Panchayat:Repo18/vol1-page0984
*1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് (1999-ലെ 11-ാം ആക്റ്റ്) കേരള സംസ്ഥാനത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ കൂറുമാറ്റം നിരോധിക്കുന്നതിനും കൂറുമാറുന്ന അംഗങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗമായി തുടരുന്നതിൽ അയോഗ്യത കൽപിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്റ്റ്
പീഠിക-കേരള സംസ്ഥാനത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ കുറു മാറ്റം നിരോധിക്കുന്നതും കുറുമാറുന്ന അംഗങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗമായി തുടരുന്നതിൽ അയോഗ്യത കല്പിക്കുന്നതും സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകളിലെ അവ്യക്തത പരിഹരിച്ച ഈ വിഷയത്തിൽ സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുകയാൽ, ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമം ഉണ്ടാക്കുന്നു.
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ആക്റ്റിന് 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് എന്ന് പേർ പറയാം.
(2) ഇത് 1995 ഒക്ടോബർ മാസം രണ്ടാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതേണ്ടതാണ്.
2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (i)"ബ്ലോക്ക് പഞ്ചായത്ത്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ii) "സഖ്യം" എന്നാൽ ഒന്നിലധികം രാഷ്ട്രീയ കക്ഷികൾ ചേർന്നോ ഒന്നിലധികം രാഷ്ട്രീയ കക്ഷികളും ഒന്നോ അതിൽ കൂടുതലോ സ്വതന്ത്രൻമാരും ചേർന്നോ ഒരു രാഷ്ട്രീയ കക്ഷിയും ഒന്നോ അതിൽ കൂടുതലോ സ്വതന്ത്രൻമാരും ചേർന്നോ ഒന്നിലധികം സ്വതന്ത്രൻമാർ ചേർന്നോ ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒരു കൂട്ടുകെട്ട എന്നർത്ഥമാകുന്നു.
വിശദീകരണം.-ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെയോ സഖ്യത്തിന്റെയോ പിന്തുണയോടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ നിന്ന അംഗം ആ രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ഉൾപ്പെട്ട അംഗമായി കണക്കാക്കുന്നതാണ്.
(iii) "കൗൺസിൽ" എന്നാൽ ഒരു ടൗൺ പഞ്ചായത്തിന്റെയോ മുനിസിപ്പൽ കൗൺസിലി ന്റെയോ മുനിസിപ്പൽ കോർപ്പറേഷന്റെയോ കൗൺസിൽ എന്നർത്ഥമാകുന്നു (iv) "കൗൺസിലർ" എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിച്ച ഏതെങ്കിലും മുനിസിപ്പാലിറ്റിയുടെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്നർത്ഥമാകുന്നു
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |