Panchayat:Repo18/vol1-page0679

From Panchayatwiki
Revision as of 10:46, 5 January 2018 by Gangadharan (talk | contribs) ('2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയൊഴിക്കലും) ചട്ടങ്ങൾ


എസ്.ആർ.ഒ. നമ്പർ 258/2005- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 178-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXvii)-ാം ഖണ്ഡവും കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-

ചട്ടങ്ങൾ


1. ചുരുക്കപ്പേരും പ്രാരംഭവും- (1) ഈ ചട്ടങ്ങൾക്ക് 2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയൊഴിക്കലും) ചട്ടങ്ങൾ എന്ന് പേർ പറയാം.


(2) ഇവ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.


2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) ‘ആക്ട് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു;

(ബി), “ഡയറക്ടർ' എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്നർത്ഥമാകുന്നു;

(സി) 'പഞ്ചായത്ത് എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(ഡി) ‘സെക്രട്ടറി' എന്നാൽ അതതു സംഗതി പോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;

(എഫ്) 'വസ്തു' എന്നതിൽ ഭൂമിയും കെട്ടിടവും അതിൽ ഉൾപ്പെടുന്ന എല്ലാ വകകളും ഉൾപ്പെ ടുന്നതാകുന്നു;

(ജി) 'ക്ഷമതയുള്ള എൻജീനിയർ" എന്നാൽ ഒറിജിനൽ എസ്റ്റിമേറ്റുകൾക്ക് സാങ്കേതികാനു മതി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക പരിധിയുള്ള അതായത് പഞ്ചായത്തിൽ 180-ാം വകുപ്പ് പ്രകാരം നിയമിച്ചിട്ടുള്ളതോ 181-ാം വകുപ്പ് പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടു കൊടുത്തിട്ടുള്ളതോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവു മൂലം അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള സിവിൽ എൻജീനിയർ എന്നർത്ഥമാകുന്നു;

(എച്ച്) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഐ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

അദ്ധ്യായം 1

വസ്തതു ആർജ്ജിക്കൽ

3. വസ്ത ആർജ്ജിക്കുന്നതിനുള്ള അധികാരം-(1) ഒരു പഞ്ചായത്തിന് അതിന്റെ അതിർത്തി പ്രദേശത്തിനുള്ളിൽപ്പെട്ടതോ പുറത്തുള്ളതോ ആയ ഏതെങ്കിലും വസ്തുവോ കെട്ടിടമോ വാങ്ങൽ മൂലമോ അല്ലാതെയോ ഏതെങ്കിലും പൊതുസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ സേവനം നൽകു