Panchayat:Repo18/vol2-page0771
2. ഇ.ടോയ്ക്കലറ്റ് - ഇലക്സ്ട്രോണിക്സ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വികസിപ്പിച്ചിട്ടുള്ള ഇലക്സ്ട്രോണിക്സ് ടോയ്ക്കലറ്റ് സംവിധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പ്രദേശത്ത് മാലിന്യനിർമ്മാർജ്ജനം ഉറപ്പാക്കുന്നതിന് ഏതെല്ലാം തരം സാങ്കേതികവിദ്യകളാണ് വേണ്ടതെന്ന് ജനപങ്കാളിത്തത്തോടെ വിലയിരുത്തുകയും അതി നനുസൃതമായി പ്രോജക്ട് തയ്യാറാക്കുകയും വേണം. സാങ്കേതികവിദ്യ തെരഞ്ഞെടുക്കുന്നതിനും നിർദ്ദേ ശിക്കുന്നതിനുമുള്ള അവസരം ഗുണഭോക്താക്കൾ/ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് നൽകേണ്ടതാണ്. അതേ സമയം ഓരോ അപ്പാർട്ട്മെന്റ്/റസിഡൻഷ്യൽ കോളനിക്ക് ഏറ്റവും ഉചിതമായ സാങ്കേതിക രീതി തെര ഞെടുത്ത് പരിസ്ഥിതി സൗഹൃദമായി കമ്പോസ്റ്റിംഗ് നടത്തുന്നതിനുള്ള ഉപദേശവും നിർദ്ദേശവും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനം നൽകേണ്ടതാണ്. സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾ സേവനദാതാക്കൾ (Service Providers) മറ്റ് സ്ഥാപനങ്ങൾ എന്നിവർ മുഖേന മാലിന്യപരിപാലന സംവിധാ നങ്ങൾ സ്ഥാപിക്കപ്പെടുമ്പോൾ നിലവിൽ സർക്കാർ നിഷ്കർശിച്ചിട്ടുള്ള നടപടിക്രമങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ടതാണ്. അനധികൃതനിർമ്മാണം - കെട്ടിട നിർമ്മാണ ചട്ടങ്ങളും, നിയമങ്ങളും ലംഘിക്കപ്പെടുന്ന 100 ച.മീറ്റർ വരെയുള്ള വീടുകൾക്ക് താല്ക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷനുകൾക്ക് നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, സ.ഉ. (എം.എസ്) നം. 149/2012/തസ്വഭവ TVPM, dt. 4-06-12) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃതനിർമ്മാണം - കെട്ടിടനിർമ്മാണ ചട്ടങ്ങളും, നിയമങ്ങളും ലംഘിക്കപ്പെടുന്ന 100 ച. മീറ്റർ വരെയുള്ള വീടുകൾക്ക് താല്ക്കാലിക റസിഡൻഷ്യൽ സർട്ടി ഫിക്കറ്റുകൾ നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകൾക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവ കെട്ടിട നിർമ്മാണ ചട്ടവും നിയമങ്ങളും ലംഘിക്കപ്പെട്ടു എന്ന കാരണത്താൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിച്ച് നൽകുന്നില്ല എന്ന സാഹചര്യം നിലവിലുണ്ടെന്നും ആയതി നാൽ റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ എന്നീ സേവനങ്ങൾ ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊതുജന സമ്പർക്ക പരിപാടിയിൽ ലഭിച്ച അനവധി നിവേദനങ്ങളിൽ നിന്നും സർക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ചട്ടലംഘനം നടത്തി എന്ന കാരണത്താൽ നിയ മാനുസൃതം കെട്ടിട നമ്പർ അനുവദിച്ച് നൽകാൻ കഴിയാത്തതും, ഇപ്പോൾ നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കിയിട്ടുള്ളതുമായ 100 ച.മീറ്റർ വരെയുള്ള വാസഗൃഹങ്ങൾക്ക് മാത്രം കേരള പഞ്ചായത്ത് രാജ നിയമം 235(എഎ), 235(ഡബ്ല്യ), കേരള മുനിസിപ്പാലിറ്റി ആക്ട് 242, 406 എന്നീ വകുപ്പുകളിൽ അനുശാസിച്ചിട്ടുള്ള നടപടികൾക്ക് വിധേയമായി "താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകു വാൻ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ അധികൃതർക്ക് അധികാരം നൽകിക്കൊണ്ട് ഇതിനാൽ ഉത്തരവാകുന്നു. ഇപ്രകാരം നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് മേൽപറഞ്ഞ സേവന ങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്. ഇപ്രകാരം താല്ക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ നൽകുന്ന വീടുകളുടെ പൂർണ്ണ വിവരം നിർമ്മാണത്തിന്റെ സ്റ്റേജ് വ്യക്തമായി മനസിലാക്കുന്ന വിധം ഫോട്ടോ എടുത്ത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ അധികൃതർ ഒരു രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കേ ണ്ടതാണ്. ഇപ്രകാരം താല്ക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്ന വീടുകൾ ഭാവിയിൽ തുടർ നിർമ്മാണം കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി മാത്രമേ നടത്തുവാൻ പാടുള്ള, താല്ക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകി എന്ന കാരണത്താൽ ഈ കെട്ടിടങ്ങൾ അനധികൃത നിർമ്മാണത്തി നെതിരെ സ്വീകരിക്കേണ്ട നിയമപരമായ നടപടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല. ഇക്കാര്യം ബന്ധ പ്പെട്ട അധികാരികൾ ഉറപ്പാക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |