Panchayat:Repo18/vol2-page0723

From Panchayatwiki
Revision as of 09:23, 5 January 2018 by Dinesh (talk | contribs) (723)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 723

മറ്റ് ജില്ലാ റോഡുകളുടെയും വില്ലേജ് റോഡുകളുടേയും ഉടമസ്ഥാവകാശം ജില്ലാപഞ്ചായത്തുകളിൽ നിലനിർത്തിക്കൊള്ളുന്നതിനെ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(എം.എസ്.)നം. 31/2011/തസ്വഭവ TVPM, dt. 04-02-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മറ്റ് ജില്ലാ റോഡുകളുടെയും വില്ലേജ് റോഡുകളുടേയും ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തുകളിൽ നിലനിർത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- സ.ഉ. (പി.) നമ്പർ 189/1995/തഭവ; തീയതി 18.09.1995.

ഉത്തരവ്

ഭരണഘടനയുടെ 73,74 ഭേദഗതികളെ തുടർന്ന് കേരളം സമഗ്ര വികേന്ദ്രീകരണത്തിന്റെ പാത സ്വീകരിക്കുകയും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും ചുമതലകളും സ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ പരാമർശത്തിലെ ഉത്തരവ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതിന് തുടർച്ചയായി, കൈമാറിയ ചുമതലകൾ നിറവേറ്റുന്നതിന് ആവശ്യമായ വിഭവം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു. റോഡുകളെ സംബന്ധിച്ചിടത്തോളം സംസ്ഥാന പാതകളും (StateHighways) മേജർ ജില്ലാ റോഡുകളും (MDR) പൊതുമരാമത്ത് വകുപ്പിൽ നിലനിർത്തുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്ന മറ്റ് ജില്ലാ റോഡുകളും (ODR) വില്ലേജ് റോഡുകളും (Village Roads) ജില്ലാപഞ്ചായത്തുകൾക്ക് കൈമാറുന്നതിനുമുള്ള നയതീരു മാനം തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ തന്നെ എടുത്തിരുന്നതാണ്. ഈ തീരുമാനം കേരള പഞ്ചായത്തരാജ് നിയമത്തിൽ 1999-ൽ വരുത്തിയ ഭേദഗതിയിലുടെ നിയമമാക്കു കയും ചെയ്തു. എന്നാൽ ഇത് നടപ്പാക്കിയില്ല. അതായത് ഓരോ ജില്ലാപഞ്ചായത്തിനും ഏതൊക്കെ റോഡുകൾ കൈമാറുന്നുവെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയോ കൈമാറുന്ന റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാപഞ്ചായത്തുകളെ അറിയിക്കുകയോ ചെയ്തില്ല. 1996-ൽ 2360.78 കി.മീറ്റർ സംസ്ഥാന പാതകളും 5902.23 കി.മീ. മേജർ ജില്ലാ റോഡുകളും 10,966.58 കി.മീ. മറ്റ് ജില്ലാ റോഡു കളും 3633.27 കി.മീ. വില്ലേജ് റോഡുകളുമാണ് ഉണ്ടായിരുന്നത്.

2. റോഡുകളുടെ കൈമാറ്റം ഉണ്ടായില്ല എന്നതുകൊണ്ടുതന്നെ അവയുടെ ഉടമസ്ഥാവകാശം സംബ ന്ധിച്ച അവ്യക്തത നിലനിൽക്കുകയും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ചയുണ്ടാകുകയും ചെയ്തു. ഇതിന് ജില്ലാപഞ്ചായത്തുകൾ വിമർശനവിധേയരാകുകയും ചെയ്തു. എന്നാൽ തങ്ങളുടെ ചുമ തലയിൽപ്പെട്ട റോഡുകൾ ഏതൊക്കെയെന്ന് സർക്കാർ അറിയിക്കാത്തതുകൊണ്ടാണ് തങ്ങൾക്ക് അറ്റ കുറ്റപ്പണി നടത്താൻ കഴിയാത്തത് എന്ന നിലപാടാണ് ജില്ലാപഞ്ചായത്തുകൾ സ്വീകരിച്ചു പോന്നത്. ഉടമ സ്ഥാവകാശം സംബന്ധിച്ച അവ്യക്തത നിലനിന്നത് കാരണം ജില്ലാപഞ്ചായത്തുകൾ പുതിയ റോഡു കളുടെ നിർമ്മാണത്തിലേക്കും ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. ലഭ്യമായ വിഹിതം അതിനായി വിനിയോഗിക്കുകയും ചെയ്തു.

3. റോഡുകൾ പരിപാലിക്കേണ്ട ഉത്തരവാദിത്വം ആർക്കാണെന്നത് സംബന്ധിച്ച് റോഡ് ഉപയോക്താക്കൾക്കും ധാരണയുണ്ടായിരുന്നില്ല. അവർ സർക്കാരിനോട് പരാതിപ്പെടുകയുണ്ടായി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പ്രതമാധ്യമങ്ങളിൽ വാർത്തവരുന്നതും പതിവായി. ഈ വിഷയത്തിന് ഒരു പരിഹാരം കാണേണ്ടത് ആവശ്യമായതുകൊണ്ട് 2009-ൽ സർക്കാർ ഈ വിഷയം പരിശോധിക്കുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ എടുക്കുകയും ചെയ്തതു.

(1) പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതർക്കം നിലനിൽക്കുന്നതും പൊതുപ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീറ്റർ റോഡുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതിയോടെ പൊതുമരാമത്ത് വകുപ്പിൽ നിലനിർത്തി മേജർ ജില്ലാ റോഡുകളുടെ വിഭാഗത്തിൽ പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. (2) മറ്റ് ജില്ലാ റോഡുകൾ ഉൾപ്പെടെ 6400-ഓളം കി.മീറ്റർ റോഡുകൾ ജില്ലാപഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കിക്കൊണ്ട് പ്രസ്തുത റോഡുകളുടെ ലിസ്റ്റ് ജില്ലാപഞ്ചായത്തുകൾക്ക് കൈമാറി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

4. മുകളിൽ സൂചിപ്പിച്ച തീരുമാനം നടപ്പാക്കുകയാണെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പൊതുമരാമത്ത് വകുപ്പിനും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ബജറ്റ് വിഹിതത്തിൽ പുനർവിഭജനം ആവശ്യമായി വരും. മാത്രമല്ല, വികേന്ദ്രീകരണം നടപ്പാക്കിയതിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളം വികേന്ദ്രീകരണത്തിൽ നിന്നും തിരിച്ചുപോകുന്നതിന് സമാനമായ ഒരു തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് പല ഭാഗത്തുനിന്നും ശക്തമായ വിമർശനം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ജില്ലാപഞ്ചായത്തുകൾ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയ ങ്ങളും സർക്കാർ വീണ്ടും വിശദമായി പരിശോധിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലാ റോഡുകളുടെയും വില്ലേജ് റോഡുകളുടേയും ഉടമസ്ഥത, പരിപാലനം എന്നിവ സംബന്ധിച്ച് സർക്കാർ ചുവടെ പ്രതിപാദിക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ