Panchayat:Repo18/vol2-page0727

From Panchayatwiki
Revision as of 09:46, 5 January 2018 by Dinesh (talk | contribs) (727)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 727

office would Collect the amount as per the demand finalized by the local government. The details of demand and the amount to be collected would be provided by Information Kerala Mission through a web service. The Department of Posts has also agreed to the proposal.

Government have examined the matter in detail and are pleased to accord Administrative Sanction for the implementation of collection of revenue demands due to the local governments through India Post as detailed in the policy document appended.

ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിലെ ജനന സ്ഥലം തിരുത്തൽ വരുത്തുന്നതിന് അനുമതി നല്കിയതിനെ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 768/2011/തസ്വഭവ TVPM, dt. 11-03-11)

(Kindly seepage no. 471 for the Government Order)

സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സുപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നിർവ്വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ചതിനെ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ (സാധാ)നം. 807/2011/തസ്വഭവ TVPM, dt. 17-03-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നിർവ്വ ഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സ.ഉ.(പി)നം. 189/95/തഭവ; തീയതി 18.09.1995

2. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 27.01.2010-ലെ 1.5-ാം നമ്പർ തീരുമാനം.

3. സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറുടെ 27.11.2010-ലെ 12779/എ1/2007/ സ്.ക്ഷേ.വ. നമ്പർ കത്ത്.

ഉത്തരവ്


കേരളത്തിൽ നടപ്പാക്കിയ വികേന്ദ്രീകരണത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമവകുപ്പിന്റെ ചുമതലയിലായിരുന്ന വൃദ്ധമന്ദിരങ്ങൾ, മഹിളാ മന്ദിരങ്ങൾ, ബാലസദനങ്ങൾ, വികലാംഗമന്ദിരങ്ങൾ മുതലായ ക്ഷേമ സ്ഥാപനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗര പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റി കൾക്കും/കോർപ്പറേഷനുകൾക്കും പരാമർശം 1 പ്രകാരം കൈമാറിയിട്ടുണ്ട്. ക്ഷേമ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഏറ്റെടുക്കുന്ന പ്രോജക്ടടു കളുടെ നിർവ്വഹണത്തിൽ പല വിധത്തിലുള്ള തടസങ്ങൾ നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രോജക്ടുകളുടെ സുഗമമായ നിർവ്വഹണം സാധ്യമാക്കുന്നതിന് കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ മേധാവികളായ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും നിർവ്വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് സർക്കാർ ഉത്തരവാകുന്നു.


തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് വാടകയ്ക്കെടുക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(സാധാ)നം. 1207/2011/തസ്വഭവ TVPM, dt. 13-05-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേമസ്ഥാപനങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് വാടകയ്ക്കക്കെടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 30.6.08-ലെ 3.1(ii)-ാം നമ്പർ തീരുമാനം.

2. സാമൂഹ്യക്ഷേമ വകുപ്പിന്റെ 09.04.2010-ലെ 8164/സി3/2008/. സ്.ക്ഷേ.വ. നമ്പർ കുറിപ്പ്.

ഉത്തരവ് കേരളത്തിൽ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമവകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന വിവിധ ക്ഷേമ സ്ഥാപനങ്ങൾ (വൃദ്ധമന്ദിരങ്ങൾ, വികലാംഗ മന്ദിരങ്ങൾ മുതലായവ) ഗ്രാമപ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരപ്രദേശങ്ങളിൽ നഗരസഭകൾക്കും കൈ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ