Panchayat:Repo18/vol1-page0678
റിയും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരായിരി ക്കുന്നതും വീഴ്ചവരുത്തുന്നത് ഉത്തരവാദിത്വലംഘനമായി കണക്കാക്കപ്പെടുന്നതുമാണ്.
(2) ഒരു സേവനം ഉദ്ദേശിക്കപ്പെട്ട സമയപരിധിക്കകം ഒരപേക്ഷകന് ലഭ്യമാക്കാൻ ന്യയമായ കാരണ ങ്ങളാൽ സാധിക്കുന്നില്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനെ പ്രസ്തുത സമയ പരിധിക്കകം അറിയിക്കേണ്ടതാണ്. അതോടൊപ്പം കഴിയുമെങ്കിൽ, പുതുക്കിയ സമയപരിധി കൂടി അപേ ക്ഷകനെ അറിയിക്കേണ്ടതാണ്.
(3) ഒരു സേവനം ലഭ്യമാക്കുന്നതിൽ പഞ്ചായത്തിന്റെ ഒരുദ്യോഗസ്ഥൻ വീഴ്ച വരുത്തുകയോ കാല താമസം വരുത്തുകയോ ചെയ്യുന്നതായി ഒരു അപേക്ഷകന് തോന്നുന്ന പക്ഷം, അയാൾക്ക് തന്റെ പരാതി പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതും അപ്രകാരം പരാതി ലഭിച്ചാൽ പഞ്ചായത്ത് പ്രസി ഡന്റ് അത് നേരിട്ട് പരിശോധിച്ച തീർപ്പാക്കേണ്ടതുമാണ്.
(4) പൗരാവകാശ രേഖ പ്രകാരം തനിക്ക് അർഹമായ ഒരു സേവനം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അല്ലെങ്കിൽ പഞ്ചായത്തിലെ ഒരംഗം അല്ലെങ്കിൽ പഞ്ചായത്തിന്റെ ഒരുദ്യോഗസ്ഥൻ മനപ്പൂർവ്വമായ വീഴ്ചയോ കാലതാമസമോ വരുത്തിയെന്ന് ഒരു പൗരൻ കരുതുന്ന പക്ഷം, അയാൾക്ക് ബന്ധപ്പെട്ട പഞ്ചായത്ത് അല്ലെ ങ്കിൽ പഞ്ചായത്തംഗം അല്ലെങ്കിൽ ഉദ്യോഗസ്ഥൻ ആക്ടിലെ 271 എഫ് വകുപ്പ് (ഇ) ഖണ്ഡത്തിൽ നിർവ ചിച്ചിട്ടുള്ള ദുർഭരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ചുകൊണ്ട് ഓംബുഡ്സ്മാൻ മുമ്പാകെ പരാതി നല്കാവുന്നതാണ്.
8. വിവരങ്ങൾ ലഭ്യമാക്കൽ- ഒരു പൗരാവകാശ രേഖയിൽ പറയുന്ന സേവനങ്ങൾ അപേക്ഷകർക്ക് ലഭ്യമാക്കിയത് സംബന്ധിച്ച ഏതൊരു വിവരവും ആക്ടിലെ 271 എ വകുപ്പിലെ (എ.) ഖണ്ഡത്തിലെ നിർവചനത്തിന്റെ പരിധിയിൽ വരുന്നതും അത് അറിയുവാൻ 271 ബി വകുപ്പ് പ്രകാരം ഏതൊരാളിനും അവകാശമുണ്ടായിരിക്കുന്നതുമാണ്.
9. പൗരാവകാശരേഖ പുതുക്കലും വിലയിരുത്തലും.- (1) മൂന്നാം ചട്ട പ്രകാരം തയ്യാറാക്കിയതും (4)-ാം ചട്ട പ്രകാരം പ്രസിദ്ധീകരിച്ചതുമായ പൗരാവകാശ രേഖ വർഷത്തിലൊരിക്കൽ പഞ്ചായത്ത് ചർച്ച ചെയ്ത് പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യേണ്ടതാണ്.
(2) പൗരാവകാശ രേഖ ഓരോ വർഷവും പുതുക്കുന്നത്, മുൻവർഷത്തെ അനുഭവത്തെ അടിസ്ഥാന മാക്കി അതിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുവാനും കഴിയുമെങ്കിൽ അതിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുവാനും, സേവനം ലഭ്യമാക്കുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുവാനും ഉദ്ദേശിച്ചുകൊ ണ്ടുള്ളതായിരിക്കേണ്ടതാണ്.
(3) പൗരാവകാശ രേഖയുടെ കാര്യത്തിലെന്നപോലെ അതിന്റെ പുതുക്കലും പഞ്ചായത്ത് നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തേണ്ടതും പകർപ്പുകൾ അച്ചടിച്ച ജനങ്ങൾക്ക് വിതരണം ചെയ്യേണ്ടതുമാ 6Ո),
(4) പൗരാവകാശ രേഖയിൽ പരാമർശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുരോഗതി പഞ്ചാ യത്ത് ഇടയ്ക്കിടെ വിലയിരുത്തേണ്ടതും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അതത് സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് നല്കേണ്ടതുമാണ്.
ഫാറം
(മൂന്നാം ചട്ടം (7)-ാം ഉപചട്ടം കാണുക)
..................................... പഞ്ചായത്ത്
പൗരാവകാശ രേഖ
(... . മുതൽ പ്രാബല്യത്തിലുള്ളത്)
താഴെപ്പറയുന്ന സേവനങ്ങൾ ഈ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരൻമാർക്ക് പഞ്ചായത്ത്
സമയബന്ധിതമായി ലഭ്യമാക്കുന്നതാണ്.
ലഭ്യമാക്കുന്ന അപേക്ഷകൻ സേവനം ലഭ്യമാക്കുന്നതിനുള്ള
നമ്പർ സേവനങ്ങളുടെ വിവരം o IOAfc8866me സമയപരിധി (അപേക്ഷ കിട്ടിയതിനു നിബന്ധനകൾ ശേഷമുള്ള സമയം/ദിവസം)
(1) (2) (3) (4)
കുറിപ്പ്.- മേൽപ്പറഞ്ഞ സേവനങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും അപേക്ഷാ ഫാറവും പഞ്ചായത്താഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
കളത്തിലെ എഴുത്ത് |
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |