Panchayat:Repo18/vol1-page0677

From Panchayatwiki
Revision as of 10:02, 5 January 2018 by Gangadharan (talk | contribs) ('ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥൻമാരുടെയും അഭിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥൻമാരുടെയും അഭിപ്രായം പഞ്ചായത്ത് തേടേണ്ടതും, ഉദ്യോഗസ്ഥൻമാരുടെ ലഭ്യത, ഫണ്ടിന്റെ പര്യാപ്തത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കേണ്ടതുമാണ്.

(3) ഒരു സേവനം ലഭ്യമാക്കുന്നതിന് തീരുമാനിക്കുന്നതോടൊപ്പം ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, അതിന്റെ നടപടിക്രമവും, ഗുണനിലവാരവും, ഈടാക്കേണ്ട ഫീസും (സേ വനം സൗജന്യമല്ലെങ്കിൽ) പഞ്ചായത്ത് നിശ്ചയിക്കണ്ടതാണ്.

(4) സമയബന്ധിതമായി ലഭ്യമാക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുന്ന സേവനങ്ങൾ ആക്ട് പ്രകാ രമോ മറ്റേതെങ്കിലും നിയമപ്രകാരമോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ പഞ്ചായത്തിനെ സർക്കാർ ഭര മേല്പിച്ചിട്ടുള്ളതോ ആയ ചുമതലകളുമായി ബന്ധപ്പെട്ടവയായിരിക്കേണ്ടതാണ്.

(5) സമയബന്ധിതമായി ലഭ്യമാക്കുന്ന സേവനങ്ങളിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.

(6) ഏതെങ്കിലും ഒരു സേവനം ലഭ്യമാക്കുന്നതിന് ആക്ടിലോ മറ്റേതെങ്കിലും നിയമത്തിലോ ഏതെ ങ്കിലും ചട്ടങ്ങളിലോ ഒരു സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് നിശ്ചയിക്കുന്ന സമയപരിധി അതിലപ്പുറമാകുവാൻ പാടുള്ളതല്ല.

(7) സമയബന്ധിതമായി ലഭ്യമാക്കാമെന്ന് പഞ്ചായത്ത് തീരുമാനിക്കുന്ന സേവനങ്ങളുടെ വിവരം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിൽ 'പൗരാവകാശ രേഖ' എന്ന പേരിൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതും നാലാം ചട്ടത്തിൽ പറയുന്ന പ്രകാരം അത് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

4. പൗരാവകാശ രേഖ പ്രസിദ്ധീകരിക്കൽ.- (1) മൂന്നാം ചട്ടപ്രകാരം പഞ്ചായത്ത് തയ്യാറാക്കുന്ന പൗരാവകാശ രേഖ പൊതുജനങ്ങളുടെ അറിവിലേക്കായി പഞ്ചായത്താഫീസ് നോട്ടീസ് ബോർഡിലും പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് നോട്ടീസ് ബോർഡുകളിലും പതിച്ച പ്രസിദ്ധപ്പെടുത്തേണ്ടതും അത് അച്ചടിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടതുമാ ണ്. ഒരു പൗരാവകാശ രേഖ നിലവിലുള്ള കാലത്തോളം അതിന് പഞ്ചായത്ത് വേണ്ടത്ര പ്രചാരണം നൽകേ ണ്ടതാണ്. പൗരാവകാശ രേഖയുടെ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് അത് ലഭ്യമാക്കുവാൻ പഞ്ചായത്ത് നടപടിയെടുക്കേണ്ടതാണ്.

(2) പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയ പൗരാവകാശ രേഖയുടെ രത്നച്ചുരുക്കം ഒരു ബോർഡിൽ പെയിന്റുകൊണ്ടെഴുതി പഞ്ചായത്താഫീസിൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ട (O)O6ΥY).

(3) പഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയ പൗരാവകാശരേഖ തൊട്ടടുത്ത് ആദ്യം വരുന്ന ഗ്രാമസഭാ യോഗ ങ്ങളിൽ വായിക്കേണ്ടതാണ്.

5. പൗരാവകാശ രേഖയുടെ പ്രാബല്യ കാലാവധി.- യഥാക്രമം മൂന്നും നാലും ചട്ടങ്ങൾ പ്രകാരം പഞ്ചായത്ത് തയ്യാറാക്കിയതും പ്രസിദ്ധപ്പെടുത്തിയതുമായ ഒരു പൗരാവകാശ രേഖയ്ക്ക്, ഒമ്പതാം ചട്ടപ്ര കാരമുള്ള പുതുക്കലിന് വിധേയമായി, പ്രസ്തുത പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെയും അതിനുശേഷം പുതിയ പഞ്ചായത്ത് രൂപീകരിച്ച ഒരു പൗരാവകാശരേഖ പുതുതായി തയ്യാറാക്കി പ്രസിദ്ധ പ്പെടുത്തുന്നതുവരെയും പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

6. സേവനം ലഭ്യമാകുന്നതിനുള്ള അപേക്ഷകൾ.- പൗരാവകാശ രേഖയിൽ പരാമർശിച്ചിട്ടുള്ള ഒരു സേവനം ലഭ്യമാകുന്നതിന്, ആവശ്യക്കാരൻ അതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫാറത്തിൽ, പഞ്ചാ യത്ത് സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ നല്കേണ്ടതാണ്.

(2) അപേക്ഷ നല്കുന്നതിനുള്ള ഫാറം സൗജന്യമായോ യഥാർത്ഥ വില ഈടാക്കിയോ പഞ്ചായത്ത് ആവശ്യക്കാർക്ക് നല്കേണ്ടതാണ്.

(3) അപേക്ഷാഫാറം വിതരണം ചെയ്യുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നതിനും അപേക്ഷയെ സംബന്ധിക്കുന്ന അന്വേഷണങ്ങൾക്ക് മറുപടി നല്കുന്നതിനും അതത് ഓഫീസിൽ ഒരു അന്വേഷണ കൗണ്ടർ പഞ്ചായത്ത് ഏർപ്പെടുത്തേണ്ടതാണ്.

(4) സേവനം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കുന്ന അപേക്ഷകൾക്ക് ക്രമനമ്പർ നല്കേണ്ടതും അപേക്ഷകന്റെ പേര്, അപേക്ഷ കിട്ടിയ തീയതി, അപേക്ഷയിലെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

(5) ഒരു അപേക്ഷ കിട്ടിയാലുടൻ അപേക്ഷകന് കൈപ്പറ്റ് രസീത, നല്കേണ്ടതും, അതിൽ സേവനം ലഭ്യമാക്കാവുന്ന ഉദ്ദേശ തീയതി, ഇത് സംബന്ധിച്ച അപേക്ഷകൻ സമീപിക്കേണ്ട ഉദ്യോഗസ്ഥന്റെ പേര്, ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടതുമാണ്.

7. സേവനം ലഭ്യമാക്കുവാനുള്ള ബാദ്ധ്യത.- (1) പൗരാവകാശ രേഖയിൽ പരാമർശിച്ചിട്ടുള്ള ഒരു സേവനം, അതത് സമയപരിധിക്കകം അർഹനായ അപേക്ഷകന് ലഭ്യമാക്കാൻ പഞ്ചായത്തും സെക്രട്ട


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ