Panchayat:Repo18/vol2-page1525

From Panchayatwiki
Revision as of 11:53, 5 January 2018 by Sajeev (talk | contribs) (' കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ വാർഷിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ സമാഹൃത ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവയിലെ ഓഡിറ്റ് പരാമർശങ്ങൾക്ക് സംസ്ഥാ നത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മറുപടി നേരിട്ട സർക്കാരിലേക്ക് സമർപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതാത് ഡയറക്ടറേറ്റ്/കമ്മീഷണറേറ്റിൽ സമർപ്പി ക്കുന്ന നടപടി വിശദീകരണ പ്രതികകൾ സൂക്ഷ്മപരിശോധന നടത്താതെയും ക്രോഡീകരിക്കാതെയും ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിക്ക് സമർപ്പിക്കുവാൻ പര്യാപ്തമല്ലാത്തവിധത്തിൽ സർക്കാരിലേയ്ക്ക് അതേപടി ലഭ്യമാക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്. തുടർച്ചയായി പര്യാപ്തമല്ലാത്ത മറുപടി തന്നെ ആവർത്തിച്ച ലഭ്യമാക്കുന്ന സ്ഥിതിയും ഉണ്ട്. സർക്കാരിൽ ലഭ്യമാക്കുന്ന മറുപടികൾ വസ്തതുനിഷ്ഠവും അന്തിമവും ആകണമെന്ന് പലതവണ നിർദ്ദേശം നൽകിയിട്ടും ഇക്കാര്യങ്ങൾ പാലിക്കുന്നതിൽ വരുത്തുന്ന അലംഭാവം ഗുരുതരമായ വീഴ്ചയാണ്. ഇതുമൂലം ഓഡിറ്റ് പരാമർശത്തിനുള്ള പര്യാപ്തമായ മറുപടി നിശ്ചിത സമയത്ത് ബഹു. നിയമസഭാ സമിതിക്ക് നൽകാൻ കഴിയാതെ വരുന്നുണ്ട്. ഇത് വളരെ ഗൗരവ ത്തോടെ സർക്കാർ കാണുന്നു.

ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.  1. വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലെ ഖണ്ഡികകളിൽ പരാമർശിക്കപ്പെടുന്ന മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നടപടി വിശദീകരണ പ്രതിക/മറുപടി നിശ്ചിത പ്രൊഫോർമയിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അതാത് ഡയറക്ടറേറ്റ് /കമ്മീഷണറേറ്റിൽ ലഭ്യമാക്കേണ്ടതാണ്. 

2, ഡയറക്ടർ/കമ്മീഷണർ അവരവരുടെ അധികാര പരിധിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിൽ നിന്നും നടപടി വിശദീകരണ പ്രതിക/മറുപടി ലഭ്യമാക്കി, സൂക്ഷ്മപരിശോധന നടത്തി ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയ്ക്ക് ലഭ്യമാക്കുവാൻ പര്യാപ്തമായ അന്തിമ മറുപടിയാക്കി ഓരോ വർഷ ത്തെയും ഓഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡികകൾ തിരിച്ചുള്ള ക്രോഡീകരിച്ച മറുപടി) നിശ്ചിത പ്രൊഫോർമ യിൽ നിശ്ചിത സമയപരിധിക്കുള്ളിൽ സാക്ഷ്യപ്പെടുത്തി സർക്കാരിൽ ലഭ്യമാക്കേണ്ടതുമാണ്.

3. സമിതി ആവശ്യപ്പെടുന്ന അധിക വിവരം ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി റിപ്പോർട്ട് എന്നിവ യ്ക്കുള്ള മറുപടിയും 

4. സാധൂകരണം സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷകൾ മതിയായ രേഖ കൾ സഹിതം ഡയറക്ടർ/കമ്മീഷണറുടെ വ്യക്തമായ ശുപാർശയോടുകൂടി മാത്രം സർക്കാരിൽ സമർപ്പിക്കേണ്ടതാണ്. (സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ മറുപടി പഞ്ചായത്ത് ഡയറക്ടറും, ബ്ലോക്ക് പഞ്ചായത്തു കളുടെ മറുപടി ഗ്രാമവികസന കമ്മീഷണറും, മുനിസിപ്പൽ കോർപ്പറേഷൻ/മുനിസിപ്പാലിറ്റികളുടെ മറു പടി നഗരകാര്യ ഡയറക്ടറുമാണ് സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിച്ച സാക്ഷ്യപ്പെടുത്തി സർക്കാ രിന് സമർപ്പിക്കേണ്ടത്. ജില്ലാ പഞ്ചായത്തുകളുടെ മറുപടി അതാത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ നേരിട്ട സർക്കാരിൽ സമർപ്പിക്കേണ്ടതാണ്.)

ഓഡിറ്റ് റിപ്പോർട്ടുകളിന്മേൽ പര്യാപ്തമായ മറുപടി നിശ്ചിത സമയത്ത് ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിച്ച വിവരം യഥാസമയം സർക്കാരിൽ റിപ്പോർട്ട് ചെയ്യുവാനും മേൽ നിർദ്ദേശ ങ്ങൾ കർശനമായും കൃത്യമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വകുപ്പ് അദ്ധ്യക്ഷന്മാർ ശ്രദ്ധിക്കേണ്ടതാണ്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമക്കേടുകൾ ഒഴിവാക്കുന്നതിനായി കർശന നിർദ്ദേശം പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 42648/ഡിഎ1/14/തസ്വഭവ, Typm, തീയതി 17-01-2015)

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി കർശന നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. സൂചന - കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിൽ ധനകാര്യ പരിശോധന (എൻ.റ്റി-ബി) വിഭാഗം നടത്തിയ പരിശോധന റിപ്പോർട്ട്.

കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിൽ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന മൈലാട് അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭാവിയിൽ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ മേൽ ശുപാർശ പരിശോധിച്ചതിന്റെ അടി സ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിലേക്കായി ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ