Panchayat:Repo18/vol1-page0561

From Panchayatwiki
Revision as of 09:29, 5 January 2018 by Sajithomas (talk | contribs) ('Rule 6 K.P.R. (gọGaoOamu) pamõ2oCoņ6oSGB2CO3 amplavcamOD6mpo) o 15ș6373Óð 561 (4) (3)-ാം ഉപചട്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 6 K.P.R. (gọGaoOamu) pamõ2oCoņ6oSGB2CO3 amplavcamOD6mpo) o 15ș6373Óð 561 (4) (3)-ാം ഉപചട്ടത്തിൽ പറയുന്ന വിശദീകരണം അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചാ യത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുവാനോ തുടരുവാനോ തീരുമാനിക്കാവുന്നതാണ്. (5) ഒരു ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ (4)-ാം ഉപചട്ടം പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, പ്രസ്തുത ഉദ്യോഗസ്ഥന് കുറ്റത്തിനോ, കുറ്റങ്ങൾക്കോ അടിസ്ഥാനമായ ആരോപണങ്ങളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം വ്യക്തമായ കുറ്റാരോപണ മെമ്മോ നല്കേണ്ടതും അതിൽ പ്രസ്തുത ഉദ്യോഗസ്ഥനോട് പതിനഞ്ചു ദിവസത്തിനകം അതിനുള്ള മറു പടി പ്രതിക നൽകാൻ ആവശ്യപ്പെടേണ്ടതുമാണ്. സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്ര ട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും കുറ്റാരോപണ മെമ്മോ നല്കേണ്ടതാണ്. (6) കുറ്റാരോപണ മെമ്മോ ഈ ചട്ടങ്ങളിൽ 1-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിന്റെ മാതൃകയിൽ ആയിരിക്കേണ്ടതും അതിൽ, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ കയ്യൊപ്പു വച്ചിരിക്കേണ്ടതുമാണ്. (7) കുറ്റാരോപണ മെമ്മോ സംക്ഷിപ്തവും വ്യക്തമായ ഭാഷയിലുള്ളതുമായിരിക്കേണ്ടതും അതിൽ സംഭവം നടന്ന തീയതിയും സമയവും ബാധകമാവുന്നിടത്തെല്ലാം ഉൾക്കൊള്ളിച്ചിരിക്കേ ണ്ടതുമാണ്. (8) ഓരോ കുറ്റത്തിനും അടിസ്ഥാനമായിട്ടുള്ള ആരോപണങ്ങളുടെ സ്റ്റേറ്റുമെന്റിൽ അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള മറ്റേതെ ങ്കിലും പരിതസ്ഥിതികൾ ഉണ്ടെങ്കിൽ അവ കൂടി പരാമർശിക്കേണ്ടതാണ്. (9) കുറ്റാരോപണ മെമ്മോ തയ്യാറാക്കിയതിന് ആധാരമായ രേഖകളുടെ ഒരു ലിസ്റ്റ് ആരോ പണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെ അവസാനം ചേർക്കേണ്ടതാണ്. (10) കുറ്റാരോപണ മെമ്മോയുടേയും ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെയും രണ്ട് പ്രതി കൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതും അതിലൊന്ന് അയാളുടെ തീയതി രേഖപ്പെടുത്തിയ കയ്യൊപ്പോടുകൂടി തിരികെ വാങ്ങി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്. (11) കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുള്ള കാലാവധിക്കുള്ളിൽ മറുപടി പ്രതികയൊന്നും ലഭിക്കുന്നില്ലെങ്കിൽ യാതൊരു ഓർമ്മക്കുറിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതില്ലാത്തതും മറുപടി.പ്രതികയൊന്നും നലകാനില്ല എന്ന നിഗമനത്തിൻമേൽ നടപടികൾ തുടരാവുന്നതാണ്. എന്നാൽ കാലാവധി നീട്ടിക്കിട്ടുവാൻ അപേക്ഷ ലഭിക്കുന്ന സംഗതിയിൽ അപേക്ഷയിൽ പറഞ്ഞി ട്ടുള്ള കാരണങ്ങൾ സ്വീകാര്യമാണെന്ന് പ്രസിഡന്റിന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള കാലാവധി പതിനഞ്ചു ദിവസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് നീക്കിക്കൊടുക്കാവുന്നതാണ്. (12) മേൽനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റുമെന്റി നോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പരാമർശിക്കുന്ന ഏതെങ്കിലും രേഖകൾ നോക്കാനും പകർപ്പ എടുക്കുവാനും അനുവാദത്തിന് ഉദ്യോഗസ്ഥൻ അപേക്ഷിക്കുകയാണെങ്കിൽ അങ്ങനെ അനുവാദം നല്കുന്നത് പൊതു താല്പര്യത്തിന് എതിരല്ലെന്ന് പ്രസിഡന്റ് കരുതുന്ന പക്ഷം തക്കമായ മേൽനോ ട്ടത്തിൽ, രേഖകൾ നോക്കാനും പകർപ്പ് എടുക്കുവാനും അയാളെ അനുവദിക്കാവുന്നതാണ്. 6. മറുപടി പ്രതികയുടെ പരിശോധന:- (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗ സ്ഥന് നൽകിയ കുറ്റാരോപണ മെമ്മോയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ അയാളിൽ നിന്ന് ഏതെ ങ്കിലും മറുപടി പ്രതിക ലഭിച്ചിട്ടുണ്ടെങ്കിൽ അതും, മറുപടി പ്രതികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറുപടി പ്രതികയോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ആഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. (2) ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പ്രതികയിൽ അയാളെ നേരിൽ കേൾക്കണ മെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അയാളെ നേരിൽ കേൾക്കേ ണ്ടതും അയാൾ ബോധിപ്പിച്ച സംഗതികൾ മറുപടി പ്രതികയോടൊപ്പം പഞ്ചായത്തിന്റെ പരിഗണ നയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ