Panchayat:Repo18/vol1-page0674
2003-ലെ കേരള പഞ്ചായത്ത് രാജ (കേസുകളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ
എസ് ആർ ഒ് നമ്പർ 1023/2003. - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (കേസു കളുടെ നടത്തിപ്പും നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ എന്ന് പേർ പറയാം.
2. ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ:- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) 'പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്ക പ്പെട്ട ഗ്രാമപഞ്ചായത്ത് അഥവാ ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാ കുന്നു;
(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ, ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. കേസുകളുടെ നടത്തിപ്പിനും മറ്റും നിയമോപദേഷ്ടാക്കളെ ഏർപ്പെടുത്തൽ:- (1) ഏതെ ങ്കിലും സിവിൽ കോടതിയിലോ ക്രിമിനൽ കോടതിയിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനിലോ ക്രൈടബ്യൂണലിലോ അല്ലെങ്കിൽ ഹൈക്കോടതിയിലോ പഞ്ചാ യത്തോ പഞ്ചായത്തിനെ പ്രതിനിധീകരിച്ച പ്രസിഡന്റോ സെക്രട്ടറിയോ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിനു വേണ്ടി ഹാജരാകുവാനും കേസ് നടത്തുവാനും, യോഗ്യനെന്ന് കരുതപ്പെ ടുന്ന ഒരു അഭിഭാഷകനെ പഞ്ചായത്തിന് ഏർപ്പാട് ചെയ്യാവുന്നതാണ്.
(2) പഞ്ചായത്തിന്റെ ഒന്നിലധികം കേസുകളുടെ നടത്തിപ്പിന്റെ ചുമതല ഒരേ അഭിഭാഷകനെ തന്നെ ഏൽപ്പിക്കാവുന്നതാണ്.
(3) ഏതെങ്കിലും ഒരു കേസിൽ പഞ്ചായത്തിനോടൊപ്പം സർക്കാരോ സർക്കാരിനെ പ്രതിനിധീ കരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ കക്ഷിയായിരിക്കുകയും സർക്കാരിന്റെയും പഞ്ചായത്തിന്റെയും താൽപ്പര്യങ്ങൾ സമാനമായിരിക്കുകയും ചെയ്യുന്ന പക്ഷം പഞ്ചായത്തിന്, സർക്കാരിന്റെ അനുമതി യോടു കൂടി, സർക്കാരിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള അഭിഭാഷകനെ തന്നെ പഞ്ചായത്തിനു വേണ്ടിയുള്ള കേസ് നടത്തിപ്പിന്റെയും ചുമതല ഏൽപ്പിക്കാവുന്നതാണ്.
(4) 181-ാം വകുപ്പ പ്രകാരം സർക്കാർ പഞ്ചായത്തിന് സേവനം വിട്ടുകൊടുത്ത്, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ കക്ഷിയായിട്ടുള്ള ഒരു കേസിൽ പഞ്ചായത്തിന്റെ ഏതെ ങ്കിലും തീരുമാനമോ ഉത്തരവോ നടപടിയോ തർക്കവിഷയമായി ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രസ്തുത കേസിന്റെ നടത്തിപ്പ് സർക്കാരിന്റെ ഒരു ഉദ്യോസ്ഥന് വേണ്ടിയെന്ന പോലെ സർക്കാരിന്റെ അഭിഭാ ഷകൻ നിർവ്വഹിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |