Panchayat:Repo18/vol1-page0401
(3) അങ്ങനെ അപേക്ഷ ലഭിച്ചാൽ, വരണാധികാരി, അതിന്മേൽ തീരുമാനം എടുക്കേണ്ടതും പൂർണ്ണമായോ ഭാഗീകമായോ അത് അനുവദിക്കുകയോ, നിസ്സാരമെന്നോ യുക്തിഹീനമെന്നോ അദ്ദേഹത്തിനു തോന്നുന്നപക്ഷം പൂർണ്ണമായി അതിനെ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്. (4) (3)-ാം ഉപചട്ടപ്രകാരം വരണാധികാരി എടുക്കുന്ന എല്ലാ തീരുമാനങ്ങളും രേഖാമൂലമാ യിരിക്കേണ്ടതും അതിനുള്ള കാരണങ്ങൾ അതിൽ അടങ്ങിയിരിക്കേണ്ടതുമാണ്. (5) (3)-ാം ഉപചട്ടപ്രകാരം ഒരു അപേക്ഷ പൂർണ്ണമായോ ഭാഗീകമായോ അനുവദിക്കാൻ വര ണാധികാരി തീരുമാനിക്കുന്ന പക്ഷം അദ്ദേഹം,- (എ) 47, 48, 50 എന്നീ ചട്ടങ്ങൾക്കനുസൃതമായി ബാലറ്റു പേപ്പറുകൾ വീണ്ടും എണ്ണു കയും; (ബി) അപ്രകാരം വീണ്ടും എണ്ണിയതിനുശേഷം ആവശ്യമായി വരുന്നപക്ഷം, 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ പ്രസക്തമായ ഭേദഗതി ചെയ്യുകയും; (സി) അപ്രകാരം വരുത്തിയ ഭേദഗതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും, ചെയ്യേണ്ടതാണ്. (6) ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകളുടെ ആകെ എണ്ണം (1)-ാം ഉപചട്ടപ്രകാരമോ (5)-ാം ഉപചട്ടപ്രകാരമോ വെളിപ്പെടുത്തിയ ശേഷം വരണാധികാരി, 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റ് പൂർത്തിയാക്കി ഒപ്പിടേണ്ടതും, അതിനുശേഷം വോട്ട് വീണ്ടും എണ്ണുന്നതിനുള്ള ഏതൊരു അപേക്ഷയും സ്വീകരിക്കാൻ പാടില്ലാത്തതുമാകുന്നു. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായ ശേഷം അപ്രകാരം പൂർത്തിയാക്കുന്ന സമയം ഹാജ രുള്ള സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും (2)-ാം ഉപചട്ടത്തിൽ പറയുന്ന അവ കാശം വിനിയോഗിക്കാൻ ന്യായമായ അവസരം നൽകുന്നതുവരെ, ഈ ഉപചട്ടപ്രകാരമുള്ള ഏതൊരു നടപടിയും സ്വീകരിക്കാൻ പാടില്ലാത്തതാണ്. 52, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. (1) 51-ാം ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയായി കഴിയുമ്പോൾ ഉടനടി വരണാധികാരി 53-ാം ചട്ടത്തിലെ വ്യവസ്ഥകൾക്കു വിധേയമായി, ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ ലഭിച്ച സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി, 80-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം [25 എ. നമ്പർ ഫാറത്തിൽ ഫലപ്രഖ്യാപനം നടത്തേണ്ടതും) 26-ാം നമ്പർ ഫാറത്തിൽ ഒരു തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്, കൈപ്പറ്റി രസീതു വാങ്ങിക്കൊണ്ട് അദ്ദേഹത്തിന് നൽകേണ്ടതാണ്. (2) വരണാധികാരി 27-ാം നമ്പർ ഫാറത്തിലുള്ള തിരഞ്ഞെടുപ്പു റിട്ടേൺ പൂർത്തിയാക്കു കയും, സർട്ടിഫൈ ചെയ്യുകയും, അതിന്റെ ഒപ്പിട്ട പകർപ്പുകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും, സർക്കാരിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചുകൊടുക്കേണ്ടതുമാണ്. 53. രണ്ടോ അതിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടെണ്ണൽ- ബാലറ്റ് പേപ്പറുകൾ ഒന്നില ധികം സ്ഥലങ്ങളിൽ വച്ച് എണ്ണുകയാണെങ്കിൽ 44, 45, 46, 47, 48, 49 എന്നീ ചട്ടങ്ങളിലെ വ്യവ സ്ഥകൾ അങ്ങനെയുള്ള ഓരോ സ്ഥലത്തേയും വോട്ടെണ്ണലിനും ബാധകമാകുന്നതും എന്നാൽ 50, 51, 52 എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകൾ അങ്ങനെ യുള്ള സ്ഥലങ്ങളിലെ അവസാനത്തെ സ്ഥലത്തെ വോട്ടെണ്ണലിന് മാത്രം ബാധകമാകുന്നതുമാണ്. 54. റിസൽറ്റ് ഷീറ്റിന്റെ പകർപ്പ്.- ഏതെങ്കിലും സ്ഥാനാർത്ഥിയെയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിനേയോ അവരുടെ അപേക്ഷയിന്മേൽ, 25-ാം ഫാറത്തിലുള്ള റിസൽട്ട ഷീറ്റിന്റെ പകർപ്പ് എടുക്കാൻ വരണാധികാരി അനുവദിക്കേണ്ടതാണ്. 55. ബാലറ്റുപെട്ടികളുടേയും മറ്റു രേഖകളുടേയും സൂക്ഷിപ്പ്. (1) തിരഞ്ഞെടുപ്പിന് ഉപയോ ഗിച്ച എല്ലാ ബാലറ്റു പെട്ടികളും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള സൂക്ഷിപ്പിൽ വയ്ക്കക്കേണ്ടതാണ്. (2) തിരഞ്ഞെടുപ്പിൽ, സാധുവായതും തള്ളിക്കളയപ്പെട്ടതും റദ്ദാക്കപ്പെട്ടതും ടെന്റേർഡ് ബാലറ്റായി ഉപയോഗിച്ചതുമായ ബാലറ്റു പേപ്പറുകളുടെ പായ്ക്കറ്റുകളും, ഉപയോഗിക്കപ്പെടാത്ത
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |