Panchayat:Repo18/vol1-page0671
(2) നിധിയിൽനിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകളെ സംബന്ധിച്ച വിവരം, അനുവദിക്കപ്പെട്ട ധനസഹായം എന്നിവ രേഖപ്പെടുത്തുവാൻ ഒരു രജിസ്റ്ററും സബ്ദകമ്മിറ്റിയുടെ യോഗ നടപടികളുടെ മിനിറ്റസ് രേഖപ്പെടുത്തുവാൻ ഒരു മിനിറ്റസ് പുസ്തകവും സൂക്ഷിച്ചുപോരേണ്ടതാണ്.
(3) നിധിയുമായി ബന്ധപ്പെട്ട രസീത് ബുക്ക, ബാങ്ക് പാസ്സ്ബുക്ക്, രജിസ്റ്ററുകൾ, അപേക്ഷകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ സെക്രട്ടറിയുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്.
(4) രസീതിന്റെ മാതൃക, ക്യാഷ് ബുക്കിന്റെ മാതൃക, കണക്കുകൾ സൂക്ഷിച്ചുപോരുന്ന രീതി എന്നിവ സർക്കാർ അതതു സമയം നിർദ്ദേശിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ്.
6. കണക്കുകളുടെ പരിശോധന.-(1) നിധിയെ സംബന്ധിച്ച എല്ലാ വരവുചെലവുകണക്കു കളും (നിധിയിലേക്ക് സംഭാവന നൽകിയവരുടെയും, നിധിയിൽനിന്ന് ധനസഹായം ലഭിച്ചവരുടെയും പേരുകൾ ഉൾപ്പെടെ) സെക്രട്ടറി മാസാമാസം ഗ്രാമപഞ്ചായത്ത് യോഗത്തിൽ സമർപ്പിക്കേണ്ടതാണ്.
(2) നിധിയെ സംബന്ധിച്ചു വരവുചെലവു കണക്കുകൾ കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ മറ്റ് വരവുചെലവുകളുടെ കാര്യത്തിലെന്നപോലെ അതേ രീതിയിൽ ഓഡിറ്റിന് വിധേയമാക്കേണ്ട താണ്.
7. വിവരങ്ങൾ പരസ്യപ്പെടുത്തൽ.-നിധിയിൽനിന്ന് ധനസഹായത്തിനായി അപേക്ഷിച്ചവരു ടെയും ധനസഹായം ലഭിച്ചവരുടെയും നിധിയിലേക്ക് സംഭാവന നൽകിയവരുടെയും പേരുവിവര ങ്ങളും തുകയും മറ്റു കണക്കുകളും യഥാസമയം ഓഫീസ് നോട്ടീസ് ബോർഡിൽ സെക്രട്ടറി പ്രസി ദ്ധപ്പെടുത്തേണ്ടതും പ്രസ്തുത വിവരങ്ങൾ അതതു സംഗതിപോലെ ഗ്രാമസഭകളിൽ അറിയിക്കേ ണ്ടതുമാണ്.
വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാ രോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിരസന്ദർഭങ്ങളിൽ ധനസഹായമെത്തിക്കുന്നതിനുവേണ്ടി ഓരോ ഗ്രാമപഞ്ചായത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത് നല്ലതായിരി ക്കുമെന്ന് സർക്കാർ കരുതുന്നു. ഇപ്രകാരമുള്ള ദുരിതാശ്വാസ നിധിയിലേക്ക് ധനം സ്വരൂപിക്കുന്നതിനും ദുരിതാശ്വാസ നിധി യിൽനിന്ന് അർഹരായവർക്ക് ധനസഹായം നൽകുന്നതിനുമുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ചുകൊണ്ട്, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 166,177,254 എന്നീ വകുപ്പുകൾ പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |