Panchayat:Repo18/vol1-page0736
(i) പരാതി, 5 ദിവസത്തിനുള്ളിൽ ഉപചട്ടം (13) പ്രകാരം രൂപീകൃതമായ സാങ്കേതിക വിദഗ്ദ്ധ സമിതിയുടെ അഭിപ്രായത്തിന് അയക്കുകയും സമിതിയുടെ ഒരു യോഗം വിളിച്ചുചേർക്കേണ്ടതുമാണ്, (i) പരാതി സംബന്ധിച്ച വിവരം അപേക്ഷകനെ അറിയിക്കുകയും കമ്മിറ്റി ആവശ്യപ്പെ ടുന്ന പക്ഷം വിശദീകരണവും വിശദാംശങ്ങളും ഹാജരാക്കുന്നതിന് ആവശ്യപ്പെടാവുന്നതുമാണ്. (iii) സൈറ്റുകൾ പരിശോധിക്കുക, അപേക്ഷകനെ/പരാതിക്കാരനെ കേൾക്കുക, രേഖ കൾ പരിശോധിക്കുക, കമ്മിറ്റി ആവശ്യപ്പെടുന്ന പക്ഷം പരീക്ഷണങ്ങൾ നടത്തുക എന്നിവയ്ക്ക സൗകര്യം ഒരുക്കേണ്ടതാകുന്നു; (iv) കമ്മിറ്റിയുടെ ശുപാർശയ്ക്ക് അനുസ്യതമായി തുടർനടപടികൾ സ്വീകരിക്കേ ണ്ടതും ആകുന്നു. (10) അപേക്ഷകൻ (കർ) അല്ലെങ്കിൽ പരാതിക്കാരൻ (ക്കാർ) വിചാരണദിവസം ഹാജരാകേ ണ്ടതും അതിൽ സംബന്ധിക്കേണ്ടതും, കമ്മിറ്റി അല്ലെങ്കിൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ആവശ്യ പ്പെടുന്നുവെങ്കിൽ ഏതെങ്കിലും വിശദാംശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ഹാജരാ ക്കേണ്ടതുമാണ്. (11) കമ്മിറ്റി നഷ്ടം വിശകലനം ചെയ്ത് നഷ്ടപരിഹാരം തീരുമാനിക്കുകയും/അല്ലെങ്കിൽ പരാതിക്കാരൻ/പരാതിക്കാർ ഉന്നയിച്ചിട്ടുള്ള സംഗതികളിൽ തീർപ്പു കല്പിക്കുന്നതിനായി അപേക്ഷ കൻ ചെയ്യേണ്ട സംരക്ഷണ നടപടികൾ എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് നിർദ്ദേശിക്കേണ്ടതുമാണ്. പുനരുദ്ധാരണത്തിന് ആവശ്യമെന്ന് സമിതി തീരുമാനിക്കുന്ന യഥാർത്ഥചെലവും കൂടാതെ നഷ്ട പരിഹാരമായി 30% അധികതുകയും നഷ്ടപരിഹാരത്തിൽ ഉൾപ്പെടുന്നതാണ്. (12) കമ്മിറ്റിക്ക് തൃപ്തികരമാകുംവിധം സുരക്ഷാനടപടികൾ നടപ്പാക്കുകയും കമ്മിറ്റിയുടെ തീരുമാനമനുസരിച്ച അപേക്ഷകൻ നഷ്ടപരിഹാരം നൽകുകയും ചെയ്തതുവെന്ന് ഉറപ്പാക്കിയ ശേഷം സെക്രട്ടറി തുടർ അനുമതി നൽകേണ്ടതാണ്. സെക്രട്ടറി അറിയിക്കുന്ന പ്രകാരമുള്ള കമ്മിറ്റിയുടെ യഥാർത്ഥചിലവുകൾ അപേക്ഷകൻ നൽകേണ്ടതാണ്. (13) ഈ ചട്ടത്തിന്റെ ആവശ്യത്തിലേക്കായി, നഷ്ടം വിശകലനം ചെയ്യുന്നതിനും സുരക്ഷാ നടപടികൾ നിർദ്ദേശിക്കുന്നതിനും നഷ്ടപരിഹാരം തീരുമാനിക്കുന്നതിനും സെക്രട്ടറി (കൺവീ നറായും), മുനിസിപ്പൽ എഞ്ചിനീയർ/ടൗൺപ്ലാനിംഗ് ഓഫീസർ, രണ്ട വിദഗ്ദ്ധർ, ഒരാൾ സ്ട്രക്ചറൽ എഞ്ചിനീയറിംഗിലും മറ്റൊരാൾ ജിയോടെക്സനിക്കൽ എഞ്ചിനീയറിംഗിലും (സർക്കാർ നാമനിർദ്ദേശം ചെയ്യുന്നവർ) എന്നിവർ ഉൾപ്പെടുന്ന പഞ്ചായത്ത് തലത്തിലുള്ള ഒരു ടെക്നിക്കൽ എക്സ്പേർട്ട കമ്മിറ്റി സർക്കാർ രൂപീകരിക്കേണ്ടതാണ്. കമ്മറ്റിയുടെ നടപടികൾ മൂന്ന് ആഴ്ചകൾക്കുള്ളിൽ തീർപ്പാക്കേണ്ടതാണ്. 13. കെട്ടിടനിർമ്മാണത്തിനും പുനർനിർമ്മാണത്തിനുമുള്ള അനുമതി അല്ലെങ്കിൽ സൈറ്റിന്റെ അംഗീകാരം നിരസിക്കാവുന്ന കാരണങ്ങൾ.- ഒരു കെട്ടിടത്തിന്റെ നിർമ്മാണ ത്തിന് അല്ലെങ്കിൽ പുനർനിർമ്മാണത്തിന് വേണ്ടിയുള്ള സൈറ്റിന്റെ അംഗീകാരം അല്ലെങ്കിൽ ഒരു കെട്ടിടം നിർമ്മിക്കുന്നതിനോ പുനർനിർമ്മിക്കുന്നതിനോ വേണ്ട അനുമതി താഴെ പറയുന്ന കാരണ ങ്ങളാൽ നിരസിക്കാവുന്നതാണ്. അതായത്. () നിർമ്മാണം അല്ലെങ്കിൽ നിർമ്മാണങ്ങൾക്ക് വേണ്ടിയുള്ള സൈറ്റിന്റെ ഉപയോഗം അല്ലെ ങ്കിൽ സൈറ്റപ്ലാനിലോ ബിൽഡിംഗ് പ്ലാനിലോ എലിവേഷനുകളിലോ സെക്ഷനുകളിലോ അല്ലെ ങ്കിൽ നിർമ്മാണ വിവരണങ്ങളിലോ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വിശദാംശങ്ങൾ ഏതെങ്കിലും നിയമത്തിന്റെ കീഴിലുള്ളതോ, ബൈലോയിലോ അല്ലെങ്കിൽ നിയമത്തിലെയോ ഉത്തരവിലെയോ ചട്ടത്തിലെയോ, പ്രഖ്യാപനത്തിലെയോ വ്യവസ്ഥകൾ ലംഘിക്കുവാൻ ഇടയാകുന്നുവെങ്കിൽ; (ii) അങ്ങനെയുള്ള അനുമതിക്കായുള്ള അപേക്ഷയിൽ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നത ല്ലെങ്കിൽ അഥവാ, ഈ ആക്റ്റിന്റെ കീഴിലുള്ള ചട്ടങ്ങളിലോ ബൈലായിലോ ആവശ്യപ്പെട്ടിരിക്കുന്ന രീതിയിൽ വിശദാംശങ്ങൾ തയ്യാറാക്കിയിട്ടില്ലെങ്കിൽ;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |