Panchayat:Repo18/vol1-page0695
രെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അധികാരമുണ്ടായിരിക്കും. കമ്മീഷനിൽ നിന്നും ലഭിക്കുന്ന അറിയിപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ അനുസരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കും. 14. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും.- കമ്മീഷന് ലഭിച്ച ഒരു ആക്ഷേപത്തിനോ/അഭിപ്രായത്തിനോ ആധാരമായ സംഗതിയിൽ അതുമായി ഏതെങ്കിലും അപ്പീലിൽ ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയേയും സാക്ഷിയായി സമൺസ് അയച്ച് വരുത്താ വുന്നതും ആക്ഷേപം നൽകിയ ആളിനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധ പ്പെട്ട രേഖകളോ റിക്കാർഡുകളോ കമ്മീഷന്റെ മുൻപാകെ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്ന തുമാണ്. 15. ആക്ഷേപങ്ങളിൽ തീർപ്പ് കൽപ്പിക്കൽ- കമ്മീഷന് ലഭിക്കുന്ന നിയോജകമണ്ഡലങ്ങ ളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ആക്ഷേപങ്ങളിൻമേലും അഭിപ്രായങ്ങളിന്മേലും ബന്ധ പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനുശേഷം കമ്മീഷന് യുക്തമെന്ന് തോന്നുന്ന പക്ഷം ആക്ഷേപം നൽകിയ ആളിനെയോ അഭിപ്രായം നൽകിയ ആളിനെയോ നേരിൽകേട്ട് ആക്ഷേപത്തിൻമേലും അഭിപ്രായത്തിൻമേലും പരിശോധന നടത്തി തീരുമാനമെടു ക്കാവുന്നതാണ്. 16. ഉത്തമവിശ്വാസത്തിൽ ചെയ്ത നടപടികൾക്കുള്ള സംരക്ഷണം.- മുൻപറഞ്ഞിട്ടുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമ വിശ്വാസത്തോടെ ചെയ്തതോ, അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ, അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ, അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാരിന് നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൽകീഴിൽ അങ്ങ നെയുള്ള ഏതെങ്കിലും അഭിപ്രായമോ രേഖയോ നടപടിയോ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചോ കമ്മീ ഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻകീഴിൽ പ്രവർത്തിക്കുന്ന ആൾക്കോ എതിരെ ഏതെ ങ്കിലും വ്യവഹാരമോ കുറ്റവിചാരണയോ മറ്റ് നടപടികളോ നിലനിൽക്കുന്നതല്ല.
- 2007-ലെ കേരള പഞ്ചായത്ത് രാജ (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽ പരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 695/2007-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 185 എ വകുപ്പ് (1)-ാം ഉപവകുപ്പിനോട് 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും 255-ാം വകുപ്പും കൂട്ടിവാ യിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2007-ലെ കേരള പഞ്ചായത്ത് രാജ (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |