Panchayat:Repo18/vol1-page0343

From Panchayatwiki

Sec. WI കേരള പഞ്ചായത്ത് രാജ് ആക്റ്റ് 343

വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഢം പ്രകാരം ചുമത്താവുന്ന പിഴ

220 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ- ഇരുന്നുറു രൂപ

220 (ഡി) പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക- ഇരുന്നുറു രൂപ

220 (ഇ) ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക- ആയിരം രൂപ

220 (എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക.- നുറു രൂപ

220 (ജി) ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ- ആയിരം രൂപ

222 (1) ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക- രണ്ടായിരം രൂപ

222 (3) സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക - ഇരുന്നുറു രുപ 222 (4) ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക- അഞ്ഞുറ് രൂപ

224 പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ- ഇരുന്നുറു രൂപ

225 പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ- നുറു രൂപ

227(ബി) നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക- ഇരുനൂറു രൂപ

228 (1) ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക.- ആയിരം രൂപ

230 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക.- ആയിരം രൂപ