Panchayat:Repo18/vol1-page0682

From Panchayatwiki
Revision as of 11:05, 5 January 2018 by Gangadharan (talk | contribs) ('അതിനെത്തുടർന്ന് ആ പരിസരത്ത് കാണപ്പെടുന്ന എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അതിനെത്തുടർന്ന് ആ പരിസരത്ത് കാണപ്പെടുന്ന എല്ലാ വസ്തുക്കളും പഞ്ചായത്തിന്റെ വകയായി രിക്കുന്നതും അവയെ കൈയൊഴിക്കേണ്ടതും അതിൽ നിന്നുള്ള വരുമാനം പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.

(6) (1)-ാം ഉപചട്ടപ്രകാരം, ഒരു ലൈസൻസ് നൽകപ്പെട്ടിട്ടുള്ള ഓരോ ആളും ആവശ്യപ്പെ ടാതെ തന്നെ ലൈസൻസ് ഫീസും മറ്റ് ചാർജ്ജകളും കരാറിൽ പറഞ്ഞിട്ടുള്ള നിരക്കിൽ അതിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ കൊടുക്കേണ്ടതാണ്.


(7) ഏതെങ്കിലും ലൈസൻസുകാരൻ ലൈസൻസ് ഫീസ് കൊടുക്കുന്നതിൽ ലൈസൻസിലെ വ്യവസ്ഥകൾക്കനുസൃതമായി നിക്ഷേപിച്ച തുകയ്ക്കുള്ള കാലാവധിയിൽ കൂടുതൽ കാലത്തേക്ക് വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി, രേഖാമൂലമായ നോട്ടീസ് മൂലം കരാറിൽ വ്യവസ്ഥ ചെയ്തി ട്ടുള്ള പ്രകാരമുള്ള പലിശയോ പിഴയോ സഹിതം കൊടുക്കേണ്ട തുക, അങ്ങനെയുള്ള നോട്ടീസ യച്ച ഏഴുദിവസത്തിനകം കൊടുക്കാൻ വീഴ്ചക്കാരനോട് ആവശ്യപ്പെടേണ്ടതും അതിന് വീഴ്ച വരു ത്തുന്ന സംഗതിയിൽ, അദ്ദേഹം ഉടൻ തന്നെ പരിസരങ്ങൾ താൽക്കാലികമായി അടച്ചിടീക്കേണ്ടതും പോലീസിന്റെ സഹായത്തോടെയോ അല്ലാതെയോ അതിന്റെ കൈവശക്കാരനെയോ കൈവശക്കാ രെയോ അവിടെനിന്നും ഒഴിപ്പിക്കേണ്ടതുമാകുന്നു.


(8) (7)-ാം ഉപചട്ടപ്രകാരം ആ പരിസരങ്ങൾ അടച്ചിട്ടാൽ തന്നെയും, ലൈസൻസുകാരൻ ആ പരിസരം ഉപയോഗിക്കുന്നയാളും കൈവശക്കാരനുമായി തുടരുന്നതും അവിടെയുള്ള വകകളുടെ സുരക്ഷയ്ക്ക് ഉത്തരവാദിയായിരിക്കുന്നതും ആകുന്നു. എന്നാൽ അയാൾ ആ പരിസരങ്ങൾ ബലമു പയോഗിച്ച് തുറക്കാനോ അവിടെ പുനഃപ്രവേശിക്കാനോ പാടില്ലാത്തതും ആകുന്നു.


(9) (7)-ാം ഉപചട്ടപ്രകാരം ഒരു പരിസരം സെക്രട്ടറി അടച്ചിടീക്കുമ്പോൾ അദ്ദേഹം നോട്ടീസു വഴി നോട്ടീസിൽ പറഞ്ചേക്കാവുന്ന സമയത്തിനുള്ളിൽ കൊടുക്കേണ്ട തുക കൊടുത്തുതീർക്കാൻ ലൈസൻസുകാരനോട് നിർദ്ദേശിക്കേണ്ടതാണ്.


(10) (9)-ാം ഉപചട്ടപ്രകാരം ആവശ്യപ്പെട്ട പ്രകാരമുള്ള തുക ലൈസൻസുകാരൻ അടയ്ക്കു ന്നപക്ഷം, സെക്രട്ടറി ഉടൻതന്നെ അയാൾക്ക് ആ പരിസരങ്ങളുടെ കൈവശം വിട്ടുകൊടുക്കേണ്ടതും, അയാൾ ആ തുക കൊടുത്തുതീർക്കുവാൻ വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി ഉടൻതന്നെ ലൈസൻസ് റദ്ദാക്കേണ്ടതും ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അയാളെ അറിയിക്കേണ്ടതും, ഏതെങ്കിലും കാരണവശാലോ, അയാളെ നേരിട്ട് ആ ഉത്തരവ് അറിയിക്കാൻ സാധിക്കാതിരിക്കുക യാണെങ്കിൽ അത് (7)-ാം ഉപചട്ടപ്രകാരം അടച്ചിട്ടിട്ടുള്ള പരിസരത്ത് പ്രസിദ്ധീകരിക്കേണ്ടതും അത് മതിയായ നോട്ടീസായി കരുതപ്പെടേണ്ടതും ആകുന്നു.


(11) (10)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ഒരു ലൈസൻസ് റദ്ദാക്കിയിട്ടുള്ളിടത്ത് അദ്ദേഹം ലൈസൻസുകാരന് മുൻകൂട്ടി നോട്ടീസ് നൽകിക്കൊണ്ടും പൊതുനോട്ടീസ് നൽകിയശേഷവും, വിജ്ഞാപനം ചെയ്തിട്ടുള്ള ദിവസം ആ പരിസരങ്ങളിൽ കാണപ്പെട്ട വകകൾ ലേലം വഴിയോ അല്ലാ തെയോ കയ്യൊഴിക്കേണ്ടതും അതിൽ നിന്നു കിട്ടുന്ന വരുമാനം ലൈസൻസുകാരിൽ നിന്നും കിട്ടേ ണ്ടതുകയിലും വിൽപ്പനയോട് ബന്ധപ്പെട്ട മറ്റ് ചാർജ്ജുകളിലും ചെലവുകളിലും തട്ടിക്കിഴിക്കേണ്ടതും, ശിഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അത് ലൈസൻസുകാരന് തിരികെ നൽകേണ്ടതുമാണ്. ലൈസൻസു കാരിൽ നിന്നും ഈടാക്കേണ്ട തുകയും വിൽപ്പനയോടു ബന്ധപ്പെട്ട മറ്റ് ചാർജ്ജകളും ചെലവു കളും കൊടുത്തുതീർക്കാൻ അപ്രകാരമുള്ള വിൽപ്പനയിൽ നിന്നുള്ള വരുമാനം മതിയാകുന്നില്ലെ ങ്കിൽ ബാക്കി തുക ലൈസൻസുകാരനിൽ നിന്നും പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി കുടിശ്ശിക യെന്നപോലെ വസുലാക്കേണ്ടതാണ്.


8. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള വസ്തുക്കളുടെ കൈമാറ്റും- (1) പഞ്ചായത്തിന് സ്വന്തമല്ലാത്തതും എന്നാൽ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതുമായ ഏതൊരു വസ്തുവും ഏത് വ്യവസ്ഥകളിന്മേലാണോ അവ നിക്ഷിപ്തമായിട്ടുള്ളത് ആ വ്യവസ്ഥകൾ ലംഘിക്കാതെ പാട്ടത്തിന് നൽകാവുന്നതാണ്. (2), (1)-ാം ഉപചട്ടപ്രകാരമുള്ള കൈമാറ്റം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം IV-ന് അനുയോജ്യമായിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ