Panchayat:Repo18/vol2-page1510

From Panchayatwiki
Revision as of 09:31, 5 January 2018 by Sajeev (talk | contribs) (' വരൾച്ച നേരിടുന്നതുമായി ബന്ധപ്പെട്ട സ്വീകരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)


വരൾച്ച നേരിടുന്നതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ടുന്ന നടപടികൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങൾ, കിണറുകൾ തുടങ്ങിയ ചെറിയ ജലസ്രോതസ്സുകളുടെ സംരക്ഷണം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) OltӘь33ј, opo. 25000/G10.6cmil4/14/oonolgoi. TVPM, dt. 07-06-2014) വിഷയം:- വരൾച്ച നേരിടുന്നതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ടുന്ന നടപടികൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങൾ, കിണറുകൾ തുടങ്ങിയ ചെറിയ ജലസ്രോതസ്സുകളുടെ സംരക്ഷണം സംബന്ധിച്ച്. സൂചന:- മന്ത്രിസഭാ യോഗത്തിന്റെ 14-3-14-ലെ 5120 നമ്പർ തീരുമാനം. വരൾച്ച മുലമുള്ള കുടിവെള്ള ക്ഷാമം നേരിടുന്നതിന് കുളങ്ങൾ, കിണറുകൾ തുടങ്ങിയ ചെറിയ ജല Gumoooqạo.Cô National Rural Employment Guarantee Scheme-2ụ2)ool (mooGooglaj po. IGOOơ0o340) മാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. പ്രസ്തുത പ്രവർത്തിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ ഫണ്ടുകളിൽ നിന്നും നിയമാനു സ്യതം പദ്ധതി രൂപീകരിച്ച തുക ചെലവഴിക്കാവുന്നതാണ്. സംസ്ഥാന സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിൽ നടപ്പാക്കാനാവുന്ന പതാകനൗക പദ്ധതികൾ-വിശദമായ പദ്ധതി നിർദ്ദേശങ്ങൾ നൽകുന്നത് - നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിഎ) വകുപ്പ്, നം. 3194/ഡിഎ2/14/തസ്വഭവ. TVPM, dt. 21-06-2014) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിൽ നടപ്പാക്കാനാവുന്ന പതാക നൗക പദ്ധതികൾ-വിശദമായ പദ്ധതി നിർദ്ദേശങ്ങൾ നൽകുന്നത് - നടപടികൾ സ്വീകരിക്കുന്നത് - സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഇനിയുള്ള കാലയളവിൽ നടപ്പാക്കാനാകുന്ന പതാകനൗക പദ്ധതികളിൽ 19-ാ-മത്തെ ഇനമായി പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ വഴി നടപ്പി ലാക്കേണ്ടുന്ന പ്രാഥമിക പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പുവർഷം പഞ്ചായത്ത് ഒന്നിന് 2.5 ലക്ഷം രൂപ വീതം 1.3 കോടി രൂപ പരിസ്ഥിതി വകുപ്പിന്റെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആയതിലേക്കായി ഉചി തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് വിശദമായ പദ്ധതി നിർദ്ദേശം പഞ്ചായത്ത് ഡയറക്ടർ മുഖേന സമയബന്ധിതമായി പരിസ്ഥിതി വകുപ്പിന് ലഭ്യമാക്കുവാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദ്ദേശം നൽകുന്നു. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർദ്ദേശങ്ങൾ പഞ്ചായത്ത് ഡയറക്ടർ പരിശോധിച്ച് മേൽ നടപടികൾക്കായി നേരിട്ട് പരിസ്ഥിതി വകുപ്പിന് ലഭ്യമാക്കേണ്ടതാണ്. എൽ.എഫ്.എ.സി. റിപ്പോർട്ട് - സമിതി പരാമർശം ഒഴിവാക്കുന്ന ഖണ്ഡികകൾക്കുള്ള മറുപടി നിർദ്ദേശം പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എസ്) വകുപ്പ്, നം. 24868/എസി1/08/തസ്വഭവ. TVPM, dt, 09-07-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - എൽ.എഫ്.എ.സി. റിപ്പോർട്ട് - സമിതി പരാമർശം ഒഴിവാക്കുന്ന ഖണ്ഡികകൾക്കുള്ള മറുപടി നിർദ്ദേശം പുറപ്പെടുവിക്കുന്നതു - സംബന്ധിച്ച്. ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ റിപ്പോർട്ടുകളിൽ സമിതി പരാമർശം ഒഴിവാക്കാൻ നിർദ്ദേ ശിക്കുന്ന ഖണ്ഡികകളെ സംബന്ധിച്ച നടപടി വിശദീകരണ പ്രതിക നിലവിൽ സമിതിക്ക് നൽകിവരുന്നില്ല. സമിതി പരാമർശം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന നിരവധി കേസുകളിൽ സ്വീകരിച്ചുവന്ന അച്ചടക്ക നട പടി/RR നടപടി മുതലായ നടപടി ക്രമങ്ങൾ തുടർന്നു വരുന്ന സ്ഥിതി സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടു ണ്ടെന്നും ആയതിനാൽ സമിതി പരാമർശം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ഖണ്ഡികകൾക്ക് കൂടി നടപടി വിശദീകരണ പ്രതിക സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും അറിയിക്കുകയുണ്ടായി. പ്രസ്തുത സാഹചര്യത്തിൽ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി റിപ്പോർട്ടു കളിൽ സമിതി പരാമർശം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ഖണ്ഡികകളെ സംബന്ധിച്ച നിയമസഭാ സമി തിക്ക് മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു. ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി റിപ്പോർട്ടുകളിൽ സമിതി പരാമർശം ഒഴിവാക്കാൻ നിർദ്ദേശി ക്കുന്ന സാഹചര്യത്തിൽ പ്രസ്തുത ഖണ്ഡികകളിന്മേൽ തുടർന്നു വന്നിരുന്ന നടപടികൾ അവസാനിപ്പി ച്ചതു സംബന്ധിച്ച നടപടി വിശദീകരണ പ്രതിക കൂടി അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിൽ സമർപ്പിക്കേണ്ടതാണ്.