Panchayat:Repo18/vol2-page1517

From Panchayatwiki
Revision as of 10:51, 5 January 2018 by Sajeev (talk | contribs) ('സൂചന :- 14-2-12-ലെ 15046/എബി1/11/തസ്വഭവ നമ്പർ സർക്കുലർ. ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന :- 14-2-12-ലെ 15046/എബി1/11/തസ്വഭവ നമ്പർ സർക്കുലർ.

   ആഡിറ്റ് റിപ്പോർട്ടുകളിന്മേൽ യഥാസമയം നടപടി നൽകാത്തതിലും സമാഹൃത ആഡിറ്റ് റിപ്പോർട്ടു കൾ നിയമാനുസൃതം ന്യൂനത പരിഹാര പ്രതിക തയ്യാറാക്കി നൽകാത്തതിലും നിയമസഭാ സമിതി അതൃപ്തി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ആഡിറ്റ് റിപ്പോർട്ടുകളിൽ ക്രമക്കേടുകൾക്ക് ഉത്തരവാദികൾ എന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തി കൾക്കെതിരെ യഥാസമയം നടപടി എടുക്കാതെ ന്യൂനതാ പരിഹാര നടപടി പ്രതിക തയ്യാറാക്കി നൽകു ന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ നടപടി എടുക്കാതെ നീട്ടു ക്കൊണ്ടുപോകുന്നതും സമിതി ഗൗരവപൂർവ്വം വീക്ഷിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നട പടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സമാഹ്യത ആഡിറ്റ് റിപ്പോർട്ടിലേയും നിയമ സഭാ സമിതിയുടെ റിപ്പോർട്ടിലേയും പരാമർശങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി നടപടി സ്വീകരിച്ച മറുപടി നൽകുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.ആഡിറ്റ് റിപ്പോർട്ടികളില് വ്യക്തിപരമായ ഉത്തരവാദിത്വം സ്ഥാപിച്ചിട്ടുള്ള പരാമര്ശങ്ങളില്  ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും സർക്കാർ ഉത്തരവുകളും സർക്കുലറും വേണ്ട ഗൗരവത്തോടെ കണക്കിലെടുത്ത് സമയബന്ധിതമായ മറുപടി ലഭ്യമാക്കേണ്ടതാണ്. 

a) ഏതൊരു ആഡിറ്റ് എജൻസിയുടെയും റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം സമയബന്ധിതമായി മറുപടി തയ്യാറാക്കി ഭരണസമിതിയുടെ അംഗീകാരത്തോടെ ആഡിറ്റ ഏജൻസികൾക്ക് നൽകേണ്ടതാണ്. b)ആഡിറ്റ് റിപ്പോര്ട്ടുകളില് വ്യക്തിപരമായ ഉത്തരവാദിത്ത്വം സ്ഥാപിച്ചിട്ടുള്ള പരാമര്ശങ്ങളില് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതിനു ശേഷം അക്കാര്യം മറുപടി പ്രതികയിൽ ഉൾപ്പെടു ത്തേണ്ടതാണ്. ഇപ്രകാരം നടപടി എടുക്കുന്നില്ല എങ്കിൽ ആയതിന്റെ കാരണം മറുപടി പ്രതികയിൽ രേഖ പ്പെടുത്തേണ്ടതാണ്. c) ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ല എങ്കിൽ വീഴ്ചക്കാർക്കെതിരെ നടപടി എടുക്കാത്ത അത്തരം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പദ്ധ്യക്ഷന്മാർ വകുപ്പു തല നടപടികൾ എടുക്കേണ്ടതാണ്. കൂടാതെ സർക്കാർ തലത്തിൽ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർക്കെ തിരെ നടപടി എടുക്കാനുള്ള ശുപാർശ സർക്കാരിൽ സമയബന്ധിതമായി സമർപ്പിക്കേണ്ടതാണ്. d) സർവ്വീസിലുള്ള ഉദ്യോഗസ്ഥന്മാരിൽ നിന്നും തുക ഈടാക്കേണ്ടി വരുമ്പോൾ അവരുടെ ശമ്പള ത്തിൽ നിന്നും തുക ഈടാക്കാൻ നടപടി സ്വീകരിക്കേണ്ടതും ഈ വിവരം ബന്ധപ്പെട്ട ട്രഷറി ഓഫീ സർമാരെ അറിയിക്കേണ്ടതുമാണ്. e) കരാറുകാരിൽ നിന്നോ, ഗുണഭോക്ത്യസമിതി കൺവീനർമാരിൽ നിന്നോ തുക ഈടാക്കേണ്ടുന്ന അവസരങ്ങളിൽ റവന്യൂ റിക്കവറിക്ക് യഥാസമയം റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥരിൽ നിന്നും തുക ഈടാക്കാൻ വകുപ്പദ്ധ്യക്ഷൻമാർ നടപടി എടുക്കേണ്ടതാണ്. ജനന മരണ രജിസ്ട്രേഷൻ-ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 64823/ആർഡി3/12/തസ്വഭവ. TVPM, dt. 10-11-2014) (Kindly seepage no. 514 for the Circular) ഗ്രാമപഞ്ചായത്തുകളില് നിയമിതരായിട്ടുള്ള ടെക്നിക്കല് അസിസ്റ്റന്റുമാരുടെ ചുമതലകള് ചുമതലകൾ - നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നം. 74207/ഐബി1/13/തസ്വഭറl, TVPM, dt. 11-11-2011) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - ഗ്രാമപഞ്ചായത്തുകളിൽ നിയമിതരായിട്ടുള്ള ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ ചുമതലകൾ - നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്. സൂചന - 1 സ.ഉ (സാധാ) നം. 1772/2012/തസ്വഭവ തീയതി, 27-6-12. 2. ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23-11-13-ലെ |KM/LoBE/7315/2013 (moiô de coo5. ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതി നായി സൂചന (1) ഉത്തരവ് പ്രകാരം താൽക്കാലിക വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള ടെക്നിക്കൽ അസി സ്റ്റന്റുമാർക്ക് ചുമതലകളും കർത്തവ്യങ്ങളും ഏൽപ്പിച്ച് കൊടുക്കണമെന്ന് സൂചന (2) കത്ത് പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ പഞ്ചായത്തുകളിൽ ജോലി ചെയ്യുന്ന ടെക്സനിക്കൽ അസിസ്റ്റന്റുമാർക്ക് താഴെപ്പറയുന്ന ചുമതലകൾ നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.