Panchayat:Repo18/vol1-page0686

From Panchayatwiki
Revision as of 11:26, 5 January 2018 by Gangadharan (talk | contribs) ('പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിച്ചിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പട്ടികയിൽ കൂടുതലായി പ്രത്യേകം വിവരിച്ചിട്ടുള്ളതും, അതിൽ നിർമ്മിച്ചിട്ടുള്ള പാർപ്പിടവും കെട്ടി ടവും ഉൾപ്പെടെ പൊതുവിൽ..എന്നറിയപ്പെടുന്നതും ആയ ഭൂമിയുടെ സകല അംശം അഥവാ ഭാഗവും അതിലുള്ള കെട്ടിടങ്ങൾ, ഗുദാമുകൾ, വൃക്ഷങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കുറ്റിച്ചെടികളാ ലുള്ള വേലികൾ, കിടങ്ങുകൾ, വേലികൾ, കയ്യാലകൾ, പാതകൾ, ജലാശയങ്ങൾ, നീർച്ചാലുകൾ അവയിന്മേലുള്ള സർവ്വ സ്വാതന്ത്ര്യങ്ങൾ പ്രത്യേക അവകാശങ്ങൾ സൗകര്യാവകാശങ്ങൾ, ആനു കൂല്യങ്ങൾ, ടി കെട്ടിടവും വസ്തുവും വളപ്പുമായി അനുലശ്നങ്ങളായിട്ടുള്ള സർവ്വവുമോ അല്ലെ ങ്കിൽ ഏതെങ്കിലും വിധം അതുമായി അനുലശ്നകമായി വരുന്നതോ ഇന്നേവരെ കൈവശം വച്ച അനുഭവിച്ചുപോരുന്നതോ ആയതും അവയിലേതെങ്കിലുമോ സഹിതം വാങ്ങുന്ന ആളിന് കൈമാറു കയും തീറ് നൽകുകയും ചെയ്യുന്നതായും വിൽക്കുന്ന ആൾ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.


വാങ്ങുന്ന ആളിന് ഇതിനാൽ നൽകുകയും കൈമാറുകയും തീറ് നൽകുകയും ചെയ്യുന്ന ടി വസ്തുവിന്റെ സകല അംശവും അഥവാ ഭാഗവും പാർപ്പിടവും വളപ്പും അധീനതയിൽ വയ്ക്കുന്ന തിന് വിൽക്കുന്ന ആളിനുള്ള എല്ലാ ആസ്തിയും അവകാശവും അധികാരവും താൽപ്പര്യവും സ്വത്തും തേർച്ചയും ഡിമാന്റും ഇനിമേൽ ശാശ്വതമായും വാങ്ങുന്ന ആളിന് ഇതിനാൽ നൽകിയതും കൈമാ റിയതും തീറ് നൽകിയതുമായ വസ്തുവകകൾ മേൽപ്പറഞ്ഞ പ്രകാരം നൽകുകയും കൈമാറു കയും തീറ് നൽകുകയും ചെയ്യുന്നതിന് വിൽക്കുന്ന ആളിന് മതിയായ അവകാശം ഉണ്ടെന്നും വാങ്ങുന്ന ആളിന് ഇനി എല്ലായ്ക്കപ്പോഴും ടി വസ്തുവകകൾ വിൽക്കുന്ന ആളിനാലോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളിൽ നിന്നോ അല്ലെങ്കിൽ ആളുകളിൽ നിന്നോ നിയമാനുസൃതമായോ യാതൊരു ഒഴിപ്പിക്കലോ വിഘ്നമോ, തേർച്ചയോ, ഡിമാന്റോ ഇല്ലാതെ കൈവശം വച്ച് അനുഭവിക്കാമെന്നും എന്നുമാത്രമല്ല വിൽക്കുന്ന ആളും, പ്രസ്തുത കെട്ടിടത്തിലും വളപ്പിലും അല്ലെങ്കിൽ അവയിലേതെ ങ്കിലും ഒന്നിന്മേലോ അല്ലങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിന്മേലോ, വിൽക്കുന്ന ആളിനുവേണ്ടി യുള്ള ട്രസ്റ്റിൽ നിന്നോ, ട്രസ്റ്റിൻകീഴിലോ നിയമാനുസൃതമായോ നീതിപൂർവ്വകമായോ ഏതെങ്കിലും ആസ്തിയോ താൽപ്പര്യമോ ഉള്ള എല്ലാ ആളുകളും ഇനിമേൽ കാലാകാലങ്ങളിലും എപ്പോഴും വാങ്ങുന്ന ആളിന്റെ അപേക്ഷയിന്മേലും ചെലവിന്മേലും അയാൾക്ക് ടി കെട്ടിടവും വളപ്പും അതിന്റെ ഓരോ ഭാഗവും മേൽപ്പറഞ്ഞ രീതിയിൽ തുടർന്നും ഏറെത്തികച്ചും ഉറപ്പുവരുത്തുവാൻ ന്യായമായും വേണ്ട എല്ലാ പ്രവർത്തികളും പ്രമാണങ്ങളും കാര്യങ്ങളും ചെയ്യുകയും നടത്തുകയും രജിസ്റ്റർ ചെയ്യുകയും അല്ലെങ്കിൽ ചെയ്യിക്കുകയും നടത്തിക്കുകയും ചെയ്യുന്നതുമാണെന്ന് വിൽക്കുന്ന ആൾ വാങ്ങുന്ന ആളുമായി ഇതിനാൽ വ്യവസ്ഥ ചെയ്യുകയും ഇതിനാൽ നൽകുകയും കൈമാറുകയും തീറു നൽകുകയും ചെയ്ത വസ്തുവകകളിന്മേലും അത്തരം ഭൂമികളിന്മേലും അസസ്മെന്റുകളും നികുതികളും ചുമത്തുന്നതിന് ഇപ്പോൾ നിലവിലുള്ളതോ ഇനിമേൽ വരാവുന്നതോ ആയ ചട്ടങ്ങൾ പ്രകാരം കേരള സർക്കാരിന് ഇപ്പോൾ കൊടുക്കേണ്ടതോ അല്ലെങ്കിൽ ഇനിമേൽ ഏതുസമയത്തും ചുമത്തിക്കാവുന്നതോ ആയ എല്ലാ അസസ്മെന്റുകളും തീരുവകളും ഒടുക്കിക്കൊള്ളാമെന്ന് മേൽപ്പ റഞ്ഞ പ്രകാരം വാങ്ങിയ ആളായ ഞാൻ ഇതിനാൽ വിൽക്കുന്ന ആളുമായി വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.


ഇതിനു സാക്ഷിയായി ആദ്യം എഴുതിയ ആണ്ടിലും തീയതിയിലും വേണ്ടി.ആൾ ഒപ്പും. പഞ്ചായത്താഫീസിന്റെ മുദ്രയും ഇവിടെ വയ്ക്കുന്നു.


.പഞ്ചായത്തിനു

a ISld ജില്ലയിൽ സ്ഥിതി പടിഞ്ഞാറ്.അതിരുകളിലും..സർവ്വേ നമ്പരിലുൾപ്പെ ട്ടതും ആകുന്നു. തിട്ടപ്പെടുത്തിയതിൽ മൊത്തം...അല്ലെങ്കിൽ ഏതാണ്ട്.അത്രയും ഉള്ളതുമായ ഭൂമിയുടെ സകല ഭാഗവും അല്ലെങ്കിൽ അംശവും അതിലുള്ള കെട്ടിടവും വളപ്പുമാകുന്നു. - - - - - - - - - - - - - - പഞ്ചായത്തിനുവേണ്ടി.പഞ്ചായത്ത് സെക്രട്ടറി താഴെപ്പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒപ്പും മുദ്രയും വച്ച് നൽകുന്നു. സാക്ഷികൾ (പഞ്ചായത്താഫീസ് മുദ്ര)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ