Panchayat:Repo18/vol1-page0567

From Panchayatwiki
Revision as of 10:52, 5 January 2018 by Sajithomas (talk | contribs) ('Rule 4 KPR (m)கOபூை தைபogவணிகஜ5ே0;0 . ஜிைm5ேஷால்) வs3ை0ர் 567 (3) ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 4 KPR (m)கOபூை தைபogவணிகஜ5ே0;0 . ஜிைm5ேஷால்) வs3ை0ர் 567 (3) ഒരു സ്വകാര്യ ആശുപ്രതിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ രജിസ്റ്റർ ചെയ്യുന്ന തിനുള്ള അപേക്ഷ സ്വീകരിച്ചാൽ ഒരാഴ്ചയ്ക്കകം സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, അപേക്ഷകൻ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച സ്ഥലത്തിന്റെ ശുചിത്വം, കെട്ടിടത്തിന്റെയോ കെട്ടിടങ്ങളുടെയോ സുരക്ഷിതത്വം, അപേക്ഷയിൽ പറയുന്ന മറ്റു വിവ രങ്ങളുടെ നിജസ്ഥിതി എന്നിവ സംബന്ധിച്ച അപേക്ഷയുടെ ബന്ധപ്പെട്ട ഭാഗത്ത് ഒരു അന്വേഷണ റിപ്പോർട്ട് എഴുതി തയ്യാറാക്കേണ്ടതാണ്. (4) അപേക്ഷയിലെ വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടും പരിഗണിച്ച ശേഷം, രജിസ്ട്രേ ഷൻ നൽകണമോ എന്ന കാര്യത്തിൽ സെക്രട്ടറി ഒരു തീരുമാനം എടുക്കേണ്ടതാണ്. എന്നാൽ, അപേക്ഷ തള്ളിക്കളയാൻ തീരുമാനിക്കുകയാണെങ്കിൽ, അപേക്ഷകന് അതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് ഒരു നോട്ടീസ് നൽകേണ്ടതും, അതിൽ നിശ്ചയിച്ചിരിക്കുന്ന തീയതി ക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചശേഷം അന്തിമതീരുമാനം എടുക്കേണ്ടതുമാണ്. (5) (4)-ാം ഉപചട്ടപ്രകാരമുള്ള ഏതൊരു തീരുമാനത്തിനെതിരെയും അപേക്ഷകന്, ആ ഉത്ത രവു കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ, ഗ്രാമപഞ്ചായത്തു മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാ വുന്നതാണ്. (6) രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ച സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ ഫോറം 2-ൽ ഉള്ള പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും, അപ്രകാരം രേഖപ്പെടുത്തിക്കഴിഞ്ഞാൽ ആ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതുമാണ്. (7) ഒരു സ്വകാര്യ ആശുപ്രതിയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഒരു ഗ്രാമപഞ്ചായ ത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിന്റെ തെളിവായി ബന്ധപ്പെട്ട സെക്രട്ടറി അപേക്ഷകനു ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. (8) ഏതൊരു സ്വകാര്യ ആശുപത്രിയുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയും, നടത്തിപ്പുകാരൻ പ്രസ്തുത സ്ഥാപനത്തെ സംബന്ധിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആ സ്ഥാപ നത്തിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതും സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന പക്ഷം അത് പരിശോധനയ്ക്കു ഹാജരാക്കേണ്ടതും ആണ്. (9) ഒരു സ്വകാര്യ ആശുപ്രതിയുടെയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ, രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ, അതിന്റെ നടത്തിപ്പുകാരൻ, സർട്ടിഫിക്കറ്റിന്റെ ഡ്യപ്തളിക്കേറ്റിനുവേണ്ടി അൻപതു രൂപ ഫീസോടുകൂടി അപേക്ഷിക്കേണ്ടതും സെക്രട്ടറി, അങ്ങ നെയുള്ള അപേക്ഷയിൻമേൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡ്യപ്ളിക്കേറ്റ് നൽകേണ്ടതുമാണ്. (10) ഒരു സ്വകാര്യ ആശുപ്രതിയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായ ത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞാൽ പ്രസ്തുത രജിസ്ട്രേഷന് അതതു സാമ്പത്തികവർഷം അവസാനം വരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (11) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വകാര്യ ആശുപ്രതിയുടെയോ, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ പേരുമാറ്റമോ മേൽവിലാസത്തിലുള്ള മാറ്റമോ അഥവാ സ്ഥാപനത്തിന്റെ അട ച്ചുപൂട്ടലോ ഉണ്ടായാൽ, അത് ഉണ്ടായി പതിനഞ്ചു ദിവസത്തിനകം വിശദവിവരങ്ങൾ ആ സ്ഥാപന ത്തിന്റെ നടത്തിപ്പുകാരൻ സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതും അങ്ങനെയുള്ള അറിയിപ്പു കിട്ടിയതിൻമേൽ, അദ്ദേഹത്തിന്, അതതു സംഗതിപോലെ, സ്വകാര്യ ആശുപ്രതികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്റ്ററിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ആവശ്യമുള്ള മാറ്റം വരുത്തുകയോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ ചെയ്യേണ്ടതുമാണ്. 4. നിലവിലുള്ള സ്വകാര്യ ആശുപ്രതികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങ ളുടേയും രജിസ്ട്രേഷൻ:-(1) ആക്റ്റ് പ്രാബല്യത്തിൽ വന്ന സമയത്ത് നിലവിലുണ്ടായിരുന്നതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായതോ അല്ലെങ്കിൽ ആക്റ്റ് നിലവിൽ വന്നതിനുശേഷം പ്രവർത്തന മാരംഭിച്ചിട്ടുള്ളതോ ആയതും, രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ഏതൊരു സ്വകാര്യ ആശുപ്രതിയു ടേയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ നടത്തിപ്പുകാരൻ, ഈ ചട്ടങ്ങൾ പ്രാബല്യ ത്തിൽ വന്നു മൂന്നു മാസങ്ങൾക്കുള്ളിൽ അതു രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ