Panchayat:Repo18/vol2-page0799

From Panchayatwiki
Revision as of 10:36, 5 January 2018 by Prajeesh (talk | contribs) ('പരാമർശം:- (1) 14-06-12-ലെ സ.ഉ (കൈയ്യെഴുത്ത്) നം. 165/2012/തസ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പരാമർശം:-

(1) 14-06-12-ലെ സ.ഉ (കൈയ്യെഴുത്ത്) നം. 165/2012/തസ്വഭവ

(2) 09-08-12-ലെ സ.ഉ (സാധാ) നം. 2192/12/തസ്വഭവ

(3) തിരുവനന്തപുരം വികസന അതോറിറ്റി സെക്രട്ടറിയുടെ 13-09-12-ലെ ആർ. 2/2147/2012/lടിഡ് നം. കത്ത്

ഉത്തരവ്

പരാമർശം (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം വികസന അതോറിറ്റികളിൽ നിന്നും അനുവദിച്ച വായ്ക്കപകളിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ആയതിന് പരാമർശം (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം സ്പഷ്ടീകരണം നൽകിയും ഉത്തരവായിരുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന പരാമർശം (3)-ലെ റിപ്പോർട്ട് പരിഗണിച്ച് പ്രസ്തുത സ്കീം പ്രകാരം വായ്ക്കപ് എഴുതി തള്ളുന്നതിലും 31-05-12 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി നൽകുന്ന ആനുകൂല്യം അർഹതപ്പെട്ട കേസുകളിൽ മാത്രം ഒരിക്കൽ കൂടി അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഗ്രാമപഞ്ചായത്ത് വാർഡ് തല പദ്ധതി ഏകോപന സമിതി - പുന:സംഘടിപ്പിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ (സാധാ) നം. 2819/2012/തസ്വഭവ TVPM, dt, 09-10-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഗ്രാമപഞ്ചായത്ത് വാർഡ്മതല പദ്ധതി ഏകോപനസമിതി - പുന:സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) സ.ഉ (സാധാ) നം. 123/2012/തസ്വഭവ തീയതി. 12-01-2012.

(2) സ.ഉ (സാധാ) നം. 1492/2012/തസ്വഭവ തീയതി, 30-05-2012. ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പരാർശം (1) ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് വാർഡ്തലത്തിൽ ഏകോപന സമിതി രൂപീകരിച്ച് ഉത്തരവാകുകയും പരാമർശം (2) പ്രകാരം ടി ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവാകുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപീകരിച്ച സമിതിയുടെ ബാഹുല്യം പരിഗണിച്ച് താഴെ പറയും പ്രകാരം പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു. 1. വാർഡ് മെമ്പർ - ചെയർമാൻ

2. എ.ഡി.എസ്. ചെയർ പേഴ്സസൺ - മെമ്പർ

3. ഏറ്റവും കൂടുതൽ ദിവസം തൊഴിൽ ചെയ്ത കുടുംബങ്ങളിലെ അംഗങ്ങൾ (2) - മെമ്പർ

4. അംഗൻവാടി ടീച്ചർ - മെമ്പർ

5. ആശാ വർക്കർ (1) - മെമ്പർ

6. പാടശേഖര സമിതി പ്രതിനിധികൾ (2) - മെമ്പർ

7. ഗ്രാമസഭാ കോർഡിനേറ്റർ - സമിതി കൺവീനർ

പരാമർശം ഒന്നാമത്തെയും രണ്ടാമത്തെയും സർക്കാർ ഉത്തരവുകൾ മേൽ നിർദ്ദേശിച്ച പ്രകാരമുള്ള ഭേദഗതിയോടെ നില നിൽക്കുന്നതാണ്.

ശുചിത്വകേരളം 2012 - കർമ്മപരിപാടി അംഗീകരിച്ച് - ഉത്തരവ് സംബന്ധിച്ച് [തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, സ.ഉ (സാധാ) നം. 2839/2012/തസ്വഭവ TVPM, dt. 10-10-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ശുചിത്വകേരളം 2012 - കർമ്മപരിപാടി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- (1) സ.ഉ (എം.എസ്) നം 239/11/ തസ്വഭവ തീയതി 30-09-2011.

(2) സ.ഉ (എം.എസ്) നം. 240/11/ തസ്വഭവ തീയതി 30-09-2011.

(3) ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 18-09-2012 -ലെ 4022/ഡി/2012/എസ്.എം. നമ്പർ കത്ത്.

ഉത്തരവ്

സംസ്ഥാനത്ത് മാലിന്യനിർമ്മാർജ്ജനം ലക്ഷ്യം വച്ചു കൊണ്ട് ശക്തമായ സമ്പൂർണ്ണ ശുചിത്വ കാംപെയിൻ 2011 ഒക്ടോബർ മാസം മുതൽ ഒരു വർഷക്കാലത്തേക്ക് ഒരു ജനകീയ സംരംഭമായി സംഘടിപ്പി ക്കുവാൻ പരാമർശം (1) പ്രകാരം തീരുമാനിച്ചത് പ്രകാരം പരാമർശം (2) പ്രകാരം വിവരവിജ്ഞാന വ്യാപന


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ