Panchayat:Repo18/vol1-page0608

From Panchayatwiki
Revision as of 07:37, 4 January 2018 by Gangadharan (talk | contribs) ('== 1998-ലെ കേരള പഞ്ചായത്ത് രാജ് (വെക്കാർഡുകളുടെ സൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1998-ലെ കേരള പഞ്ചായത്ത് രാജ് (വെക്കാർഡുകളുടെ സൂക്ഷിപ്പും, പകർപ്പ് നൽകലും) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 441/98-1994- ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പുമൂലം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ (റെക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു; (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. '[3. പഞ്ചായത്ത് റെക്കാർഡുകളുടെ സൂക്ഷിപ്പും അവയുടെ സുതാര്യതയും.-(1) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ ചുമതലകളുടെ നിർവ്വഹണവും അധികാര വിനി യോഗവുമായി ബന്ധപ്പെട്ട എല്ലാ റെക്കാർഡുകളും, പഞ്ചായത്തിന്റെയും അതിന്റെ ഏതൊരു കമ്മി റ്റിയുടെയും യോഗനടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ റെക്കാർഡുകളും പഞ്ചായത്ത് സെക്രട്ട റിയുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ട താണ്. എന്നാൽ, പഞ്ചായത്തിന്റെ ഏതെങ്കിലും ചുമതലയുടെ നിർവഹണം അല്ലെങ്കിൽ അതിന്റെ അധി കാര വിനിയോഗം, പഞ്ചായത്തിന് സർക്കാർ സേവനം വിട്ടുകൊടുത്ത ഏതെങ്കിലും ഉദ്യോഗസ്ഥൻ മുഖേന നടത്തപ്പെടുന്നുവെങ്കിൽ, അതുമായി ബന്ധപ്പെട്ട റെക്കാർഡുകൾ പ്രസ്തുത ഉദ്യോഗസ്ഥ ന്റെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥന്റെയോ സൂക്ഷിപ്പിൽ ആയി രിക്കേണ്ടതാണ്. (2) സർക്കാരോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യ സ്വഭാ വമുള്ളതെന്ന് തിരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും കാര്യത്തെ സംബന്ധിച്ചുള്ള റെക്കാർഡുകളോ, അപ്രകാരമുള്ള ഒരു കാര്യം സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന റെക്കാർഡുകളോ ഒഴിച്ചുള്ള പഞ്ചായത്തിന്റെ ഏതൊരു റെക്കാർഡും പരസ്യരേഖ ആയിരിക്കുന്നതും, ആവശ്യത്തിന് പ്രസ്തുത


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ