Panchayat:Repo18/vol2-page0725

From Panchayatwiki
Revision as of 09:32, 5 January 2018 by Dinesh (talk | contribs) (725)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 725

ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ചതും ഇപ്പോൾ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനർ നിർമ്മാണത്തിന് ധനസഹായംപരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ (സാധാ)നം. 465/2011/തസ്വഭവ TVPM, dt. 14-02-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്റ്റടുകളുടെ ഭാഗായി പത്ത് വർഷം മുമ്പ് നിർമ്മിച്ചതും ഇപ്പോൾ വാസയോഗ്യമല്ലാത്തുമായ വീടുകളുടെ പുനർ നിർമ്മാണത്തിന് ധനസഹായംപരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സർക്കുലർ നമ്പർ: 23983/ഡി.എ.1/2005/തസ്വഭവ; തീയതി 30.07.2007

2. സർക്കുലർ നമ്പർ: 57744/ഡി.എ.1/2007/തസ്വഭവ; തീയതി 17.12.2007

3. സ.ഉ.(എം.എസ്) നമ്പർ. 207/2009/തസ്വഭവ; തീയതി 07.11.2009

4. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 25.01.2011-ലെ 2.1(2)-ാം നമ്പർ തീരുമാനം

ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങൾ/സർക്കാർ വകുപ്പുകൾ/വിവിധ ഏജൻസികൾ മുൻകാലങ്ങളിൽ നടപ്പാ ക്കിയ ഭവന പ്രോജക്ടടുകൾ പ്രകാരം പത്ത് വർഷം മുമ്പ് നിർമ്മിച്ച വീടുകൾ ഇപ്പോൾ വാസയോഗ്യമല്ലെ ങ്കിൽ പുനർനിർമ്മാണത്തിന് ധനസഹായം നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരാമർശം 1,2 എന്നിവ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം വീടുകളുടെ പുനർനിർമ്മാണത്തിന് നിലവിൽ വികേന്ദ്രീകൃതാ സൂത്രണ പദ്ധതിയുടെ ഭാഗമായി മാത്രമേ ധനസഹായം നൽകാൻ കഴിയുകയുള്ള. ഐ.എ.വൈ പദ്ധതി യിൽപ്പെടുത്തി ധനസഹായം അനുവദിക്കുന്നതിനും അനുമതി നൽകാവുന്നതാണെന്ന് ഗ്രാമവികസന കമ്മീ ഷണർ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

2. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. ഭവന പ്രോജക്റ്റടുകളുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ചതും ഇപ്പോൾ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനർനിർമ്മാണ ത്തിന് ധനസഹായം നൽകുവാൻ പരാമർശം 12 എന്നിവ പ്രകാരം നിശ്ചയിച്ചിരുന്ന മാർഗനിർദ്ദേശങ്ങൾ ചുവടെ വിവരിക്കുന്നത് പ്രകാരം പരിഷ്കരിച്ച് സർക്കാർ ഉത്തരവാകുന്നു.

3. അർഹതാ മാനദണ്ഡങ്ങൾ

3.1 ബി.പി.എൽ. കുടുംബമായിരിക്കണം.

3.2 ഭവന പ്രോജക്ടുകളുടെ ഭാഗമായി വാസയോഗ്യമായ നിലയിൽ മുമ്പ് വീട് പൂർത്തീകരിച്ച ഗുണ ഭോക്താവായിരിക്കണം.

3.3 നാലാമത്തെ ഗഡു (അവസാന ഗഡു) കൈപ്പറ്റിയിട്ട് കുറഞ്ഞത് 10 വർഷമെങ്കിലുമായിരിക്കണം. ഭാഗികമായി മാത്രം ഗഡുക്കൾ കൈപ്പറ്റുകയും എന്നാൽ വീട് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്ത വരെ സംബന്ധിച്ചിടത്തോളം അവസാന ഗഡു കൈപ്പറ്റി 10 വർഷം കഴിഞ്ഞിരിക്കണം. ഈ കാലയളവു കൾ തദ്ദേശഭരണ സ്ഥാപനത്തിലെ രേഖകളുടെയോ ധനസഹായം നൽകിയ വകുപ്പിൽ/സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രത്തിന്റെയോ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം.

4. വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ എന്നിവരിൽ ഏതെങ്കിലും ഒരുദ്യോഗസ്ഥൻ വീട് പരിശോധിച്ച വാസയോഗ്യമല്ലെന്ന് സാക്ഷ്യപത്രം നൽകണം.

5. ഗുണഭോക്ത്യ ലിസ്റ്റ്- ഇതിനായി പ്രത്യേക ഗുണഭോക്ത്യലിസ്റ്റ് തയ്യാറാക്കാൻ പാടില്ല. തദ്ദേശ ഭരണ സ്ഥാപനം നടപ്പാക്കുന്ന പുതിയ ഭവന നിർമ്മാണ പ്രോജക്ടിന്റെ ഭാഗമായി, ആ പ്രോജക്ടിന്റെ അർഹതാ-മുൻഗണനാ മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ ഖണ്ഡിക 3 പ്രകാരം അർഹരായവർക്ക് പുനർനിർമ്മാണ ധനസഹായം നൽകാൻ പാടുള്ളു.

6, ധനസഹായം:- പുതിയ വീട് നിർമ്മാണത്തിന് അനുവദനീയമായ നിരക്കിൽ ഇ.എം.എസ്. ഭവന പദ്ധതിയുടെ ഭാഗമായോ, ഐ.എ.വൈ പദ്ധതിയുടെ ഭാഗമായോ ധനസഹായം നൽകാവുന്നതാണ്. ഐ. എ.വൈ പദ്ധതിയിൽപ്പെടുത്തുകയാണെങ്കിൽ ഐ.എ.വൈ വിഹിതത്തിന് ഉപരിയായി നൽകേണ്ട അധിക വിഹിതം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നിലവിലുള്ള അനുപാതത്തിൽ കണ്ടെത്തണം.

7. മറ്റ് നിർദ്ദേശങ്ങൾ:-

7.1 കുടുംബാംഗങ്ങൾ നിലവിലുള്ള വീടിന് മുമ്പിൽ നിൽക്കുന്ന ഡിജിറ്റൽ ഫോട്ടോ പ്രോജക്ട് രേഖ യോടൊപ്പം സൂക്ഷിക്കേണ്ടതാണ്.

7.2 പുനർനിർമ്മിക്കുന്ന വീട് വാസയോഗ്യമായിരിക്കണം.

7.3 പരാമർശം 3-ലെ ഉത്തരവ് മുഖേന പുറപ്പെടുവിച്ച മാർഗ്ഗരേഖയിൽ പുതിയ വീട് നിർമ്മാണത്തിന് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുനർനിർമ്മാണത്തിനും ബാധകമായിരിക്കും.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ