Panchayat:Repo18/vol1-page0675

From Panchayatwiki
Revision as of 09:54, 5 January 2018 by Gangadharan (talk | contribs) ('(5) പഞ്ചായത്തിന്റെ ഭരണനിർവ്വഹണവുമായി ബന്ധപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) പഞ്ചായത്തിന്റെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ഒരു അഭി ഭാഷകന്റെ നിയമോപദേശം ആവശ്യമുണ്ടെന്ന് പഞ്ചായത്തിനോ പ്രസിഡന്റിനോ സെക്രട്ടറിക്കോ തോന്നുന്ന പക്ഷം, അതുമായി ബന്ധപ്പെട്ട രേഖകൾ യോഗ്യനായ ഒരു അഭിഭാഷകനെ കൊണ്ട് പരിശോധിപ്പിച്ച അദ്ദേഹത്തിൽ നിന്ന് നിയമോപദേശം തേടാവുന്നതാണ്.

4. കീഴ്ചക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ- (1) ഏതെങ്കിലും ഒരു സിവിൽ കോടതി യിൽ പഞ്ചായത്ത് ഫയൽ ചെയ്തിരുന്ന ഒരു കേസിൽ പഞ്ചായത്തിന് അനുകൂലമല്ലാത്ത ഒരു വിധി യുണ്ടായാൽ ആ വിധിക്കെതിരെ മേൽക്കോടതിയിൽ പഞ്ചായത്ത് അപ്പീൽ ഫയൽ ചെയ്യുന്നതിന് മുമ്പ്, കീഴ്ചക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി കേസ് നടത്തിയ അഭിഭാഷകന്റെയും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെയും നിയമോപദേശം ആരായേണ്ടതാണ്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു


തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേസ്സുകൾ നടത്തുന്നതിനുള്ള വക്കീൽ ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു


തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ സ. ഉ. (എം.എസ്) നം. 36/16/തസ്വഭവ. തിരുവനന്തപുരം, തീയതി:18/02/16


പരാമർശം : വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മി റ്റിയുടെ 12/08/2015-ലെ 23)-ാം നമ്പർ തീരുമാനം.

ഉത്തരവ്


വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാ മർശിത യോഗത്തിൽ നിലവിലുള്ള കേസുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വക്കീൽ ഫീസായി 3000 രൂപ വരെ അവുവദിക്കുന്ന വിഷയം ചർച്ച ചെയ്യുകയും ആയത് 15,000 രൂപ വരെ വർദ്ധിപ്പിക്കുന്നതിനും, വകുപ്പദ്ധ്യക്ഷന്മാരുടെ അനുമതിയോടുകൂടി 50,000 രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകുന്നതിനും അതിന് മുകളിലുള്ള തുകയ്ക്ക് സർക്കാരിന്റെ അനു മതി തേടേണ്ടതാണെന്നും തീരുമാനിച്ചു.


മേൽ തീരുമാനം നടപ്പിലാക്കുന്നതിന് കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, കേരള മുനിസിപ്പാലിറ്റി (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി ആവ !, ശ്യമുണ്ടെങ്കിലും ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള കാലതാമസം കണക്കിലെടുത്തും വക്കീൽ ഫീസുമായി ബന്ധപ്പെട്ട ധാരാളം ഫയലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നില നിൽക്കുന്ന സാഹചര്യം കണക്കിലെടുത്തും മേൽപ്പറഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള കേസുകൾക്ക് കേസൊന്നിന് 15,000 രൂപ വരെ വക്കീൽ ഫീസ് അനുവദിക്കുന്നതിനും 50,000 രൂപ വരെ വകുപ്പദ്ധ്യക്ഷന്മാരുടെ അനുമ തിയ്ക്ക് വിധേയമായി ഈ ഇനത്തിൽ ചെലവഴിയ്ക്കുന്നതിനും അനുമതി നല്കിക്കൊണ്ട് ഉത്ത രവാകുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള തുക വക്കിൽ ഫീസായി ചെലവഴിയ്ക്കുന്നതിന് സർക്കാരിന്റെ അനുമതി തേടേണ്ടതാണ്.


ഇതനുസരിച്ച പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ വരുത്തേണ്ട ഭേഗദത്തി നിർദ്ദേ ശങ്ങൾ പഞ്ചായത്ത് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും സർക്കാരിന് അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ