Panchayat:Repo18/vol2-page0744

From Panchayatwiki
Revision as of 11:45, 5 January 2018 by Dinesh (talk | contribs) (744)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

744 GOVERNAMENT ORDERS


6. A Combined form of receipt for Saankhya-Soochika will be used by all the Local Self Government Institutions where Saankhya is deployed and has been made online. The first batch of receipts will be printed and distributed by KM for which the Local Self Government Institutions shall make payment to IKM. Gramalakshmi Mudralayam, under the Panchayat Department, will arrange for printing of the subsequent batches of receipts based on the demands from the Panchayats. Gramalakshmi Mudralayam shall obtain technical advice of the KM in this matter. The Municipalities shall beginto issue receipts in the new form as Soon as the first batch of receipts is made available to them. From the date on which Saankhya is made online, the Panchayats shall issue receipt for money in Saankhya and acknowledgment for all letters, petitions and applications in Soochika, using the Combined receipts prescribed as above. The form of the receipt is given as Annexure I. The receipt will contain a portion on which the Soochika acknowledgment number will be printed. This is to be detached and pasted on the communications acknowledged in Soochika. If Soochika has not been installed, the receipt prescribed above shall be used for Saankya for acknowledging receipt of money.

7. The form of receipt is annexed to this order.

കുടുംബശ്രീ - ബഡ്സ് സ്ക്കുള്ളുകൾ - വിദ്യാഭ്യാസ ഗ്രാന്റ് ചെലവഴിക്കുന്നതിനുള്ള നിർദ്ദേശം - നൽകുന്നതിനെ സംബന്ധിച്ചു ഉത്തരവ്

(തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സഉ(സാധാ) നം. 2517/2011/തസ്വഭവ TVPM, dt, 31-10-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ബഡ്സ് - സ്കൂളുകൾ - വിദ്യാഭ്യാസ ഗ്രാന്റ് ചെലവഴിക്കുന്നതിനുള്ള നിർദ്ദേശം - നൽകുന്നത് സംബന്ധിച്ച് ഉത്തരവാകുന്നു.

പരാമർശം:- 1. സ.ഉ (എം.എസ്.) നമ്പർ 183/07 ത.സ്വ.ഭ.വ. തീയതി 24-07-2007 (4.4)

2. സ.ഉ (എം.എസ്.) നമ്പർ 148/09 ത.സ്വ.ഭ.വ. തീയതി 29-07-2009

3. സ.ഉ. (എം.എസ്.)നമ്പർ 152/09 ത.സ്വ.ഭ.വ. തീയതി 01-08-2009

4. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 5/81109/2009/ ഡി.പി.ഐ. തീയതി 16-06-2010 നമ്പർ കത്ത്.

5. സർക്കുലർ നം. 1/41463/2010/ഡി.പി.ഐ. തീയതി 21-08-2010 സ.ഉ (പി) നമ്പർ 319/2003 ത.സ്വ.ഭ.വ. തീയതി 12-06-2009 ഉത്തരവ് സൂചന (1) പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാ സത്തിനും പരിശീലനത്തിനുമായി ബഡ്സ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഈ സ്ഥാപനങ്ങൾക്കുള്ള അടിസ്ഥാന നിലവാരം നിശ്ചയിച്ചുകൊണ്ടുള്ള മാർഗരേഖ രണ്ടാം സൂചന ഉത്ത രവ് പ്രകാരം നിഷ്കർഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി സൂചന (3)-ലെ ഉത്തരവു പ്രകാരം നിർവ്വഹണ ഏജൻസി ചുമതല നൽകി കൊണ്ട് ബഡ്സ് വികസന മാനേജ്മെന്റ് സമിതി രൂപീകരിച്ചും ഉത്തരവായിരുന്നു. ബഡ്സ് സ്കൂളിന്റെ വർദ്ധിച്ചു തുടർചെലവുകൾ കണക്കിലെ ടുത്ത് 2009-ാം വർഷം മുതൽ സൂചന (4), (5), എന്നിവ പ്രകാരം ബഡ്സ് സ്കൂളുകൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഗ്രാന്റ് അനുവദിച്ചുവരുന്നുണ്ട്. എന്നാൽ പല പഞ്ചായത്തുകളും സാങ്കേതിക കാരണങ്ങൾ ചൂണ്ടികാണിച്ച ഗ്രാന്റ് സ്വീകരിക്കാതിരിക്കുകയോ ചെലവാക്കാതിരിക്കുകയോ ചെയ്തതു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസ ഗ്രാന്റ് നിബന്ധനയനുസരിച്ച വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്രമങ്ങളിൽ ഉത്തരവായ പ്രകാരം 30 ദിവസത്തിനകം തുക ചെലവഴിക്കേണ്ടതാണ്. കൂടാതെ ചാർട്ടേഡ് അക്കൗണ്ടിന്റെ ഓഡിറ്റ് ചെയ്ത റിപ്പോർട്ടും ധനവിനിയോഗ സർട്ടിഫിക്കറ്റും സമർപ്പിക്കുകയും വേണം. ഈ നടപടിക്രമങ്ങളും പല പഞ്ചായത്തുകൾക്കും മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവത്താൽ പാലിക്കുവാൻ കഴിഞ്ഞിട്ടില്ല. നിർദ്ദേശം പാലിക്കപ്പെടാതിരുന്നാൽ വിദ്യാഭ്യാസ ഗ്രാന്റ് നഷ്ടപ്പെടുകയും പഞ്ചായത്തുകൾക്ക് രണ്ടും മുന്നും ലക്ഷം രൂപ പ്രതിവർഷം അധികചെലവ് ഉണ്ടാവുകയോ ബഡ്സ് സ്കൂൾ അടച്ചുപൂട്ടുകയോ ചെയ്യേണ്ടതായിവരും.

മേൽപറഞ്ഞ സാഹചര്യം ഒഴിവാക്കുന്നതിനായി ചുവടെ സൂചിപ്പിക്കുന്ന നിർദ്ദേശങ്ങൾ ബഡ്സ് സ്കൂൾ നടപ്പിലാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ടതാണ് എന്ന് ഉത്തരവാകുന്നു.

1. തദ്ദേശസ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ള ബഡ്സ് സ്പെഷ്യൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ പ്രത്യേക നിർദ്ദേശങ്ങൾ നൽകി അനുവദിക്കുന്ന ഗ്രാന്റ് തുക, പ്രസ്തുത ഉത്തരവിലെ നിർദ്ദേശ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും സംയുക്തമായ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഈ തുക നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ബഡ്സ് സ്കൂളുകൾക്കായി മാത്രം ചെലവഴിക്കുകയും ചെയ്യേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ