ഗരേഖ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 02-07-2009-ലെ സ.ഉ (കൈ) 123/2009/തസ്വഭവ നമ്പർ ഉത്തരവ്.

(2) പഞ്ചായത്ത് ഡയറക്ടറുടെ 30-05-2012-ലെ ജെ5-9532/2012 നമ്പർ കത്ത്.

ഉത്തരവ്

പരാമർശം (1)-ലെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന് മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത മാർഗ്ഗരേഖയിലെ വ്യവസ്ഥപ്രകാരം ഫ്രണ്ട് ഓഫീസ് പ്രവർത്തനസമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയായി നിഷ്കർഷിച്ചിട്ടുണ്ട്. ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്ന ആവശ്യം വിവിധതലങ്ങളിൽ നിന്നും ഉയർന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പണമിടപാടുകളും അനുബന്ധകാര്യങ്ങളും ഒഴിച്ചുള്ള സംഗതികളിൽ ഫ്രണ്ട് ഓഫീസ് പ്രവർത്തനസമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയാക്കി ദീർഘിപ്പിച്ച് പരാമർശം 1-ലെ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കാലപരിധി, പരമാവധി ഉപയോഗം, റിപ്പയർ - മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് സമിതി രൂപീകരിച്ചതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 2908/2012/തസ്വഭവ TVPM, dt. 18-10-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കാലപരിധി, പരമാവധി ഉപയോഗം, റിപ്പിയർ-മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 01-08-2012-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 3.3 നമ്പർ തീരുമാനം

ഉത്തരവ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കാലപരിധി, പരമാവധി ഉപയോഗം, റിപ്പയർ തുടങ്ങിയ കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് താഴെ ചേർത്തവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (മെക്കാനിക്കൽ) തിരുവനന്തപുരം

2. ചീഫ് എഞ്ചിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം

3. അഡീഷണൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി, ധനകാര്യ (ഡെവലപ്പമെന്റ്) വകുപ്പ്

കേരളത്തിലെ മാലിന്യ സംസ്കക്കരണത്തിനായി ‘സിയാൽ' മോഡലിൽ കേരള വേസ്റ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സ.ഉ.(കൈ) നം. 282/2012/തസ്വഭവ/ TVPM, dt, 02-11-12] സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് -കേരളത്തിലെ മാലിന്യ സംസ്കരണത്തിനായി "സിയാൽ മോഡലിൽ കേരള വേസ്റ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- കേരള സർക്കാർ ബഡ്ജറ്റ് 2012-13-ലെ ഇനം നം. 126.

Template:Creat