Panchayat:Repo18/vol1-page0218

From Panchayatwiki
Revision as of 11:09, 5 January 2018 by Amalraj (talk | contribs) ('എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി, കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി, എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഒന്നിലധികം തരങ്ങൾ ഒരു കെട്ടിടത്തിന് ഒരേസമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണത്തിന്റെ പകുതിയിലധികം ഭാഗത്തിന് ബാധകമാകുന്ന തരത്തെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്.

(10) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ മേഖലകളായി തരം തിരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പ്രസിദ്ധപ്പെടുത്തിയശേഷം, അപ്രകാരമുള്ള വിവരങ്ങളും കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും അടിസ്ഥാന വസ്തു നികുതിയിൽ അനുവദിക്കപ്പെടാവുന്ന ഇളവുകളും വരുത്താവുന്ന വർദ്ധനവുകളും അനുസരിച്ച് കെട്ടിട ഉടമകൾക്ക് അവരവരുടെ കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സ്വയം നിർണ്ണയിക്കാൻ സഹായകമായ പൊതുവിവരങ്ങൾ, സെക്രട്ടറി ഒരു പൊതു നോട്ടീസ് മുഖേന പ്രസിദ്ധപ്പെടുത്തേണ്ടതും അപ്രകാരം പൊതു നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ വസ്തു നികുതി സംബന്ധമായ റിട്ടേൺ സമർപ്പിക്കാൻ കെട്ടിട ഉടമകളോട് പ്രസ്തുത നോട്ടീസ് പ്രകാരം ആവശ്യപ്പെടേണ്ടതുമാണ്. ഫാറത്തിന്റെ മാതൃക/പകർപ്പ് കെട്ടിട ഉടമകൾക്ക് ഗ്രാമപഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.

(11) നികുതി നിർണ്ണയം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ നികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം കെട്ടിട ഉടമ അല്ലെങ്കിൽ അയാൾ അധികാരപ്പെടുത്തിയ ആൾ, സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേണ്ടതും കൈപ്പറ്റ് രസീത് വാങ്ങേണ്ടതുമാണ്.

(13) കെട്ടിട ഉടമ നൽകിയ നികുതി റിട്ടേണിന്റെയും കെട്ടിടത്തെ സംബന്ധിച്ച് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളുടെയും അടിസ്ഥാനത്തിൽ സെക്രട്ടറി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തി, കെട്ടിട ഉടമയ്ക്ക് അഞ്ച് വർഷത്തേക്ക് ബാധകമായ ഡിമാന്റ് നോട്ടീസ് നൽകി കെട്ടിടത്തിന് വസ്തു നികുതി ചുമത്തേണ്ടതാണ്.

(15) ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തു നികുതി രണ്ട് അർദ്ധവാർഷിക ഗഡുക്കളായി ഒടുക്കേണ്ടതാണ്. ഏതൊരു അർദ്ധവർഷത്തേക്കുമുള്ള ഗഡു അർദ്ധവർഷത്തിന്റെ അവസാന ദിവസമോ അതിന് മുമ്പോ നൽകേണ്ടതും ആ തീയതിക്കകം നികുതി നൽകാതിരുന്നാൽ 209 ഇ വകുപ്പ് പ്രകാരമുള്ള പിഴ തൊട്ടടുത്ത ദിവസം മുതൽ ബാധകമായിരിക്കുന്നതുമാണ്:

എന്നാൽ, വാർഷിക വസ്തു നികുതി ആദ്യ അർദ്ധവർഷം തന്നെ ഒറ്റത്തവണയായി നൽകുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ