Panchayat:Repo18/vol2-page1515

From Panchayatwiki
Revision as of 10:36, 5 January 2018 by Sajeev (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നിന്ന് ശേഖരിക്കുന്നതും ഇപ്രകാരമുള്ള പ്രവർത്തന ഫലമായി 2014 നവംബർ 1 ആകുമ്പോഴേക്കും കുടുംബ ത്തിലെ ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ആശയം പൂർത്തീകരിക്കുക എന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. മേൽ പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള വാർഡ് തല വോട്ടർ പട്ടിക, അസസ്സമെന്റ് രജിസ്റ്ററുകൾ എന്നിവ ബാങ്ക് അക്കൗണ്ട് തുറക്കേണ്ട വീടുകൾ കണ്ടെത്തുന്നതിലേക്കായി ബാങ്കുകൾക്ക് / സർവ്വേ ഏജൻസികൾക്ക് ലഭ്യമാക്കേണ്ടതും ബാങ്ക് അക്കൗണ്ട് ഉള്ളതും ഇല്ലാത്തതുമായ വീടുകളെപ്പറ്റിയുള്ള സർവ്വേ റിപ്പോർട്ടുകൾ അംഗീകാരപ്പെടുത്തി നൽകേണ്ടതുണ്ട്. സർവ്വേ കംപ്സീഷൻ സർട്ടിഫിക്കറ്റുകളും ബാങ്ക് അക്കൗണ്ട് കവറേജ് സർട്ടിഫിക്കറ്റുകളും അതതു വാർഡ് മെമ്പർമാർ അംഗീകരിച്ച് ഒപ്പിട്ട് നൽകേണ്ടതാണ് എന്നും 18, 25 എന്നീ തീയതികളിൽ പഞ്ചായത്ത് തലത്തിൽ അക്കൗണ്ടുകൾ തുറക്കാൻ ക്യാമ്പുകൾ വിഭാവനം ചെയ്യുന്നു എന്നതിനാൽ ആയതിലേക്കുള്ള സ്ഥല സൗകര്യവും ഫർണീച്ചറുകളും മറ്റും ഒരുക്കുകയും നേതൃത്വം നൽകുകയും ചെയ്യണമെന്നും ഇതി നാൽ നിഷ്കർഷിച്ചുകൊള്ളുന്നു. ഉറവിട മാലിന്യസംസ്കരണ പദ്ധതികൾക്ക് നൽകുന്ന ഭരണസാങ്കേതികാനുമതിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്വീകരിക്കുന്ന നടപടികൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നം. 77570/ഡിസി.1/13/തസ്വഭവ. TVPM, dt. 14-10-2014) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ - ഉറവിട മാലിന്യസംസ്കരണ പദ്ധതികൾക്ക് നൽകുന്ന ഭരണ-സാങ്കേതികാനുമതിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്വീകരിക്കുന്ന നടപടികൾ ക്രമീകരിക്കുന്നത് സംബന്ധിച്ച്

സൂചന:- 1) സ.ഉ (സാധാ) നം. 1597/2012/തസ്വഭവ തീയതി 12-6-2012. 2) 3-12-13-ലെ 39110/ഡിസി.1/13/തസ്വഭവ നമ്പർ സർക്കുലർ. 

സംസ്ഥാനത്ത് ഉറവിടമാലിന്യസംസ്കരണ പദ്ധതികൾ നടപ്പിലാക്കുമ്പോൾ താഴെപ്പറയുന്ന നിർദ്ദേശ ങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് കാണിച്ചുകൊണ്ട് സൂചന (2) പ്രകാരം സർക്കുലർ പുറ പ്പെടുവിച്ചിരുന്നു. 1. ഒരു പദ്ധതി ആരംഭിക്കുമ്പോൾ ആ പദ്ധതിക്ക് മുൻകൂട്ടിയുള്ള ഭരണാനുമതി/സാങ്കേതികാനുമതി എന്നിവ ലഭ്യമാക്കേണ്ടതാണ്. 2. പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിൽ ഭരണ-സാങ്കേതികാനുമതിയിൽ നിന്നും വ്യതിചലനം അനു വദിക്കുന്നതല്ല. 3. അതാതു പ്രദേശത്തിന് യോജിച്ചതും വിലകുറഞ്ഞതും ഉപയോഗ്രപദവുമായ മാലിന്യസംസ്കരണ സംവിധാനം വേണം സ്ഥാപിക്കേണ്ടത്. 4. വീടുകളിൽ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളുടെ ശേഷി 0.5m് (പ്രതിദിനം 2.5 കിലോ മാലിന്യം സംസ്കരിക്കുന്നതിന്) മതിയാകുന്നതാണ്. 5. ഏതെങ്കിലും പ്രായോഗിക കാരണങ്ങളാൽ നേരത്തേ നൽകിയ ഭരണ-സാങ്കേതികാനുമതിയിൽ നിന്നും വ്യതിചലനം ആവശ്യമായി വരികയാണെങ്കിൽ ആയത് പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ശുചിത്വ മിഷന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും പുതുക്കിയ അനുമതി ലഭ്യമാക്കേണ്ടതുമാണ്. പുതുക്കിയ അനുമതി ലഭ്യമാക്കാതെ പദ്ധതി നടപ്പിലാക്കാൻ യാതൊരുകാരണവശാലും പാടുള്ളതല്ല.

    മേൽ നിർദ്ദേശങ്ങൾ പാലിക്കാതെ ശുചിത്വമിഷൻ നൽകിയ സാങ്കേതികാനുമതിയിൽ നിന്നും വ്യതി ചലിച്ചുകൊണ്ട് നഗരസഭകൾ യൂണിറ്റ് കോസ്റ്റിൽ അധികരിച്ച് ലഭിച്ചിട്ടുള്ള ടെണ്ടർ അംഗീകരിച്ച പദ്ധതി നടപ്പിലാക്കിയതിനു ശേഷം ക്രമാനുസൃതമാക്കുന്നതിനായി പ്രത്യേകാനുമതി ആവശ്യപ്പെട്ടുകൊണ്ട് സർക്കാ രിനെ സമീപിക്കുന്ന പ്രവണത കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ 3-12-13-ലെ സർക്കുലർ പ്രകാരമുള്ള നിർദ്ദേശങ്ങൾ കൂടാതെ ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ കൂടി പുറപ്പെടുവിക്കുന്നു. 

ശുചിത്വമിഷൻ നൽകിയിട്ടുള്ള സാങ്കേതികാനുമതിയിൽ നിന്നും വ്യതിചലിച്ചുകൊണ്ട് നടപ്പിലാക്കുന്ന നടപടികൾ ഇനിമേൽ യാതൊരു കാരണവശാലും സർക്കാർ ക്രമവൽക്കരിച്ച് നൽകുന്നതല്ലാത്തതിനാൽ ഇപ്രകാരമുള്ള ശുപാർശകൾ ഇനിമേൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിലേക്ക് അയക്കേണ്ടതില്ല. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച

(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം:60203/ആർ.എ1/2014/തസ്വഭവ. TVPM, dt. 18-10-2014)

വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീ രിക്കുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ